Google Maps/Google Earth അധിക സേവന നിബന്ധനകൾ
അവസാനം പരിഷ്കരിച്ചത്: 2022 ജൂലൈ
Google Maps/Google Earth ഉപയോഗിക്കാൻ (1) Google സേവന നിബന്ധനകൾ, (2) ഈ Google Maps/Google Earth അധിക സേവന നിബന്ധനകൾ (“Maps/Earth അധിക നിബന്ധനകൾ”) എന്നിവ നിങ്ങൾ അംഗീകരിക്കണം. Maps/Earth അധിക നിബന്ധനകൾ Google Maps/Google Earth-നും Google Maps/Google Earth API-കൾക്കുമുള്ള നിയമപരമായ അറിയിപ്പുകളുമായി കൂട്ടിച്ചേർത്തിരിക്കുന്നു.
ഈ ഡോക്യുമെന്റുകൾ ഓരോന്നും ശ്രദ്ധിച്ച് വായിക്കുക. ഈ ഡോക്യുമെന്റുകൾ ഒരുമിച്ച് അറിയപ്പെടുന്നത് “നിബന്ധനകൾ” എന്നാണ്. നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങളിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാം, ഞങ്ങൾ നിങ്ങളിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കുന്നു എന്നീ കാര്യങ്ങൾ ഇവ വ്യക്തമാക്കുന്നു.
നിങ്ങളുടെ Business Profile മാനേജ് ചെയ്യാൻ Google Maps-ലെ, വ്യാപാരികൾക്ക് മാത്രമായുള്ള ഫീച്ചറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ https://support.google.com/business/answer/9292476 -ൽ നൽകിയിട്ടുള്ള Google Business Profile നിബന്ധനകൾ ആ ഉപയോഗത്തിന് ബാധകമാകും.
ഈ നിബന്ധനകളുടെ ഭാഗമല്ലെങ്കിലും, എങ്ങനെ നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം, മാനേജ് ചെയ്യാം, എക്സ്പോർട്ട് ചെയ്യാം, ഇല്ലാതാക്കാം എന്നിവ കൂടുതൽ നന്നായി മനസ്സിലാക്കാൻ ഞങ്ങളുടെ സ്വകാര്യതാ നയം വായിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
ലൈസൻസ്. ഈ ഉടമ്പടിയുടെ നിബന്ധനകൾക്ക് അനുസൃതമായി, ഇനിപ്പറയുന്നതിന് നിങ്ങളെ അനുവദിക്കുന്ന ഫീച്ചറുകൾ ഉൾപ്പെടെ, Google മാപ്സ്/Google എർത്ത് ഉപയോഗിക്കാൻ, Google നിങ്ങൾക്ക് ഒരു അനന്യമല്ലാത്ത, കൈമാറ്റം ചെയ്യാനാകാത്ത ലൈസൻസ് നൽകുന്നു:
മാപ്പുകൾ കാണാനും അതിൽ സ്ഥലങ്ങൾ അടയാളപ്പെടുത്താനും;
KML ഫയലുകളും മാപ്പ് ലെയറുകളും സൃഷ്ടിക്കാനും;
ആട്രിബ്യൂഷൻ ശരിയായ തരത്തിൽ ചേർത്തിട്ടുള്ള ഉള്ളടക്കങ്ങൾ ഓൺലൈനായി വീഡിയോയിലും അച്ചടിമാധ്യമത്തിലും എല്ലാവർക്കുമായി പ്രദർശിപ്പിക്കാനും; കൂടാതെ
Google Maps/Google Earth ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാൻ അനുവാദമുള്ള നിർദ്ദിഷ്ട കാര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക്, Google Maps, Google Earth, തെരുവ് കാഴ്ച ഉപയോഗിക്കൽ അനുമതികൾ പേജ് കാണുക.
നിരോധിച്ച പെരുമാറ്റം. സെക്ഷൻ 1-ൽ നൽകിയിരിക്കുന്ന ലൈസൻസിന്റെ ഒരു വ്യവസ്ഥയാണ് ഈ സെക്ഷൻ 2 അനുസരിച്ച് നിങ്ങൾ പാലിക്കേണ്ടത്. Google മാപ്സ്/Google എർത്ത് ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യരുത് (അല്ലെങ്കിൽ നിങ്ങളുടെ പേരിൽ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ അനുവദിക്കരുത്):
(സേവന നിബന്ധനകൾക്ക് അനുസൃതമായി നിങ്ങൾ Google മാപ്സ്/Google എർത്ത് API-കൾ ഉപയോഗിക്കാത്ത പക്ഷം) Google മാപ്സിന്റെ/Google എർത്തിന്റെ ഏതെങ്കിലും ഘടകം പുനർവിതരണം ചെയ്യുകയോ വിൽക്കുകയോ Google മാപ്സ്/Google എർത്ത് അടിസ്ഥാനമാക്കി പുതിയൊരു ഉൽപ്പന്നം അല്ലെങ്കിൽ സേവനം സൃഷ്ടിക്കുകയോ ചെയ്യരുത്;
("ന്യായമായ ഉപയോഗം" ഉൾപ്പെടെ, Google മാപ്സ്, Google എർത്ത്, തെരുവ് കാഴ്ച ഉപയോഗിക്കൽ അനുമതികൾ പേജോ, ബാധകമായ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളോ മറ്റൊരുവിധത്തിൽ ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കാത്ത പക്ഷം) ഉള്ളടക്കം പകർത്തരുത്;
ഉള്ളടക്കങ്ങൾ ഒന്നടങ്കം ഡൗൺലോഡ് ചെയ്യുകയോ ബൾക്ക് ഫീഡുകൾ സൃഷ്ടിക്കുകയോ ചെയ്യരുത് (അല്ലെങ്കിൽ മറ്റാരെയും ചെയ്യാനും അനുവദിക്കരുത്);
Google മാപ്സ്/Google എർത്തിന് പകരമോ, അല്ലെങ്കിൽ അതുമായി കാതലായ സാമ്യമുള്ളതോ ആയ ഒരു സേവനത്തിൽ ഉപയോഗിക്കാനുള്ള ഏതെങ്കിലും മാപ്പിംഗ് സംബന്ധമായ ഡാറ്റാസെറ്റ് (ഒരു മാപ്പിംഗ് അഥവാ നാവിഗേഷൻ ഡാറ്റാസെറ്റോ, ബിസിനസ്സ് ലിറ്റിംഗ് ഡാറ്റാബേസോ, മെയിലിംഗ് ലിസ്റ്റോ, ടെലിമാർക്കറ്റിംഗ് ലിസ്റ്റോ ഉൾപ്പെടെ) സൃഷ്ടിക്കുന്നതിനോ വളർത്തുന്നതിനോ Google മാപ്സ്/Google എർത്ത് ഉപയോഗിക്കരുത്;
Android Auto അല്ലെങ്കിൽ 'കാറിലേക്ക് അയയ്ക്കുക' പോലുള്ള Google നൽകുന്ന ഒരു നിർദ്ദിഷ്ട ഫീച്ചറിലൂടെയല്ലാതെ, തത്സമയ നാവിഗേഷനോ സ്വയം നിയന്ത്രിത വാഹനത്തിന്റെ നിയന്ത്രണമോ ആയി ബന്ധപ്പെട്ട് അല്ലെങ്കിൽ അവയ്ക്ക് വേണ്ടി, മറ്റാളുകളുടെ ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ ഒപ്പം, Google മാപ്സിന്റെ/Google എർത്തിന്റെ ഏതെങ്കിലും ഭാഗം ഉപയോഗിക്കരുത്;
യഥാർത്ഥ സാഹചര്യങ്ങൾ; അപകടസാധ്യതാ അനുമാനം. Google മാപ്സ്/Google എർത്തിന്റെ മാപ്പ് ഡാറ്റ, ട്രാഫിക്ക്, ദിശാസൂചനകൾ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ, മാപ്പിൽ നിന്നുള്ള ഫലവും ഉള്ളടക്കവും യഥാർത്ഥ സാഹചര്യത്തിൽ നിന്നും വ്യത്യസ്തമാണെന്ന് നിങ്ങൾ കണ്ടേക്കാം. അതിനാൽ, നിങ്ങളുടെ വിവേചനബോധം ഉപയോഗിച്ച് സ്വന്തം ഉത്തരവാദിത്തത്തിൽ Google മാപ്സ്/Google എർത്ത് ഉപയോഗിക്കുക. നിങ്ങളുടെ പെരുമാറ്റത്തിനും അതിന്റെ അനന്തരഫലങ്ങൾക്കും എല്ലായ്പ്പോഴും നിങ്ങൾക്കാണ് ഉത്തരവാദിത്തം.
Google Maps/Google Earth-ലെ നിങ്ങളുടെ ഉള്ളടക്കം. Google Maps/Google Earth വഴി നിങ്ങൾ അപ്ലോഡ് ചെയ്യുന്നതോ സമർപ്പിക്കുന്നതോ സംഭരിക്കുന്നതോ അയയ്ക്കുന്നതോ സ്വീകരിക്കുന്നതോ ആയ ഉള്ളടക്കം, “നിങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കാനുള്ള അനുമതി” എന്ന വിഭാഗത്തിലെ ലൈസൻസ് ഉൾപ്പെടെ, Google-ന്റെ സേവന നിബന്ധനകൾക്ക് വിധേയമാണ്. നിങ്ങൾ ഫ്രാൻസിൽ താമസമാക്കിയ ആളാണെങ്കിൽ, Google Search-ൽ പബ്ലിക് ആയി ദൃശ്യമാകുന്ന ഉള്ളടക്കത്തിന് Google Search അധിക സേവന നിബന്ധനകൾ ബാധകമാകും. എന്നിരുന്നാലും, നിങ്ങളുടെ ഉപകരണത്തിൽ മാത്രം ലോക്കൽ ആയി നിലനിൽക്കുന്ന ഉള്ളടക്കം (ലോക്കൽ ആയി സംഭരിച്ചിരിക്കുന്ന KML ഫയൽ പോലുള്ളത്) Google-ലേക്ക് അപ്ലോഡ് ചെയ്യുകയോ സമർപ്പിക്കുകയോ ചെയ്യില്ല, അതിനാൽ അവ ലൈസൻസിന് വിധേയമല്ല.
സർക്കാർ ഉപയോക്താക്കൾ. ഞങ്ങളുടെ സേവനം ഒരു സർക്കാർ സ്ഥാപനത്തിന്റെ പേരിലാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ, ഇനിപ്പറയുന്ന നിബന്ധനകൾ ബാധകമാണ്:
ഭരണനിർവ്വഹണ നിയമം.
-
അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ സിറ്റി അല്ലെങ്കിൽ സ്റ്റേറ്റ് സർക്കാർ സ്ഥാപനങ്ങൾക്ക്, ഭരണനിർവ്വഹണ നിയമം, സ്ഥലം എന്നിവയെ സംബന്ധിച്ച Google സേവന നിബന്ധനകൾ വിഭാഗം ബാധകമായിരിക്കില്ല.
-
അമേരിക്കൻ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക്, ഭരണനിർവ്വഹണ നിയമം, സ്ഥലം എന്നിവയെ സംബന്ധിച്ച Google സേവന നിബന്ധനകൾ വിഭാഗത്തിന് പകരം ഇനിപ്പറയുന്നത് ബാധകമാകും:
“നിയമങ്ങളിലെ ഭിന്നത പരിഗണിക്കാതെ, അമേരിക്കയിലെ നിയമങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഈ നിബന്ധനകൾ നിയന്ത്രിക്കുന്നതും വ്യാഖ്യാനിക്കുന്നതും നടപ്പിലാക്കുന്നതും. ഫെഡറൽ നിയമം അനുവദിക്കുന്ന പരിധിവരെ മാത്രം: (A) ബാധകമായ ഫെഡറൽ നിയമത്തിന്റെ അഭാവത്തിൽ കാലിഫോർണിയ സ്റ്റേറ്റിലെ നിയമങ്ങളായിരിക്കും (നിയമങ്ങളിലെ ഭിന്നത സംബന്ധിച്ച കാലിഫോർണിയയിലെ ചട്ടം ഒഴികെ) ബാധകമാകുക; (B) ഈ നിബന്ധനകളിൽ നിന്നോ Google Maps/Google Earth -ൽ നിന്നോ ഇവയുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന ഏത് തർക്കവും വ്യവഹാരം ചെയ്യപ്പെടുന്നത് കാലിഫോർണിയയിലെ സാന്റാ ക്ലാരാ കൗണ്ടിയിലുള്ള ഫെഡറൽ കോടതികളിൽ ആയിരിക്കും, ഈ കോടതികൾക്ക് തങ്ങളുടെ മേൽ അധികാരപരിധി ഉണ്ടാകുമെന്ന് കക്ഷികൾ സമ്മതിക്കുകയും ചെയ്യുന്നു.”
-
യു.എസ്. സർക്കാർ നിയന്ത്രിക്കുന്ന അവകാശങ്ങൾ. നിയമപരമായ അറിയിപ്പുകൾ എന്നതിലെ "യു.എസ്. സർക്കാർ നിയന്ത്രിക്കുന്ന അവകാശങ്ങൾ" എന്ന വിഭാഗത്തിന് വിധേയമായായിരിക്കും, യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ സർക്കാരിന്റെ എല്ലാ Google മാപ്സ്/Google എർത്ത് ആക്സസ്സും ഉപയോഗവും.