Google-ലെ നിങ്ങളുടെ സ്വകാര്യത

എന്താണ് ഡാറ്റ? എന്നത് പോലുള്ള, സ്വകാര്യതയെ കുറിച്ച് ഞങ്ങൾക്ക് ലഭിക്കാറുള്ള പ്രധാനപ്പെട്ട ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾക്ക് ഇവിടെ കണ്ടെത്താം നിങ്ങൾക്ക് കൂടുതലറിയണമെങ്കിൽ സ്വകാര്യതാ നയവും പരിശോധിക്കുക.

നിങ്ങളുടെ ലൊക്കേഷൻ

വിഷയത്തിലേക്ക് പോകുക

ഡാറ്റയും വ്യക്തിപരമാക്കലും

വിഷയത്തിലേക്ക് പോകുക

നിയന്ത്രണം നിങ്ങൾക്കാണ്

വിഷയത്തിലേക്ക് പോകുക

നിങ്ങളുടെ ലൊക്കേഷൻ

Google-ന് എന്റെ ലൊക്കേഷൻ അറിയാമോ?

നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴെല്ലാം ആപ്പുകൾക്കും സൈറ്റുകൾക്കും നിങ്ങളുടെ ഏകദേശ ലൊക്കേഷൻ കണക്കാക്കാനാകും, ഇത് തന്നെയാണ് Google-ഉം ചെയ്യുന്നത്. നിങ്ങളുടെ ഉപകരണത്തിന്റെ ക്രമീകരണമനുസരിച്ച് Google-ന് നിങ്ങളുടെ കൃത്യമായ ലൊക്കേഷനും അറിയാനായേക്കും. (എന്റെ ലൊക്കേഷൻ എത്രമാത്രം കൃത്യമാണ്? എന്നത് കാണുക)

Search, Maps, Google Assistant എന്നിവ പോലുള്ളവ ഉപയോഗിച്ച് നിങ്ങൾ Google-ൽ തിരയുമ്പോൾ, കൂടുതൽ സഹായകരമായ ഫലങ്ങൾ നൽകാൻ നിങ്ങളുടെ നിലവിലെ ലൊക്കേഷൻ ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങൾ റെസ്റ്റോറന്റുകൾ തിരയുകയാണെങ്കിൽ ഏറ്റവും സഹായകരമാകാൻ സാധ്യതയുള്ളത് നിങ്ങളുടെ നിലവിലെ ലൊക്കേഷന് സമീപത്തെ റെസ്റ്റോറന്റുകളെക്കുറിച്ചുള്ള ഫലങ്ങൾ ആയിരിക്കും.

നിങ്ങളുടെ ലൊക്കേഷൻ എങ്ങനെ മാനേജ് ചെയ്യാം എന്നത് കാണുക

എനിക്ക് എങ്ങനെ ലൊക്കേഷൻ ഓണാക്കാനും ഓഫാക്കാനുമാകും?

നിങ്ങൾ Google-ൽ തിരയുമ്പോൾ, Google എല്ലായ്‌പ്പോഴും നിങ്ങൾ തിരയുമ്പോഴുള്ള പൊതു ഏരിയ ഏതാണെന്ന് കണക്കാക്കും. ഇന്റർനെറ്റുമായി കണക്റ്റ് ചെയ്യുന്ന, നിങ്ങൾ ഉപയോഗിക്കുന്ന ഏതൊരു ആപ്പിനെയും വെബ്‌സൈറ്റിനെയും പോലെ Google-നും IP വിലാസം അടിസ്ഥാനമാക്കി നിങ്ങളുടെ ലൊക്കേഷൻ കണക്കാക്കാനാകും. കൂടുതൽ വിവരങ്ങൾക്ക്, എന്റെ ലൊക്കേഷൻ Google അറിയുന്നത് എങ്ങനെ? കാണുക.

നിങ്ങൾ Google ഉപയോഗിക്കുമ്പോൾ നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ അയയ്ക്കണോ എന്ന് തീരുമാനിക്കാൻ വ്യക്തിഗത ആപ്പുകൾക്കും സൈറ്റുകൾക്കും ഉപകരണത്തിനുമുള്ള ലൊക്കേഷൻ അനുമതികൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം.

നിങ്ങളുടെ വീടിന്റെയോ ജോലിസ്ഥലത്തിന്റെയോ വിലാസം സജ്ജീകരിച്ചിരിക്കുകയും നിങ്ങൾ വീട്ടിലാണോ ജോലിസ്ഥലത്താണോ ഉള്ളതെന്ന് Google കണക്കാക്കുകയും ചെയ്‌താൽ നിങ്ങളുടെ തിരയലിന് കൃത്യമായ വിലാസം ഉപയോഗിക്കും.

എന്റെ ലൊക്കേഷൻ എത്രമാത്രം കൃത്യമാണ്?

നിങ്ങളുടെ പൊതു ഏരിയ

നിങ്ങൾ Google-ൽ തിരയുമ്പോൾ, Google എല്ലായ്‌പ്പോഴും നിങ്ങൾ തിരയുമ്പോഴുള്ള പൊതു ഏരിയ ഏതാണെന്ന് കണക്കാക്കും. ഇതുവഴി Google-ന് നിങ്ങൾക്ക് പ്രസക്തമായ ഫലങ്ങൾ നൽകാനും ഒരു പുതിയ നഗരത്തിൽ നിന്ന് സൈൻ ഇൻ ചെയ്യുന്നത് പോലുള്ള അസാധാരണമായ ആക്‌റ്റിവിറ്റി കണ്ടെത്തുന്നതിലൂടെ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്താനും കഴിയും.

ഒരു പൊതു ഏരിയ 3 ച.കി.മീറ്ററിലും കൂടുതൽ ദൈർഘ്യമുള്ളതും 1,000 ഉപയോക്താക്കളെങ്കിലും ഉള്ളതുമാണ് എന്നതിനാൽ നിങ്ങളുടെ തിരയലിന്റെ പൊതു ഏരിയയിലൂടെ നിങ്ങളെ തിരിച്ചറിയാനാകില്ല, ഇത് നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കാൻ സഹായിക്കും.

നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ

നിങ്ങൾ അനുമതി നൽകുന്നുവെങ്കിൽ Google-ന് നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, “എന്റെ സമീപത്തുള്ള ഐസ്ക്രീം” അല്ലെങ്കിൽ ഒരു സ്റ്റോറിലേക്കുള്ള ടേൺ-ബൈ-ടേൺ നടപ്പ് ദിശകൾ പോലെ തിരയലിനുള്ള ഏറ്റവും പ്രസക്തമായ ഫലങ്ങൾ നൽകാൻ Google-ന് നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ ആവശ്യമാണ്.

നിർദ്ദിഷ്‌ട വിലാസം പോലെ, നിങ്ങൾ കൃത്യമായും എവിടെയാണുള്ളത് എന്നാണ് കൃത്യമായ ലൊക്കേഷനിലൂടെ അർത്ഥമാക്കുന്നത്.

എൻ്റെ ലൊക്കേഷൻ Google എങ്ങനെയാണ് അറിയുന്നത്?

നിങ്ങളുടെ ലൊക്കേഷൻ വ്യത്യസ്ത ഉടവിടങ്ങളിൽ നിന്നാണ് ലഭിക്കുന്നത്, നിങ്ങളുടെ ലൊക്കേഷൻ കണക്കാക്കാൻ അവ ഒരുമിച്ച് ഉപയോഗിക്കുന്നു.

നിങ്ങളുടെ ഉപകരണത്തിന്റെ IP വിലാസം

ഫോൺ നമ്പർ ഏരിയ കോഡുകൾക്ക് സമാനമായി IP വിലാസങ്ങളും ഏകദേശം ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ളവയാണ്. google.com ഉൾപ്പെടെ നിങ്ങൾ ഉപയോഗിക്കുന്ന ഏതൊരു ആപ്പിനും വെബ്‌സൈറ്റിനും IP വിലാസം ഉപയോഗിച്ച് നിങ്ങളുടെ പൊതു ഏരിയ കണക്കാക്കാനാകും എന്നാണിതിനർത്ഥം. നിങ്ങളുടെ ഉപകരണത്തിന് ഇന്റർനെറ്റ് സേവന ദാതാവ് ഉപകരണത്തിന്റെ IP വിലാസം നൽകിയിട്ടുണ്ട്, അതിന് ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് ആവശ്യമാണ്.

നിങ്ങളുടെ ഉപകരണത്തിന്റെ ലൊക്കേഷൻ

നിങ്ങൾ ഒരു Google ആപ്പിനോ സൈറ്റിനോ ഉപകരണത്തിന്റെ ലൊക്കേഷൻ ഉപയോഗിക്കാൻ അനുമതി നൽകിയാൽ, നിങ്ങളുടെ ലൊക്കേഷൻ മനസ്സിലാക്കാൻ ആ വിവരങ്ങൾ ഉപയോഗിക്കാനാകും. ഏതാണ്ട് എല്ലാ ഉപകരണങ്ങളിലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ലൊക്കേഷൻ ക്രമീകരണം ഉൾപ്പെടുത്തിയിട്ടുണ്ടാകും, സാധാരണ ഇത് ക്രമീകരണത്തിലായിരിക്കും.

Google-ലെ നിങ്ങളുടെ ആക്റ്റിവിറ്റി

നിങ്ങൾ മുമ്പ് നടത്തിയ Google തിരയലുകൾ അടിസ്ഥാനമാക്കി Google-ന് നിങ്ങളുള്ള പൊതു ഏരിയ കണക്കാക്കാനാകും. ഉദാഹരണത്തിന്, നിങ്ങൾ ഇടയ്ക്കിടെ മുംബൈയിൽ പിസ തിരയാറുണ്ടെങ്കിൽ നിങ്ങൾക്ക് മുംബൈയിലെ ഫലങ്ങൾ കാണാൻ താൽപ്പര്യമുണ്ടായിരിക്കാം.

നിങ്ങളുടെ ലേബൽ ചെയ്ത സ്ഥലങ്ങൾ

നിങ്ങൾ വീട്ടുവിലാസമോ ജോലിസ്ഥല വിലാസമോ സജ്ജീകരിക്കുന്നുവെങ്കിൽ നിങ്ങളുടെ ലൊക്കേഷൻ കണക്കാക്കാൻ Google-ന് അവ ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, നിങ്ങളുടെ വീട്ടുവിലാസവും IP വിലാസവും സജ്ജീകരിച്ചാൽ, മുമ്പ് നടത്തിയ ആക്റ്റിവിറ്റിയോ ലൊക്കേഷൻ വിവരങ്ങൾ നൽകുന്ന മറ്റ് ഉറവിടങ്ങളോ നിങ്ങൾ വീടിന് അടുത്തുണ്ടെന്ന് സൂചിപ്പിച്ചേക്കാം, അപ്പോൾ നിങ്ങളുടെ ഏകദേശ ലൊക്കേഷനായി ഞങ്ങൾ നിങ്ങളുടെ വീടിന്റെ ലൊക്കേഷൻ ഉപയോഗിക്കും.

ആർക്കൊക്കെ എന്റെ ലൊക്കേഷൻ കാണാം?

ഇത് നിങ്ങളാണ് തീരുമാനമനുസരിച്ചാണ്. നിങ്ങൾ Google ലൊക്കേഷൻ പങ്കിടൽ ഉപയോഗിക്കുന്നുവെങ്കിൽ Google ആപ്പുകളിലും സൈറ്റുകളിലും ഉടനീളം നിങ്ങളുടെ തത്സമയ ലൊക്കേഷൻ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാം.

നിങ്ങൾ ലൊക്കേഷൻ പങ്കിടുന്നുണ്ടോ എന്ന് പരിശോധിക്കുക

ലൊക്കേഷൻ പങ്കിടൽ ഡിഫോൾട്ടായി ഓഫാണ്. തത്സമയ ലൊക്കേഷൻ പങ്കിടണമെങ്കിൽ ആരുമായാണ് പങ്കിടേണ്ടതെന്നും എത്ര നേരത്തേക്കാണ് പങ്കിടേണ്ടതെന്നും നിങ്ങൾ തീരുമാനിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഏതുസമയത്തും നിങ്ങൾക്ക് ലൊക്കേഷൻ പങ്കിടുന്നത് അവസാനിപ്പിക്കാം.

മറ്റുള്ളവരുമായി നിങ്ങളുടെ തത്സമയ ലൊക്കേഷൻ പങ്കിടൽ കാണുക.

ഡാറ്റയും വ്യക്തിപരമാക്കലും

എന്നെ കുറിച്ചുള്ള എന്തൊക്കെ ഡാറ്റയാണ് Google ശേഖരിക്കുന്നത്?

നിങ്ങൾ Google ആപ്പുകളും സൈറ്റുകളും ഉപയോഗിക്കുമ്പോൾ ഞങ്ങൾ വിവരങ്ങൾ ശേഖരിക്കുന്നു, നിങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കാനും അവ കൂടുതൽ ഉപയോഗപ്രദമാക്കാനും Google എന്തുകൊണ്ട് ഡാറ്റ ശേഖരിക്കുന്നു? എന്നതിൽ വിശദീകരിച്ചിരിക്കുന്ന മറ്റ് കാരണങ്ങളാലുമാണിത്.

നിങ്ങളുടെ ക്രമീകരണം വഴി, ഞങ്ങൾ ശേഖരിക്കുന്ന ഡാറ്റയും അത് ഉപയോഗിക്കുന്ന രീതിയും നിങ്ങൾക്ക് പരിമിതപ്പെടുത്താം. ഉദാഹരണത്തിന്, ഞങ്ങൾ നിങ്ങളുടെ YouTube ചരിത്രം Google അക്കൗണ്ടിൽ സംരക്ഷിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ YouTube ചരിത്രം ഓഫാക്കാം. എന്തൊക്കെ Google-ന് സംരക്ഷിക്കാമെന്ന് എനിക്ക് എങ്ങനെ തീരുമാനിക്കാം? എന്നത് കാണുക

എന്താണ് ഡാറ്റ?

നിങ്ങളുടെ പേരും ഇമെയിൽ വിലാസവും പോലുള്ള, നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാനാകുന്ന കാര്യങ്ങൾ വ്യക്തിപരമായ വിവരങ്ങളിൽ ഉൾപ്പെടുന്നു. നിങ്ങളുടെ Google അക്കൗണ്ടിൽ നിങ്ങളുമായി ഞങ്ങൾ ബന്ധിപ്പിക്കുന്ന വിവരങ്ങൾ പോലുള്ള, Google-ന് നിങ്ങളുമായി ന്യായമായും ലിങ്ക് ചെയ്യാനാകുന്ന മറ്റ് ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു.

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളിൽ രണ്ട് തരത്തിലുള്ള കാര്യങ്ങൾ ഉൾപ്പെടുന്നു:

നിങ്ങൾ നൽകുകയോ സൃഷ്ടിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ

നിങ്ങൾ Google അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, നിങ്ങളുടെ പേരും പാസ്‌വേഡും പോലുള്ള വ്യക്തിപരമായ വിവരങ്ങൾ നിങ്ങൾ ഞങ്ങൾക്ക് നൽകുന്നു.

ഇമെയിൽ സന്ദേശങ്ങളും ഫോട്ടോകളും പോലുള്ള, നിങ്ങൾ സൃഷ്ടിക്കുകയോ അപ്‌ലോഡ് ചെയ്യുകയോ മറ്റുള്ളവരിൽ നിന്ന് സ്വീകരിക്കുകയോ ചെയ്യുന്ന ഉള്ളടക്കം നിങ്ങൾക്ക് സംരക്ഷിക്കുകയും ചെയ്യാം.

നിങ്ങൾ Google-ൽ ചെയ്യുന്ന കാര്യങ്ങൾ

മികച്ച അനുഭവം നൽകാൻ ഞങ്ങളുടെ സേവനങ്ങളിലെ നിങ്ങളുടെ ആക്റ്റിവിറ്റിയെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു, നിങ്ങൾ തിരയുന്ന പദവും കാണുന്ന വീഡിയോയും പോലുള്ള കാര്യങ്ങളും നിങ്ങൾ ആശയവിനിമയം നടത്തുകയോ ഉള്ളടക്കം പങ്കിടുകയോ ചെയ്യുന്ന ആളുകളും നിങ്ങളുടെ Chrome ബ്രൗസിംഗ് ചരിത്രവും അവയിൽ ഉൾപ്പെടാം.

Google സേവനങ്ങൾ ആക്‌സസ് ചെയ്യാൻ നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകളെയും ബ്രൗസറുകളെയും ഉപകരണങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു, ബാറ്ററി കുറവായിരിക്കുമ്പോൾ നിങ്ങളുടെ സ്ക്രീൻ മങ്ങിക്കുന്നത് പോലുള്ള ഫീച്ചറുകൾ ലഭ്യമാക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു.

ടേൺ-ബൈ-ടേൺ ദിശകൾ പോലുള്ള ഫീച്ചറുകൾ നിങ്ങൾ ഉപയോഗിക്കുന്നത് എപ്പോൾ എന്നത് പോലുള്ള നിങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ ഞങ്ങൾ പ്രോസസ് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ലൊക്കേഷൻ വിഭാഗം കാണുക.

Google എന്തുകൊണ്ടാണ് ഡാറ്റ ശേഖരിക്കുന്നത്?

ഞങ്ങളുടെ സേവനങ്ങൾ നൽകാനും നിങ്ങൾക്ക് അവ കൂടുതൽ ഉപയോഗപ്രദമാക്കാനും 'ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്ന രീതികൾ' എന്നതിൽ വിശദീകരിച്ചിരിക്കുന്ന മറ്റ് കാരണങ്ങളാലും ആവശ്യമുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു.

ഉദാഹരണത്തിന്, നിങ്ങളുടെ ലൊക്കേഷൻ വിവരം (നിങ്ങളുടെ ഡാറ്റ) പൊതു ഡാറ്റയുമായി (മാപ്പുകളും പൊതുസ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളും) സംയോജിപ്പിക്കുന്നതിനാൽ, ട്രാഫിക് ഒഴിവാക്കി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്താൻ Google Maps-ന് സഹായിക്കാനാകും.

ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്ന രീതികൾ

ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കൽ

ഫലങ്ങൾ നൽകുന്നതിന്, നിങ്ങൾ തിരയുന്ന പദങ്ങൾ പ്രോസസ് ചെയ്യുന്നത് പോലെ ഞങ്ങളുടെ സേവനങ്ങൾ നൽകാൻ നിങ്ങളുടെ ഡാറ്റ ഞങ്ങൾ ഉപയോഗിക്കുന്നു.

ഞങ്ങളുടെ സേവനങ്ങൾ പരിപാലിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യൽ

ഞങ്ങളുടെ സേവനങ്ങൾ പരിപാലിക്കാനും മെച്ചപ്പെടുത്താനും ഡാറ്റ സഹായിക്കുന്നു. ഉദാഹരണത്തിന് ഞങ്ങൾക്ക് ഔട്ടേജുകൾ ട്രാക്ക് ചെയ്യാനാകും. കൂടാതെ, പതിവായി അക്ഷരത്തെറ്റ് സംഭവിക്കാറുള്ള തിരയൽ പദങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കുന്നത് ഞങ്ങളുടെ ഉൽപ്പന്നങ്ങളിലുടനീളം ഉപയോഗിക്കുന്ന സ്‌പെൽ ചെക്ക് ഫീച്ചറുകൾ മെച്ചപ്പെടുത്താൻ ഞങ്ങളെ സഹായിക്കുന്നു.

പുതിയ സേവനങ്ങൾ വികസിപ്പിച്ചെടുക്കൽ

പുതിയ സേവനങ്ങൾ വികസിപ്പിച്ചെടുക്കാൻ ഡാറ്റ ഞങ്ങളെ സഹായിക്കുന്നു. ഉദാഹരണത്തിന്, ഫോട്ടോകൾക്കുള്ള Google-ന്റെ ആദ്യ ആപ്പായ Picasa-യിൽ ആളുകൾ അവരുടെ ഫോട്ടോകൾ ഓർഗനൈസ് ചെയ്യുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കിയത്, Google Photos രൂപകൽപ്പന ചെയ്യാനും ലോഞ്ച് ചെയ്യാനും ഞങ്ങളെ സഹായിച്ചു.

ഉള്ളടക്കവും പരസ്യങ്ങളും ഉൾപ്പെടെ, വ്യക്തിപരമാക്കിയ സേവനങ്ങൾ നൽകൽ

നിങ്ങൾക്ക് ഇഷ്ടപ്പെടാനിടയുള്ള വീഡിയോകൾക്കുള്ള നിർദ്ദേശങ്ങൾ പോലെ വ്യക്തിപരമാക്കിയ ഉള്ളടക്കം നൽകാൻ ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു. നിങ്ങളുടെ ക്രമീകരണവും വയസ്സും അടിസ്ഥാനമാക്കി, നിങ്ങളുടെ താൽപ്പര്യങ്ങളനുസരിച്ച് വ്യക്തിപരമാക്കിയ പരസ്യങ്ങൾ ഞങ്ങൾ കാണിച്ചേക്കാം.

പ്രകടനം തിട്ടപ്പെടുത്തൽ

പ്രകടനം തിട്ടപ്പെടുത്താനും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാനും ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു

നിങ്ങളുമായി ആശയവിനിമയം നടത്തൽ

സംശയാസ്‌പദമായ ആക്റ്റിവിറ്റി കണ്ടെത്തിയാൽ നിങ്ങൾക്ക് അറിയിപ്പ് അയയ്ക്കാൻ ഞങ്ങൾ നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോഗിച്ചേക്കാം

Google-നെയും ഞങ്ങളുടെ ഉപയോക്താക്കളെയും പൊതുജനങ്ങളെയും പരിരക്ഷിക്കൽ

വഞ്ചന കണ്ടെത്തുകയും തടയുകയും ചെയ്യുന്നത് പോലെ, ആളുകളെ ഓൺലൈനിൽ സുരക്ഷിതരാക്കി നിലനിർത്താൻ ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു

കാര്യങ്ങൾ വ്യക്തിപരമാക്കാൻ Google എങ്ങനെയാണ് ഡാറ്റ ഉപയോഗിക്കുന്നത്?

ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഞങ്ങളുടെ ആപ്പുകളും സൈറ്റുകളും നിങ്ങൾക്ക് അനുയോജ്യമാക്കുന്നതിന് ഉപയോഗിക്കുക എന്നതാണ് “വ്യക്തിപരമാക്കലിലൂടെ” ഉദ്ദേശിക്കുന്നത്, ഉദാഹരണത്തിന്:

  • നിങ്ങൾക്ക് ഇഷ്ടപ്പെടാനിടയുള്ള വീഡിയോകൾക്കുള്ള നിർദ്ദേശങ്ങൾ
  • നിങ്ങൾ Google ആപ്പുകളും സൈറ്റുകളും ഉപയോഗിക്കുന്ന രീതി അനുസരിച്ചുള്ള സുരക്ഷാ നുറുങ്ങുകൾ (സുരക്ഷാ പരിശോധന കാണുക)

ചില പ്രായത്തിലുള്ളവർക്ക് ക്രമീകരണം ഓണാക്കിയിരിക്കുന്നതോ ഓഫാക്കിയിരിക്കുന്നതോ പോലുള്ള ചില സാഹചര്യങ്ങളിൽ ഒഴികെ പരസ്യങ്ങൾ വ്യക്തിപരമാക്കാനും ഞങ്ങൾ ഡാറ്റ ഉപയോഗിക്കുന്നു.

ഞാൻ കാണുന്ന പരസ്യങ്ങൾ Google വ്യക്തിപരമാക്കാറുണ്ടോ?

ഞങ്ങൾ കാണിക്കുന്ന പരസ്യങ്ങൾ കഴിയുന്നത്ര ഉപയോഗപ്രദമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നാൽ ചില നിർദ്ദിഷ്ട പ്രായത്തിലുള്ളവർക്കും പരസ്യം വ്യക്തിപരമാക്കൽ ഓഫാക്കുന്നവർക്കും ഞങ്ങൾ പരസ്യങ്ങൾ വ്യക്തിപരമാക്കില്ല.

പരസ്യങ്ങൾ വ്യക്തിപരമാക്കാതെ തന്നെ ഞങ്ങൾക്ക് അവ ഉപയോഗപ്രദമാക്കാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങൾ “പുതിയ ഷൂകൾക്കുള്ള” ഫലങ്ങളുള്ള പേജ് കാണുകയാണെങ്കിൽ ഒരു സ്‌നീക്കർ കമ്പനിയിൽ നിന്നുള്ള പരസ്യം കണ്ടേക്കാം. ദിവസത്തിലെ സമയം, പൊതുവായ ലൊക്കേഷൻ, നിങ്ങൾ നോക്കുന്ന കാണുന്ന ഉള്ളടക്കം എന്നിവ പോലുള്ള പൊതു ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പരസ്യങ്ങൾ.

നിയന്ത്രണം നിങ്ങൾക്കാണ്

Google-ന് എന്റെ അക്കൗണ്ടിൽ എന്തൊക്കെ സംരക്ഷിക്കാമെന്ന് എനിക്ക് എങ്ങനെ തീരുമാനിക്കാം?

നിങ്ങൾ Photos പോലുള്ള Google സേവനം ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഫോട്ടോകൾ ബാക്കപ്പ് ചെയ്യുകയും സമന്വയിപ്പിക്കുകയും ചെയ്യണോ എന്നത് പോലുള്ള കാര്യങ്ങൾ തീരുമാനിക്കാൻ നിങ്ങളെ അനുവദിക്കുന്ന ക്രമീകരണമുണ്ട്.

Google ആപ്പുകളിലും സൈറ്റുകളിലും ഉടനീളം നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ നിങ്ങളെ സഹായിക്കുന്ന ക്രമീകരണവുമുണ്ട്. പ്രധാനപ്പെട്ട രണ്ടെണ്ണം വെബ്, ആപ്പ് ആക്‌റ്റിവിറ്റിയും YouTube ചരിത്രവുമാണ്.

ഈ നിയന്ത്രണങ്ങൾ ഓണായിരിക്കുമ്പോൾ:

  • Google ആപ്പുകളിലെയും സൈറ്റുകളിലെയും നിങ്ങളുടെ ആക്റ്റിവിറ്റിയെ കുറിച്ചുള്ള വിവരങ്ങൾ Google അക്കൗണ്ടിൽ സംരക്ഷിക്കുന്നു
  • സംരക്ഷിച്ച വിവരങ്ങൾ നിങ്ങളുടെ Google അനുഭവം വ്യക്തിപരമാക്കാൻ ഉപയോഗിക്കുന്നു

വെബ്, ആപ്പ് ആക്റ്റിവിറ്റി

Search, Maps എന്നിവ പോലുള്ള Google സൈറ്റുകളിലെയും ആപ്പുകളിലെയും നിങ്ങളുടെ ആക്‌റ്റിവിറ്റിയും ലൊക്കേഷൻ പോലുള്ള അനുബന്ധ വിവരങ്ങളും സംരക്ഷിക്കുന്നു. സമന്വയിപ്പിച്ച Chrome ചരിത്രവും Google സേവനങ്ങൾ ഉപയോഗിക്കുന്ന സൈറ്റുകൾ, ആപ്പുകൾ, ഉപകരണങ്ങൾ എന്നിവയിൽ നിന്നുള്ള ആക്‌റ്റിവിറ്റിയും ഇത് സംരക്ഷിക്കുന്നു.

Maps-ലും Search-ലും മറ്റ് Google സേവനങ്ങളിലും വേഗത്തിലുള്ള തിരയലുകളും മികച്ച നിർദ്ദേശങ്ങളും കൂടുതൽ വ്യക്തിപരമാക്കിയ അനുഭവങ്ങളും നൽകാൻ നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിക്കുന്നു.

YouTube ചരിത്രം

YouTube ഉപയോഗിക്കുമ്പോൾ നിങ്ങൾ കാണുന്ന വീഡിയോകളും തിരയുന്ന കാര്യങ്ങളും സംരക്ഷിക്കുന്നു.

നിങ്ങളുടെ തിരയൽ ഫലങ്ങൾ പോലുള്ള YouTube അനുഭവവും മറ്റ് ആപ്പുകളും വ്യക്തിപരമാക്കാൻ നിങ്ങളുടെ YouTube ചരിത്രം ഉപയോഗിക്കുന്നു.

എന്റെ ആക്റ്റിവിറ്റി ഡാറ്റ എങ്ങനെ ഇല്ലാതാക്കാം?

Google അക്കൗണ്ടിൽ സംരക്ഷിച്ചിരിക്കുന്ന ഡാറ്റ നിങ്ങൾക്ക് ഇല്ലാതാക്കാം. നിങ്ങൾ ശാശ്വതമായി ഇല്ലാതാക്കാൻ തീരുമാനിക്കുന്ന ഡാറ്റ ഞങ്ങളുടെ സിസ്റ്റങ്ങളിൽ നിന്ന് നീക്കം ചെയ്യും. ഈ ഡാറ്റ ഞങ്ങളുടെ സെർവറുകളിൽ നിന്ന് പൂർണ്ണമായി നീക്കം ചെയ്തിരിക്കുന്നുവെന്നോ നിങ്ങളുമായി ബന്ധിപ്പിക്കാനാകാത്ത രൂപത്തിൽ മാത്രമാണ് നിലനിർത്തിയിട്ടുള്ളതെന്നോ ഉറപ്പാക്കാൻ ഞങ്ങൾ ശ്രദ്ധാപൂർവ്വമായ പ്രോസസ് പാലിക്കുന്നു.

നിങ്ങൾ തിരഞ്ഞതോ വായിച്ചതോ കണ്ടതോ ആയ കാര്യങ്ങൾ പോലുള്ള, നിങ്ങളുടെ Google അക്കൗണ്ടിൽ സംരക്ഷിച്ചിട്ടുള്ള ആക്‌റ്റിവിറ്റി അവലോകനം ചെയ്യാൻ എന്റെ ആക്റ്റിവിറ്റി സന്ദർശിക്കുക. ഒരു നിർദ്ദിഷ്ട സമയ ശ്രേണിക്കുള്ളിൽ നിങ്ങളുടെ നിർദ്ദിഷ്ട ആക്റ്റിവിറ്റിയോ എല്ലാ ആക്റ്റിവിറ്റിയുമോ ഇല്ലാതാക്കാം.

നിങ്ങളുടെ ആക്‌റ്റിവിറ്റി സ്വയമേവ ഇല്ലാതാക്കാനും തീരുമാനിക്കാം.

എന്റെ ഉള്ളടക്കം എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഇമെയിലുകൾ, ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ, ഷീറ്റുകൾ, കമന്റുകൾ, കോൺടാക്റ്റുകൾ, കലണ്ടർ ഇവന്റുകൾ എന്നിവ പോലുള്ള കാര്യങ്ങൾ നിങ്ങളുടെ ഉള്ളടക്കത്തിൽ ഉൾപ്പെടുന്നു.

ഉള്ളടക്കത്തിന്റെ ആർക്കൈവ് സൃഷ്ടിക്കാൻ നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യുക സന്ദർശിക്കുക — ഉള്ളടക്കം ബാക്കപ്പ് ചെയ്യാനോ നിങ്ങൾ മറ്റൊരു സേവനം പരീക്ഷിക്കാൻ ശ്രമിക്കുകയാണെങ്കിൽ മറ്റൊരു കമ്പനിക്ക് അത് ലഭ്യമാക്കാനോ ഇത് ചെയ്യാം.

ഞാൻ സൈൻ ഔട്ട് ചെയ്തിരിക്കുമ്പോൾ എനിക്ക് എന്തൊക്കെ നിയന്ത്രണങ്ങൾ ഉണ്ടാകും?

നിങ്ങൾ സൈൻ ഔട്ട് ചെയ്തിരിക്കുമ്പോഴും, Google എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാൻ അനുവദിക്കുന്ന നിയന്ത്രണങ്ങൾ നിങ്ങൾക്കുണ്ട്. നിങ്ങൾ സൈൻ ഔട്ട് ചെയ്തിരിക്കുമ്പോൾ ഈ ക്രമീകരണം മാറ്റാൻ g.co/privacytools സന്ദർശിക്കുക:

തിരയൽ ഇഷ്‌ടാനുസൃതമാക്കൽ

കൂടുതൽ പ്രസക്തമായ ഫലങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഈ ബ്രൗസറിൽ നിന്നുള്ള നിങ്ങളുടെ Google തിരയലുകൾ ഉപയോഗിക്കുന്നു.

YouTube തിരയലും മുമ്പുകണ്ടവയുടെ വിവരങ്ങളും

YouTube വ്യക്തിപരമാക്കാൻ, നിങ്ങൾ കാണുന്ന വീഡിയോകളും തിരയുന്ന കാര്യങ്ങളും പോലുള്ള YouTube-ലെ നിങ്ങളുടെ ആക്റ്റിവിറ്റി സംരക്ഷിക്കുന്നു.

നിങ്ങളുടെ ബ്രൗസറിലെ ചില കുക്കികളോ എല്ലാ കുക്കികളുമോ ബ്ലോക്ക് ചെയ്യാനുമാകും, എന്നാൽ ഇത് വെബിലുടനീളം ചില ഫീച്ചറുകൾ പ്രവർത്തനം നിർത്താൻ കാരണമായേക്കാം. ഉദാഹരണത്തിന്, പല വെബ്‌സൈറ്റുകൾക്കും നിങ്ങൾ സൈൻ ഇൻ ചെയ്യാൻ തുടങ്ങുന്ന സമയത്ത് കുക്കികൾ ഓണാക്കേണ്ടത് ആവശ്യമാണ്.

നിർദ്ദിഷ്ട പ്രായത്തിലുള്ളവർക്ക് ഞങ്ങൾ പരസ്യങ്ങൾ വ്യക്തിപരമാക്കാറില്ലെങ്കിലും, വ്യക്തിപരമാക്കിയ പരസ്യങ്ങൾ കാണണോ എന്ന് തീരുമാനിക്കാൻ സൈൻ ഔട്ട് ചെയ്ത ഉപയോക്താക്കൾക്കും കഴിയും.