Street View വിശ്വസ്ത ഫോട്ടോഗ്രഫർമാർക്കുള്ള നയം
Google ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് വേണ്ടി ഇമേജറി ശേഖരിക്കുന്ന എല്ലാ Street View വിശ്വസ്ത പങ്കാളികൾക്കും ഈ നയം ബാധകമാണ്.
ഞങ്ങളുടെ തെരുവ് കാഴ്ചാ വിശ്വസനീയ ഫോട്ടോഗ്രഫർ നയത്തിൽ നാല് ഭാഗങ്ങൾ ഉൾപ്പെടുന്നു:
- സുതാര്യതാ ആവശ്യകതകൾ: നിങ്ങളുടെ ഉപഭോക്താക്കളുമായി പങ്കിടേണ്ട വിവരങ്ങൾ
- നിരോധിത പ്രവർത്തനങ്ങൾ: നിങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി Google ഉൽപ്പന്നങ്ങളിലേക്ക് അപ്ലോഡ് ചെയ്ത ചിത്രങ്ങൾ മാനേജ് ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യണമെങ്കിൽ, ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
- ബ്രാൻഡിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ: Google ബ്രാൻഡിംഗ് ഘടകങ്ങളുടെ ഉചിതമായ ഉപയോഗം എന്താണ്
- നിലവാര ആവശ്യകതകൾ: നിങ്ങളുടെ ഉപഭോക്താക്കളുടെ Google പരസ്യ അക്കൗണ്ടുകൾ എങ്ങനെയാണ് ക്രമീകരിക്കേണ്ടത്
സുതാര്യതാ ആവശ്യകതകൾ
Google ഉൽപ്പന്നങ്ങളിൽ ഇമേജറി അപ്ലോഡ് ചെയ്യുന്നതിന്റെ പ്രയോജനം പൂർണ്ണമായി മനസ്സിലാക്കി വസ്തുതാപരമായ തീരുമാനങ്ങൾ എടുക്കാൻ ഉപഭോക്താക്കൾക്ക് ശരിയായ വിവരങ്ങൾ ആവശ്യമാണ്. അതിനാൽ, ഈ തീരുമാനങ്ങളെ ബാധിക്കുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങളുടെ എല്ലാ വിശ്വസനീയ പങ്കാളികളും സുതാര്യത പുലർത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ചുവടെ സൂചിപ്പിച്ചിരിക്കുന്ന ആവശ്യകതകൾ നിറവേറ്റുന്നതിന് പുറമെ, ഉപഭോക്താക്കൾ അഭ്യർത്ഥിക്കുമ്പോൾ അവർക്കാവശ്യമായ മറ്റ് പ്രസക്ത വിവരങ്ങൾ നൽകാനും വിശ്വസനീയ പങ്കാളികൾ ന്യായമായ ശ്രമങ്ങൾ നടത്തണം.
നിങ്ങളുടെ ഫോട്ടോഗ്രഫി സേവനങ്ങൾ മറ്റുള്ളവർക്ക് വിൽക്കുമ്പോൾ, അതേ സുതാര്യത തന്നെ നിങ്ങൾ പ്രതിനിധാനം ചെയ്യേണ്ടതും, ഇവ മറ്റ് ആളുകളേയും ബ്രാൻഡുകളേയും പ്രാദേശിക നിയമങ്ങളേയും കൂടി സംബന്ധിച്ചതായതിനാൽ, നിങ്ങളുടെ ചുമതലകളും അവകാശങ്ങളും നിങ്ങൾ മനസ്സിലാക്കിയിരിക്കണമെന്നതും പ്രധാനമാണ്.
സേവന ഫീസും ചെലവുകളും
വിശ്വസനീയ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർ പലപ്പോഴും അവർ നൽകുന്ന വിലയേറിയ സേവനങ്ങൾക്ക് മാനേജ്മെന്റ് ഫീസ് ഈടാക്കാറുണ്ട്, അവരിൽ നിന്ന് ഈ ഫീസ് ഈടാക്കുമോ എന്ന കാര്യം ഇമേജറി വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ടതുണ്ട്. കുറഞ്ഞത്, ഓരോ ആദ്യ വിൽപ്പനയ്ക്കും മുമ്പ് പുതിയ ഉപഭോക്താക്കളെ രേഖാമൂലം അറിയിക്കുകയും നിങ്ങൾ ഫീസും ചെലവുകളും ഈടാക്കുന്നുവെന്ന് ഉപഭോക്തൃ ഇൻവോയ്സുകളിലൂടെ വെളിപ്പെടുത്തുകയും ചെയ്യുക.
ചെറിയ ബജറ്റിന് ഇമേജറി വാങ്ങുന്നവർക്ക് വലിയ ബജറ്റിന് ഇമേജറി വാങ്ങുന്നവർക്കുള്ള അത്രയും വിഭവങ്ങളോ വൈദഗ്ധ്യമോ ഉണ്ടായേക്കില്ല എന്നതിനാൽ Street View വിശ്വസ്ത ഫോട്ടോഗ്രഫറോടൊപ്പം പ്രവർത്തിക്കുമ്പോൾ എന്തെല്ലാം പ്രതീക്ഷിക്കാനാകുമെന്ന് അറിയാൻ ഇത് വളരെ പ്രധാനമാണ്.
സത്യസന്ധമായ പ്രാതിനിധ്യം
Street View വിശ്വസനീയ പ്രോഗ്രാമിലെ പങ്കാളി എന്ന നിലയിൽ, നിങ്ങൾ Google-ലെ ജീവനക്കാരാണെന്ന് തോന്നിക്കുന്ന വിധം സ്വയം പ്രതിനിധീകരിക്കാൻ പാടില്ല. പൂർണ്ണമായും സ്വതന്ത്ര ബിസിനസ് എന്റിറ്റി എന്ന നിലയിൽ സത്യസന്ധമായി സ്വയം അവതരിപ്പിക്കുകയും പ്രസിദ്ധീകരണ സേവനമെന്ന നിലയിലുള്ള Google-ന്റെ പരിമിതമായ പങ്കിനെക്കുറിച്ച് ക്ലയന്റുകളോട് ആശയവിനിമയം നടത്തുകയും ചെയ്യുക.
വ്യക്തിഗത ഉത്തരവാദിത്തം
പ്രസിദ്ധീകരിച്ച ചിത്രങ്ങൾ സാധാരണയായി നിമിഷങ്ങൾക്കുള്ളിൽ Google Maps-ൽ ദൃശ്യമാകുമെങ്കിലും, Maps-ൽ ഉപയോക്താവ് സംഭാവന ചെയ്യുന്ന ഉള്ളടക്കത്തിനുള്ള നയം അല്ലെങ്കിൽ Google Maps സേവന നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ അവ പിന്നീട് നിരസിച്ചേക്കാം.
- കമ്മീഷൻ ചെയ്ത ചിത്രങ്ങൾ Google Maps-ൽ നിന്ന് നീക്കം ചെയ്യുകയാണെങ്കിൽ, പ്രശ്നം പരിഹരിക്കേണ്ടത് ഫോട്ടോഗ്രഫറുടെയും ബിസിനസ് ഉടമയുടെയും ഉത്തരവാദിത്തമായിരിക്കും.
- ഞങ്ങളുടെ നയങ്ങൾക്കെതിരായ ചിത്രങ്ങൾ യഥാസമയം ശരിയാക്കുകയോ പകരം മറ്റ് ചിത്രങ്ങൾ നൽകുകയോ ചെയ്യാനും - അവ Google Maps-നായി അംഗീകരിച്ചുവെന്ന് ഉറപ്പാക്കാനും - അല്ലെങ്കിൽ പ്രശ്നം പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അവരുടെ ക്ലയന്റിന് തുക പൂർണ്ണമായും റീഫണ്ട് നൽകാനും ഞങ്ങൾ ഫോട്ടോഗ്രഫർമാരോട് നിർദ്ദേശിക്കുന്നു.
ചിത്രത്തിന്റെ ഉടമസ്ഥത
ഫോട്ടോഗ്രഫർമാരും ബിസിനസ് ഉടമകളും തമ്മിൽ ഇടപഴകുമ്പോൾ, ഉടമ്പടിയുടെ നിബന്ധനകൾ, വാറണ്ടി, ഭാവിയിലെ ഉടമസ്ഥതാ അവകാശങ്ങൾ എന്നിവ വ്യക്തമാക്കുന്ന രേഖാമൂലമുള്ള കരാറിൽ ഇരുകക്ഷികളും ഏർപ്പെടണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു.
- ഷൂട്ട് പൂർത്തിയായ ശേഷം ചിത്രങ്ങളുടെ ഉടമസ്ഥത ആർക്കാണെന്ന് നിർണ്ണയിക്കുക. ഫോട്ടോഗ്രഫർ ഉടമസ്ഥത നിലനിർത്തുകയാണെങ്കിൽ, ഫോട്ടോഗ്രഫറുടെ പകർപ്പാവകാശം ലംഘിക്കാതെ ചിത്രങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ബിസിനസ് ഉടമയ്ക്ക് ധാരണയുണ്ടെന്ന് ഉറപ്പാക്കുക. ഒരേ ചിത്രം രണ്ട് അക്കൗണ്ടുകൾക്ക് കീഴിൽ (ഫോട്ടോഗ്രഫറുടെയും ബിസിനസ് ഉടമയുടെയും അക്കൗണ്ടുകൾ പോലുള്ളവ) രണ്ടുതവണ പ്രസിദ്ധീകരിക്കരുത്.
നിയമം പാലിക്കൽ
ബാധകമായ എല്ലാ നിയമങ്ങളും പാലിച്ചാണ് ക്ലയന്റുകൾക്ക് സേവനങ്ങൾ നൽകുന്നതെന്ന് ഉറപ്പാക്കുക. നിങ്ങളുടെ വൈദഗ്ധ്യത്തെക്കുറിച്ചോ ചെയ്യുന്ന ജോലിയുടെ അന്തിമ ഗുണമേന്മയെക്കുറിച്ചോ തെറ്റിദ്ധരിപ്പിക്കരുത്. നിങ്ങളെ ഏൽപ്പിച്ച ജോലി നിറവേറ്റാൻ അനുയോജ്യമായ ഇൻഷുറൻസ് ഉണ്ടെന്നും ഉറപ്പാക്കുക.
ചിത്രത്തിന്റെ ദൃശ്യപരത
ബിസിനസ് ഉടമകളും ഫോട്ടോഗ്രഫർമാരും തമ്മിലുള്ള ഉടമ്പടികൾ ഉൾപ്പെടെ, മൂന്നാം കക്ഷികൾ തമ്മിലുള്ള കരാർപരമോ വാണിജ്യപരമോ ആയ ഒരു ഉടമ്പടിയും പരിഗണിക്കാതെ തന്നെ, Google Maps-ലെ ചിത്രങ്ങൾ, Google റാങ്ക് ചെയ്യും. ഷൂട്ടിനായി ബിസിനസ് ഉടമ പ്രൊഫഷണൽ ഫോട്ടോഗ്രഫർക്ക് പ്രതിഫലം നൽകിയെന്ന വസ്തുത, ചിത്രങ്ങൾ റാങ്ക് ചെയ്യുന്ന രീതിയെയോ അവ Google Maps-ൽ എങ്ങനെ ദൃശ്യമാകുന്നു എന്നതിനെയോ സ്വാധീനിക്കില്ല.
താൽപ്പര്യവൈരുദ്ധ്യമൊന്നുമില്ല
ചില Google പ്രോഗ്രാമുകൾ — പ്രധാനമായും പ്രാദേശിക ഗൈഡ് — നിങ്ങൾ പ്രൊഫഷണൽ എന്ന നിലയിൽ അല്ലാതെ പങ്കെടുക്കണമെന്ന് താൽപ്പര്യപ്പെടുന്നു (ഉദാ., നിങ്ങൾ സംഭാവന ചെയ്യുന്ന ഉള്ളടക്കത്തിന് പ്രതിഫലം ലഭിക്കില്ല). നിങ്ങൾ വാടകയ്ക്ക് സേവനങ്ങൾ നൽകുകയാണെങ്കിൽ (Street View വിശ്വസ്ത സേവനദാതാവായി നിങ്ങൾ സ്വയം മാർക്കറ്റ് ചെയ്യുന്നത് പോലുള്ളവ), നിഷ്പക്ഷത സൂചിപ്പിക്കുന്ന, പ്രൊഫഷണൽ അല്ലാത്ത മറ്റൊരു സേവനങ്ങളുമായും (പ്രാദേശിക ഗൈഡെന്ന നിലയിൽ റേറ്റിംഗോ റിവ്യൂവോ പോസ്റ്റ് ചെയ്യാനുള്ള നിങ്ങളുടെ കഴിവ് പോലുള്ളവ) ഈ പ്രൊഫഷണൽ സേവനങ്ങൾ ബണ്ടിൽ ചെയ്യാൻ പാടില്ല എന്നത് പ്രധാനമാണ്.
Google ബ്രാൻഡുകളുടെ അനുയോജ്യമായ ഉപയോഗം
വിശ്വസനീയ സ്റ്റാറ്റസ് നേടിയ ഫോട്ടോഗ്രഫർമാർക്കോ കമ്പനികൾക്കോ മാത്രമേ, മാർക്കറ്റിംഗ് അസറ്റുകളായി Google Maps തെരുവ് കാഴ്ചാ ബ്രാൻഡും വിശ്വസനീയതയുടെ ബാഡ്ജും ഉപയോഗിക്കാനാകൂ. ഒരു വിശ്വസനീയ ഫോട്ടോഗ്രഫർ എന്ന നിലയിൽ, അത് പരമാവധി പ്രയോജനപ്പെടുത്തി വിശിഷ്ട പദവി ആഘോഷിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. Google Maps, Street View, അല്ലെങ്കിൽ ബന്ധപ്പെട്ട മറ്റ് ലോഗോകൾ എന്നിവ ഉൾപ്പെടെ, വിശ്വസനീയതയുടെ ബാഡ്ജും പദ അടയാളവും ബ്രാൻഡിംഗ് ഘടകങ്ങളും, വിശ്വസ്ത പ്രോകൾക്ക് ഉപയോഗിക്കാം. അവ ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാനാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു. ഞങ്ങളുടെ ബ്രാൻഡ് അസറ്റുകളുടെ Google അനുവദിച്ചിട്ടുള്ള ഉപയോഗങ്ങൾ ആരെങ്കിലും ലംഘിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, പ്രശ്നങ്ങൾ നിങ്ങൾക്ക് ഇവിടെ റിപ്പോർട്ട് ചെയ്യാം. മറ്റെല്ലാ Google ബ്രാൻഡ് അസറ്റുകളുമായി ബന്ധപ്പെട്ട അനുചിത ഉപയോഗങ്ങളും നിങ്ങൾക്ക് ഇവിടെ റിപ്പോർട്ട് ചെയ്യാം .
വിശ്വസനീയതയുടെ ബാഡ്ജ് ഉപയോഗം
- നിങ്ങൾ Street View വിശ്വസനീയ പ്രോഗ്രാമിലെ അംഗീകൃത അംഗമാണെങ്കിൽ മാത്രം, വിശ്വസനീയതയുടെ ബാഡ്ജും ബ്രാൻഡിംഗ് ഘടകങ്ങളും ഉപയോഗിക്കുക.
- എവിടെ പ്രദർശിപ്പിച്ചാലും, ആവശ്യമായ പാഡിംഗോടെ വെളുത്ത പശ്ചാത്തലത്തിൽ മാത്രമേ വിശ്വസനീയതയുടെ ബാഡ്ജ് കാണിക്കാവൂ.
- നിങ്ങളുടെ പേര്, കമ്പനിയുടെ പേര്, ലോഗോ എന്നിവയ്ക്കൊപ്പം സംയുക്തമായി മാത്രം വിശ്വസനീയതയുടെ ബാഡ്ജ് ഉപയോഗിക്കുക.
- വിശ്വസനീയതയുടെ ബാഡ്ജും ബ്രാൻഡിംഗ് ഘടകങ്ങളും വെബ്സൈറ്റുകൾ, അവതരണങ്ങൾ, ബിസിനസ് വസ്ത്രങ്ങൾ, അച്ചടിച്ച വിൽപ്പനാ മെറ്റീരിയലുകൾ എന്നിവയിൽ ഉപയോഗിക്കാം.
- പേജ്/വസ്ത്രം എന്നതിൽ ബാഡ്ജും ബ്രാൻഡിംഗ് ഘടകങ്ങളും ഏറ്റവും പ്രമുഖമായ ഘടകങ്ങളല്ലെന്ന് ഉറപ്പാക്കുക.
- Google Maps, തെരുവ് കാഴ്ച, വിശ്വസനീയതയുടെ ബാഡ്ജ്, ലോഗോകൾ അല്ലെങ്കിൽ പദ അടയാളങ്ങൾ എന്നിവയിൽ മാറ്റങ്ങളൊന്നും വരുത്തരുത്. ഇവയിലേക്ക് ഏതെങ്കിലും ഗ്രാഫിക്സുകൾ ചേർക്കുന്നതോ ചിത്രങ്ങൾ വലിച്ചുനീട്ടുന്നതോ വിവർത്തനം ചെയ്യുന്നതോ, ഇത്തരം മാറ്റങ്ങളിൽ ഉൾപ്പെടുന്നു.
- തെറ്റിദ്ധരിപ്പിക്കുന്നതോ ദുരുപയോഗം ചെയ്യുന്നതോ ആയ വിധത്തിൽ ബാഡ്ജ് ഉപയോഗിക്കരുത്. ഉദാഹരണത്തിന്, ഏതെങ്കിലും ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ Google-ന്റെ ശുപാർശയുണ്ടെന്ന വിധത്തിൽ ബാഡ്ജ് ഉപയോഗിക്കുന്നത്.
നിങ്ങളുടെ സേവനങ്ങൾ വിൽക്കുമ്പോൾ
- നിങ്ങളുടെ ബിസിനസ് സേവനങ്ങളിലൊന്ന് എന്ന നിലയിൽ പ്രൊഫഷണൽ 360 ഫോട്ടോകൾ ലഭ്യമാക്കുക.
- ബിസിനസുകളുമായി ഇടപഴകുമ്പോൾ, നിങ്ങൾ വിശ്വസനീയ പ്രോഗ്രാമിന്റെ ഭാഗമാണെന്ന കാര്യം തെറ്റിദ്ധരിപ്പിക്കുകയോ മറച്ചുവയ്ക്കുകയോ ചെയ്യരുത്.
- നിങ്ങൾ വാടകയ്ക്ക് നൽകുന്ന സേവനങ്ങളൊന്നും (Street View വിശ്വസ്ത സേവനദാതാവായി നിങ്ങൾ സ്വയം മാർക്കറ്റ് ചെയ്യുന്നത് പോലുള്ളവ) നിങ്ങളുടെ പ്രാദേശിക ഗൈഡ് അംഗത്വത്തിനൊപ്പം ബണ്ടിൽ ചെയ്യരുത്.
നിങ്ങളുടെ വെബ്സൈറ്റ് ബ്രാൻഡ് ചെയ്യൽ
- Google, Google Maps, Street View, വിശ്വസനീയതയുടെ ബാഡ്ജ് അല്ലെങ്കിൽ മറ്റെന്തെങ്കിലും Google ട്രേഡ്മാർക്ക് — അല്ലെങ്കിൽ അതുപോലുള്ളവ — ഡൊമെയ്ൻ നാമത്തിൽ ഉപയോഗിക്കരുത്.
- വിശ്വസനീയതയുടെ ബാഡ്ജ് നിങ്ങളുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കാം.
നിങ്ങളുടെ വാഹന ബ്രാൻഡിംഗ്
- വാഹനത്തിൽ ഗ്രാഫിക്സ് പ്രദർശിപ്പിക്കുമ്പോൾ നിങ്ങളുടെ സ്വന്തം ബ്രാൻഡും ലോഗോയും മാത്രമേ ഉപയോഗിക്കാവൂ.
- Street View ഐക്കൺ, ബാഡ്ജ്, ലോഗോ എന്നിവയുൾപ്പെടെയുള്ള Google ബ്രാൻഡിംഗ് ഘടകങ്ങളൊന്നും വാഹനത്തിൽ പ്രദർശിപ്പിക്കരുത്.
360 ചിത്രങ്ങളുടെ താഴെ/മുകളിൽ ബ്രാൻഡിംഗ്
- നിങ്ങളുടെ കമ്പനിയുടെ ലോഗോ/പേര്, താഴെ/മുകളിൽ എന്ന രീതിയിൽ അനുയോജ്യമായ വലുപ്പത്തിൽ ഉപയോഗിക്കുക. ഏതെങ്കിലും ഫോർമാറ്റ് അധിഷ്ഠിത മാനദണ്ഡങ്ങൾ ഉണ്ടോയെന്നറിയാൻ നയ മാർഗ്ഗനിർദ്ദേശങ്ങൾ കാണുക.
- നിങ്ങളുടെ ചിത്രത്തിന്റെ താഴെയോ വാഹനത്തിന്റെ മുകളിലോ ബ്രാൻഡിംഗ് ചേർക്കുമ്പോൾ, ഉറപ്പായും:
- ബ്രാൻഡിംഗ് ഉപയോഗിക്കാൻ അനുമതി ഉണ്ടായിരിക്കണം.
- പ്രസക്തമായ (ഉദാഹരണത്തിന്, പ്രാദേശിക ടൂറിസം പ്രമോട്ട് ചെയ്യൽ) അല്ലെങ്കിൽ ആട്രിബ്യൂഷനിലേക്ക് മറ്റുതരത്തിൽ പരിമിതപ്പെടുത്തിയ ഉള്ളടക്കം മാത്രമേ നിങ്ങൾ പ്രദർശിപ്പിക്കാവൂ.
- സ്പോൺസർഷിപ്പ്/ആട്രിബ്യൂഷൻ ഉള്ള സാഹചര്യത്തിൽ, പ്രദർശിപ്പിക്കുന്ന ബ്രാൻഡിംഗ് നിർബന്ധമായും ഇനിപ്പറയുന്നവ പാലിക്കണം:
- ഒരു Google ബ്രാൻഡ് അസറ്റിനൊപ്പം പ്രദർശിപ്പിക്കരുത്.
- ഏതെങ്കിലും പ്രമോഷണൽ ഗ്രാഫിക്സോ ഭാഷയോ (കാണിച്ചിരിക്കുന്ന ലൊക്കേഷൻ പ്രസക്തമല്ലാത്ത പക്ഷം) ഒപ്പം പ്രദർശിപ്പിക്കരുത്.
- "സ്പോൺസർ ചെയ്യുന്നത്" എന്നോ തത്തുല്യമായ പരിഭാഷയോ ഉൾപ്പെടുത്തണം.
- നിങ്ങളുടെ 360 ചിത്രങ്ങളുടെ താഴെ/മുകളിൽ വിശ്വസനീയതയുടെ ബാഡ്ജോ മറ്റെന്തെങ്കിലും Google ബ്രാൻഡിംഗോ (നിങ്ങളുടെ ക്യാമറയ്ക്ക് ദൃശ്യമായേക്കാവുന്ന ഏതെങ്കിലും റൂഫ്ടോപ്പ് ഗ്രാഫിക്സ് ഉൾപ്പെടെ) ഉപയോഗിക്കരുത്.
ഈ മാർഗ്ഗനിർദ്ദേശങ്ങൾക്ക് പുറമെ, ശരിയായ ഉപയോഗത്തിനുള്ള Google-ന്റെ നയങ്ങൾ, ബ്രാൻഡ് നിബന്ധനകളും വ്യവസ്ഥകളും, ഭൂപ്രദേശമനുസരിച്ചുള്ള ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾ, Google ട്രേഡ്മാർക്കുകൾക്കുള്ള മറ്റെല്ലാ ഉപയോക്തൃ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ നിങ്ങൾ പാലിക്കുമെന്ന് ഉറപ്പാക്കുക.
Google Ads-ൽ നിങ്ങളുടെ ബിസിനസ് പരസ്യം ചെയ്യൽ
താൽപ്പര്യമുണ്ടെങ്കിൽ, പരസ്യങ്ങളിൽ 'വിശ്വസനീയ ഫോട്ടോഗ്രഫർ പ്രോഗ്രാം' എന്ന വാക്ക് Google Ads-ൽ നിങ്ങളുടെ ബിസിനസ് പരസ്യത്തിൽ ഉൾപ്പെടുത്താം. നിങ്ങളുടെ പരസ്യങ്ങളിൽ "Street View" ബ്രാൻഡോ മറ്റേതെങ്കിലും Google ബ്രാൻഡോ ഉപയോഗിക്കാൻ അനുമതിയില്ലെന്ന കാര്യം ശ്രദ്ധിക്കുക.
നിങ്ങളുടെ Google Business Profile ബ്രാൻഡിംഗ്
നിങ്ങൾക്കൊരു Google Business Profile ഉണ്ടെങ്കിൽ, Google Business Profile നയങ്ങൾ, പ്രത്യേകിച്ച് Google-ൽ നിങ്ങളുടെ ബിസിനസിനെ പ്രതിനിധീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണ്.
Google, Google Maps, Street View അല്ലെങ്കിൽ മറ്റേതെങ്കിലും Google ട്രേഡ്മാർക്കോ അവയുമായി സാമ്യമുള്ളവയോ നിങ്ങളുടെ Google Business Profile-ന്റെ പേരിൽ ഉപയോഗിക്കരുത്.
വിശ്വസനീയ സ്റ്റാറ്റസ് ലഭിച്ചുകഴിഞ്ഞാൽ നിങ്ങളുടെ പ്രൊഫൈലിൽ വിശ്വസനീയതയുടെ ബാഡ്ജ് അപ്ലോഡ് ചെയ്യാം.
ശ്രദ്ധിക്കുക: ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതിരുന്നാൽ, പ്രോഗ്രാമിലെ നിങ്ങളുടെ സ്റ്റാറ്റസും വിശ്വസനീയതയുടെ ബാഡ്ജും മറ്റ് ബ്രാൻഡിംഗ് ഘടകങ്ങളും ഉപയോഗിക്കാനുള്ള നിങ്ങളുടെ അവകാശവും നഷ്ടപ്പെട്ടേക്കാം.
വിശ്വസനീയമായ ചിത്രത്തിന്റെ നിലവാര ആവശ്യകതകൾ
ചിത്രത്തിന്റെ നിലവാരം
- 7.5 MP അല്ലെങ്കിൽ അതിൽ കൂടുതൽ (3,840 x 1,920 px)
- 2:1 ചിത്ര വീക്ഷണ അനുപാതം
- ഹൊറൈസണിന് അരികിൽ ചിത്രത്തിൽ വിടവുകൾ പാടില്ല
- കാര്യമായ കൂട്ടിച്ചേർക്കൽ പിശകുകൾ പാടില്ല
- തെളിച്ചമുള്ള/ഇരുണ്ട ഏരിയകളിൽ മതിയായ വിശദാംശങ്ങളുണ്ടാവണം
- ഷാർപ്പ്നെസ്സ്: ചലനാത്മക മങ്ങിക്കൽ പാടില്ല, വ്യക്തമായിരിക്കണം
- സാറ്റലൈറ്റിൽ നിന്നെടുത്ത വിദൂര ചിത്രത്തിൽ ഉൾപ്പെടെ, ശ്രദ്ധതിരിക്കുന്ന ഇഫക്റ്റുകളോ ഫിൽട്ടറുകളോ പാടില്ല
കണക്റ്റിവിറ്റി
- കണക്റ്റ് ചെയ്ത എല്ലാ 360 ഫോട്ടോകളും കാഴ്ചയുടെ വ്യക്തമായ തുടർച്ച നിലനിർത്തേണ്ടതുണ്ട്
- ഇൻഡോറിൽ 1 മീറ്റർ ഇടവിട്ടും ഔട്ട്ഡോറിൽ ഓരോ 3 മീറ്റർ ഇടവിട്ടും ഷൂട്ട് ചെയ്യുക
- നിങ്ങളുടെ ശേഖരത്തിലേക്ക് തെരുവിന്റെ ഇമേജറി ചേർത്ത് ഞങ്ങളുമായി കണക്റ്റ് ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കുക
അനുയോജ്യത
- ആളുകളെയും സ്ഥലത്തെയും കാണിക്കുന്നതിനുള്ള സമ്മതം ആവശ്യമാണ്
- ഭൂമിശാസ്ത്രപരമായി കൃത്യമായ പ്ലേസ്മെന്റ് ആയിരിക്കണം
- ചിത്രം മിറർ ചെയ്യുകയോ ചുരുക്കുകയോ ചെയ്യുന്നത് ഉൾപ്പെടെ, കമ്പ്യൂട്ടർ നിർമ്മിതമായ സ്പെയ്സുകളോ പ്രത്യേക ഇഫക്റ്റുകളോ പാടില്ല
- വിദൂരത്തുള്ള ഏരിയയ്ക്ക് അപ്പുറം ആട്രിബ്യൂഷനുകൾ പാടില്ല
- വിദ്വേഷമുളവാക്കുന്നതോ നിയമവിരുദ്ധമോ ആയ ഉള്ളടക്കം പാടില്ല
നിരോധിച്ച പ്രവർത്തനങ്ങൾ
അനുചിതമായ ഉള്ളടക്കം
നിരോധിതവും നിയന്ത്രിച്ചിരിക്കുന്നതുമായ ഉള്ളടക്കം Maps ഉപയോക്തൃ സംഭാവനാ ഉള്ളടക്ക നയത്തിൽ കണ്ടെത്താനാകും.
"പ്രശ്നം റിപ്പോർട്ട് ചെയ്യുക" ലിങ്ക് ഉപയോഗിച്ച് അനുചിതമായ ഉള്ളടക്കം നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.
വ്യാജമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ അയാഥാർത്ഥ്യമായതോ ആയ അവകാശവാദങ്ങൾ
Street View വിശ്വസ്ത ഫോട്ടോഗ്രഫർമാർക്കൊപ്പം പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് Street View വിശ്വസ്ത ഫോട്ടോഗ്രഫർമാരുടെ ക്ലയന്റുകൾ വസ്തുതാപരമായ തീരുമാനങ്ങൾ എടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങളുടെ കമ്പനി, നിങ്ങളുടെ സേവനങ്ങൾ, ആ സേവനങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾ, നിങ്ങളുടെ ക്ലയന്റുകൾക്ക് പ്രതീക്ഷിക്കാവുന്ന ഫലങ്ങൾ എന്നിവ നിങ്ങൾ സത്യസന്ധമായും മുൻകൂറായും വിവരിക്കണമെന്നാണ് ഇതിനർത്ഥം. വ്യാജമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ അയാഥാർത്ഥ്യമായതോ ആയ അവകാശവാദങ്ങൾ ഉന്നയിക്കരുത്.
ഉദാഹരണങ്ങൾ:
- Google-മായി ബന്ധമുണ്ടെന്ന് തെറ്റായി അവകാശപ്പെടൽ
- Google Street View അല്ലെങ്കിൽ Google Maps-ൽ മികച്ച പ്ലേസ്മെന്റ് ഉറപ്പ് നൽകൽ
ഉപദ്രവിക്കൽ, ദുരുപയോഗം ചെയ്യൽ അല്ലെങ്കിൽ വിശ്വാസയോഗ്യമല്ലാതെ പെരുമാറൽ
Street View ക്ലയന്റുകൾക്ക്, Google-മായി നേരിട്ട് പ്രവർത്തിക്കുകയാണെങ്കിൽ ലഭിക്കുന്നതുപോലുള്ള മികച്ച സേവനം Street View ഫോട്ടോഗ്രഫർമാരിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. ഉപദ്രവിക്കുന്നതോ ദുരുപയോഗം ചെയ്യുന്നതോ വിശ്വാസയോഗ്യമല്ലാത്തതോ ആയ തന്ത്രങ്ങൾ നിലവിലെയോ ഭാവിയിലെയോ ഉപഭോക്താക്കൾക്കെതിരെ ഉപയോഗിക്കരുത്.
ഉദാഹരണങ്ങൾ:
- സാധ്യതയുള്ള ഉപഭോക്താക്കളെ വിപണനത്തിനായി ആവർത്തിച്ച് ബന്ധപ്പെടൽ
- നിങ്ങളുടെ ഏജൻസിയുമായി സൈൻ അപ്പ് ചെയ്യാനോ ബന്ധം നിലനിർത്താനോ പരസ്യദാതാവിൽ സമ്മർദ്ദം ചെലുത്തൽ
- നിങ്ങൾക്ക് വേണ്ടി മറ്റുള്ളവർ Google സർട്ടിഫിക്കേഷൻ പരീക്ഷകൾ പ്രാവർത്തികമാക്കൽ
- ഫിഷിംഗ്
- പേയ്മെന്റിന് പകരം Google Ads വൗച്ചറുകൾ വാഗ്ദാനം ചെയ്യൽ
ഞങ്ങളുടെ നയങ്ങളെക്കുറിച്ച്
Google Street View വിശ്വസ്ത ഫോട്ടോഗ്രഫർമാർക്കുള്ള നയങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതും അപ് ടു ഡേറ്റ് ആയി തുടരേണ്ടതും പ്രധാനമാണ്. നിങ്ങൾ ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്നുവെന്ന് ഞങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ അവലോകനം നടത്താനും തിരുത്തൽ നടപടി അഭ്യർത്ഥിക്കാനും ഞങ്ങൾ നിങ്ങളെ ബന്ധപ്പെട്ടേക്കാം. ആവർത്തിച്ചുള്ളതോ ഗുരുതരമോ ആയ ലംഘനങ്ങൾ നടക്കുന്ന സാഹചര്യങ്ങളിൽ, ഞങ്ങൾ നിങ്ങളെ വിശ്വസനീയ പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കുകയും അത് അറിയിക്കാനായി ഞങ്ങൾ നിങ്ങളുടെ ഉപഭോക്താക്കളെ ബന്ധപ്പെടുകയും ചെയ്തേക്കാം. Google Maps ഉൽപ്പന്നങ്ങളിലേക്ക് സംഭാവന ചെയ്യുന്നതിൽ നിന്ന് ഞങ്ങൾ നിങ്ങളെ തടയുകയും ചെയ്തേക്കാം.
ഇനിപ്പറയുന്നവ ഉൾപ്പെടെ, മൂന്നാം കക്ഷികൾക്ക് ബാധകമായേക്കാവുന്ന നിലവിലുള്ള എല്ലാ നിബന്ധനകൾക്കും നയങ്ങൾക്കും പുറമെയാണ് ഈ നയങ്ങൾ:
നിങ്ങൾ നയം ലംഘിച്ചാൽ എന്ത് സംഭവിക്കും
നയ പാലനവുമായി ബന്ധപ്പെട്ട അവലോകനം: Street View വിശ്വസ്ത ഫോട്ടോഗ്രഫർമാർക്കുള്ള നയം പാലിക്കുന്നുണ്ടോ എന്നറിയാൻ നിങ്ങളുടെ ബിസിനസ് ഏതുസമയത്തും ഞങ്ങൾ അവലോകനം ചെയ്തേക്കാം. നയ പാലനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അഭ്യർത്ഥിക്കാൻ ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയാണെങ്കിൽ, സമയബന്ധിതമായി പ്രതികരിക്കുകയും ഞങ്ങളുടെ നയങ്ങൾ പാലിക്കുന്നതിന് ആവശ്യമായ തിരുത്തൽ നടപടികൾ വേഗത്തിൽ സ്വീകരിക്കുകയും വേണം. നയ പാലനം പരിശോധിച്ചുറപ്പിക്കാൻ ഞങ്ങൾ നിങ്ങളുടെ ഉപഭോക്താക്കളെയും ബന്ധപ്പെട്ടേക്കാം.
നയം പാലിക്കാതിരിക്കലുമായി ബന്ധപ്പെട്ട അറിയിപ്പ്: നിങ്ങൾ Street View വിശ്വസ്ത ഫോട്ടോഗ്രഫർമാർക്കുള്ള നയം ലംഘിക്കുന്നുവെന്ന് ഞങ്ങൾ കരുതുന്നുവെങ്കിൽ, തിരുത്തൽ നടപടികൾ അഭ്യർത്ഥിക്കാൻ ഞങ്ങൾ സാധാരണയായി നിങ്ങളെ ബന്ധപ്പെടും. അനുവദിച്ച സമയപരിധിക്കുള്ളിൽ അഭ്യർത്ഥിച്ച തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ, ഞങ്ങൾ നടപടി എടുത്തേക്കാം. ഗുരുതരമോ ആവർത്തിച്ചുള്ളതോ ആയ ലംഘനങ്ങൾ കണ്ടെത്തുന്ന സാഹചര്യങ്ങളിൽ, അറിയിപ്പ് കൂടാതെ ഞങ്ങൾ ഉടനടി നടപടി എടുത്തേക്കാം.
മൂന്നാം കക്ഷി പ്രോഗ്രാം സസ്പെൻഷൻ: Google Street View വിശ്വസനീയ പ്രോഗ്രാം പോലുള്ള, Google-ന്റെ മൂന്നാം കക്ഷി പ്രോഗ്രാമുകളിലെ നിങ്ങളുടെ പങ്കാളിത്തം Street View വിശ്വസ്ത ഫോട്ടോഗ്രഫർമാർക്കുള്ള നയങ്ങൾക്ക് വിധേയമായിരിക്കും, നിങ്ങൾ ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുകയോ നയപാലനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ബിസിനസ് അവലോകനം ചെയ്യാനുള്ള ഞങ്ങളുടെ ശ്രമങ്ങളുമായി സഹകരിക്കാതിരിക്കുകയോ ചെയ്താൽ ഞങ്ങൾ നിങ്ങളുടെ പങ്കാളിത്തം പരിമിതപ്പെടുത്തുകയോ താൽക്കാലികമായി റദ്ദാക്കുകയോ ചെയ്തേക്കാം.
Maps അക്കൗണ്ട് സസ്പെൻഷൻ: ഗുരുതരമായ നയ ലംഘനം കണ്ടെത്തിയാൽ ഞങ്ങൾ നിങ്ങളുടെ Google Maps അക്കൗണ്ടുകൾ താൽകാലികമായി റദ്ദാക്കിയേക്കാം. ആവർത്തിച്ചുള്ളതോ ഗുരുതരമോ ആയ നയ ലംഘനങ്ങൾ നടക്കുന്ന സാഹചര്യങ്ങളിൽ, നിങ്ങളുടെ Google Maps അക്കൗണ്ടുകൾ ശാശ്വതമായി റദ്ദാക്കുകയും തുടർന്ന് നിങ്ങൾക്ക് Google Maps-ലേക്ക് സംഭാവന ചെയ്യാൻ കഴിയാതാവുകയും ചെയ്യും. കൂടാതെ, ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകുന്നതിനായി ഞങ്ങൾ നിങ്ങളുടെ ഉപഭോക്താക്കളെ ബന്ധപ്പെട്ടേക്കാം.
മൂന്നാം കക്ഷി നയത്തിന്റെ ഒരു ലംഘനം റിപ്പോർട്ട് ചെയ്യുക
ഒരു മൂന്നാം കക്ഷി പങ്കാളി ഈ നയം ലംഘിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഞങ്ങളെ അറിയിക്കുക: