ദുരുപയോഗം ചെയ്യുന്ന പ്രവർത്തനരീതികളും സ്‌കാമുകളും സംബന്ധിച്ച് ജാഗ്രത പുലർത്തുക
വിവിധ തരത്തിലുള്ള പിന്തുണയും ചിത്രവുമായോ ഡാറ്റയുമായോ ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള അപ്ഡേറ്റുകളും നൽകുന്ന Google ജീവനക്കാരാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ആളുകൾ സന്ദർശനങ്ങൾ നടത്തുമ്പോഴും അവരുമായുള്ള ആശയവിനിമയങ്ങളിലും ജാഗ്രത പുലർത്തുക. ഈ കമ്പനികൾക്ക് Google-ന്റെ പേരിൽ സംസാരിക്കാൻ അംഗീകാരമില്ലെന്നും അവർ സ്വതന്ത്ര കരാറുകാർ ആയി സ്വയം അവതരിപ്പിക്കണമെന്നും ഞങ്ങൾ ഊന്നിപ്പറയുന്നു.
ചുവടെ പരാമർശിച്ചിരിക്കുന്ന സാഹചര്യങ്ങൾ പോലുള്ള എന്ത് കാരണമായാലും, നേരിട്ട് Google-ന്റെ പേരിൽ ആര് നിങ്ങളെ സമീപിച്ചാലും അത്തരം ആശയവിനിമയം ഒഴിവാക്കാൻ ഞങ്ങൾ ശക്തമായി നിർദ്ദേശിക്കുന്നു:
- മെട്രിക്കുകൾ, ഡിജിറ്റൽ മീഡിയ, ഡിജിറ്റൽ ട്രെൻഡുകളിലെ/പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ റിപ്പോർട്ടിംഗ്, പുതിയ ബിസിനസ് ട്രെൻഡുകൾ എന്നിവ കണക്കാക്കുന്നതിന് Google-ന്റെ പേരിൽ സേവനങ്ങൾ/പരിശീലനം വാഗ്ദാനം ചെയ്യൽ; മീഡിയ സംബന്ധിച്ച വിദഗ്‌ദ്ധോപദേശം മുതലായവ.
- Search, Google Street View അല്ലെങ്കിൽ Google Maps-ൽ പ്രമുഖ പ്ലേസ്മെന്റ് ഉറപ്പുനൽകുന്നത് പോലെ, Google സേവനങ്ങളുടെ പതിവ് പ്രവർത്തനവുമായി പൊരുത്തപ്പെടാത്ത വാഗ്‌ദാനങ്ങൾ നൽകൽ;
- Google പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഉള്ളടക്കം നീക്കം ചെയ്യുന്നതിന് തുടർച്ചയായ ടെലിമാർക്കറ്റിംഗ് ഫോൺ കോളുകളിലൂടെയോ ഭീഷണികളിലൂടെയോ, കരാറിലേർപ്പെടുന്ന കക്ഷിക്ക് മേൽ സമ്മർദ്ദം ചെലുത്തൽ.
ഫോട്ടോഗ്രഫർമാരെയോ ഏജൻസികളെയോ Google നിയമിക്കുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ പ്രൊഫഷണലുകൾ സ്വതന്ത്ര എന്റിറ്റികളുടെ ഭാഗമാണ്, Google-ന്റെ ഇടപെടലോ പങ്കാളിത്തമോ ഇല്ലാതെയാണ് എല്ലാ പരസ്‌പര ആലോചനകളും നടക്കുന്നത്.
ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് ഞങ്ങൾ ഏറ്റവുമധികം പ്രാധാന്യം നൽകുന്നത്. അക്കാരണത്താൽ, Google ബ്രാൻഡുകളുടെയും അതിന്റെ പ്ലാറ്റ്‌ഫോമുകളുടെയും ഉപയോഗം ഞങ്ങൾ നിയന്ത്രിക്കുന്നു. ഒരു എന്റിറ്റിക്കും ഇനിപ്പറയുന്നവ ചെയ്യാൻ അംഗീകാരമില്ല:
- കമ്പനി വാഹനങ്ങളിൽ Street View ഐക്കൺ, സീൽ ഒപ്പം/അല്ലെങ്കിൽ ലോഗോ പോലുള്ള Google ബ്രാൻഡ് ഉപയോഗിക്കാൻ;
- Google Maps, Street View എന്നീ Google ബ്രാൻഡുകളോ മറ്റ് Google ട്രേഡ്‌മാർക്കുകളോ സമാനമായ ഡൊമെയ്ൻ നാമമോ ഉപയോഗിക്കാൻ;
- വസ്ത്രങ്ങളിൽ (യൂണിഫോമുകൾ, മുതലായവ) Google Maps, Street View എന്നീ Google ബ്രാൻഡുകളോ മറ്റ് Google ട്രേഡ്‌മാർക്കുകളോ അവയ്ക്ക് സമാനമായവയോ ഉപയോഗിക്കാൻ;
- അവരുടെ Google Business Profile-ൽ Google, Google Maps, Street View ബ്രാൻഡുകളോ മറ്റേതെങ്കിലും Google ട്രേഡ്‌മാർക്കുകളോ അതിന് സമാനമായവയോ ഉപയോഗിക്കാൻ;
- Google ഒരു നിർദ്ദിഷ്ട ഉൽപ്പന്നമോ സേവനമോ നിർദ്ദേശിക്കുന്നുവെന്ന തരത്തിൽ Google ട്രേഡ്‌മാർക്കുകൾ ഉപയോഗിക്കാൻ.