ഞങ്ങൾ 360 ഇമേജറി ശേഖരിക്കുന്നത് എപ്പോഴെന്നും എവിടെയൊക്കെയെന്നും എങ്ങനെയെന്നും കണ്ടെത്തൂ
Google-ന്റെ വർണ്ണാഭമായ Street View വാഹനവ്യൂഹം കാണൂ, ലോക ഭൂപടം വിപുലീകരിക്കാൻ ഞങ്ങൾ 360 ഇമേജറി ശേഖരിക്കുന്നത് എങ്ങനെയെന്നും അറിയൂ.
ഫോട്ടോകളുടെ ഉറവിടങ്ങൾ
Google, ഞങ്ങളുടെ സഹകാരികൾ എന്നീ രണ്ട് ഉറവിടങ്ങളിൽ നിന്നാണ് Street View ഫോട്ടോകൾ ലഭ്യമാക്കുന്നത്.
"തെരുവ് കാഴ്‌ചയ്‌ക്കോ "Google മാപ്‌സിനോ" Google ഉടമസ്ഥതയിലുള്ള ഉള്ളടക്കം ക്രെഡിറ്റ് നൽകുന്നു. ഞങ്ങളുടെ ഇമേജറിയിലെ മുഖങ്ങളും ലൈസൻസ് പ്ലേറ്റുകളും ഞങ്ങൾ സ്വമേധയാ മങ്ങിക്കുന്നതാണ്.
ഉപയോക്താവ് സംഭാവന ചെയ്‌ത ഉള്ളടക്കത്തോടോപ്പം ഒരു ക്ലിക്ക് ചെയ്യാവുന്ന/ടാപ്പ് ചെയ്യാവുന്ന അക്കൗണ്ട് പേര്, കൂടാതെ ചില സാഹചര്യങ്ങളിൽ ഒരു പ്രൊഫൈൽ ഫോട്ടോയും ഉണ്ടാകും.
ഞങ്ങൾ ഈ മാസം മാപ്പ് ചെയ്യുന്നത് എവിടെ
നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ചുറ്റുമുള്ള ലോകം കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിനും ഞങ്ങൾ ലോകമെമ്പാടും ഡ്രൈവ് ചെയ്തും ട്രെക്ക് ചെയ്തും ഇമേജറി ശേഖരിച്ച് നിങ്ങളിലേക്ക് എത്തിക്കുന്നു. ഞങ്ങളുടെ ടീമിനെ കാണണമെന്നുണ്ടെങ്കിൽ, ചുവടെയുള്ള വിവരങ്ങൾ പരിശോധിച്ച് അവർ നിങ്ങൾക്ക് സമീപമുള്ള ലൊക്കേഷനിൽ എത്തുന്നത് എപ്പോഴാണെന്ന് അറിയൂ.
തീയതി | ജില്ല |
---|
തീയതി | ജില്ല |
---|
ഞങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള ഘടകങ്ങൾ മൂലം (കാലാവസ്ഥ, റോഡ് അടവ്, മുതലായവ), ഞങ്ങളുടെ കാറുകൾ പ്രവർത്തനരഹിതമാകാനോ ചെറിയ മാറ്റങ്ങൾ സംഭവിക്കാനോ ഉള്ള സാധ്യത എപ്പോഴുമുണ്ട്. ലിസ്‌റ്റ് ഒരു പ്രത്യേക നഗരം പ്രതിപാദിക്കുന്ന സാഹചര്യത്തിൽ, ഡ്രൈവ് ചെയ്‌തെത്താവുന്ന ദൂരത്തിലുള്ള ചെറു നഗരങ്ങളും പട്ടണങ്ങളും ഇതിൽ ഉൾപ്പെട്ടേക്കാമെന്നും അറിഞ്ഞിരിക്കുക.
ലോകത്തിലെ വിസ്‌മയങ്ങൾ കണ്ടെത്താൻ തയ്യാറായി നിൽക്കുന്ന വാഹനവ്യൂഹം
ഏഴ് ഭൂഖണ്ഡങ്ങളിലെയും മനോഹരമായ സ്ഥലങ്ങൾ ഞങ്ങൾ സന്ദർശിച്ചുകഴിഞ്ഞു, ഇനിയുമേറെ സ്ഥലങ്ങൾ സന്ദർശിക്കാൻ പോകുകയാണ്. യാത്ര ചെയ്യുന്നതിന് മുമ്പ്, അനുയോജ്യമായ വാഹനവ്യൂഹം വിന്യസിക്കാനും മികച്ച ഇമേജറി ശേഖരിക്കാനും ഭൂപ്രദേശം, കാലാവസ്ഥാ സാഹചര്യങ്ങൾ, ജനസാന്ദ്രത എന്നിവയുൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ ഞങ്ങൾ പരിഗണിക്കുന്നു.
Street View കാർ
ട്രെക്കർ
മാപ്പുകളെ ജീവസുറ്റതാക്കുന്നു
ഇമേജറി ശേഖരിച്ച് കഴിഞ്ഞാൽ, അവയെല്ലാം സ്ക്രീനിലെത്തിക്കാനുള്ള സമയമാണ്. അണിയറയ്ക്ക് പിന്നിൽ ഞങ്ങളുടെ ടീം എന്താണ് ചെയ്യുന്നതെന്ന് ഒറ്റനോട്ടത്തിൽ കാണൂ.
-
ചിത്രം ശേഖരിക്കൽ
തെരുവ് കാഴ്ച കാണിക്കാൻ ഞങ്ങൾക്ക് ആദ്യം ലൊക്കേഷനുകളിലൂടെ സഞ്ചരിച്ച് ഫോട്ടോകൾ എടുക്കേണ്ടതുണ്ട്. സാധ്യമായ മികച്ച ഇമേജറി എപ്പോൾ, എവിടെ വച്ച് ശേഖരിക്കാനാകുമെന്നത് നിർണ്ണയിക്കാൻ, കാലാവസ്ഥ, വിവിധ പ്രദേശങ്ങളിലെ ജനസാന്ദ്രത എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു.
-
ഇമേജറി അലൈന്‍ ചെയ്യൽ
ഓരോ ചിത്രത്തെയും മാപ്പിലെ ജിയോഗ്രാഫിക്ക് ലൊക്കേഷനുമായി പൊരുത്തപ്പെടുത്താൻ, കാറിലുള്ള GPS, വേഗത, ദിശ എന്നിവ അളക്കുന്ന സെൻസറുകളിൽ നിന്നുള്ള സിഗ്നലുകൾ ഞങ്ങൾ ഒരുമിച്ച് ചേർക്കും. കാറിന്‍റെ കൃത്യമായ വഴിയും ചെരിവും പുനർനിർമ്മിക്കാനും, ആവശ്യമായ വിധത്തിൽ ചിത്രങ്ങൾ വീണ്ടും അലൈൻ ചെയ്യാനും ഇത് ഞങ്ങളെ സഹായിക്കുന്നു.
-
ഫോട്ടോകളെ 360 ഫോട്ടോകൾ ആക്കിമാറ്റൽ
360 ഫോട്ടോകളിലെ വിടവുകൾ ഒഴിവാക്കാൻ, സമീപത്തുള്ള ക്യാമറകൾ ചെറുതായി ഓവർലാപ്പ് ചെയ്യുന്ന ചിത്രങ്ങളെടുക്കുന്നു, തുടർന്ന് ഒറ്റ 360 ഡിഗ്രി ചിത്രത്തിലേക്ക് ഫോട്ടോകൾ ‘തുന്നിച്ചേർക്കുന്നു’. അതിനുശേഷം, ഒന്നുചേർക്കുമ്പോൾ രൂപപ്പെടുന്ന ‘ചുളുക്ക്’ സവിശേഷ ഇമേജ് പ്രോസസ്സിംഗ് അൽഗോരിതങ്ങൾ ഉപയോഗിച്ച് കുറയ്ക്കുകയും, ആകർഷകമായ രൂപാന്തരം സൃഷ്ടിക്കുകയും ചെയ്യുന്നു.
-
നിങ്ങൾക്ക് ശരിയായ ചിത്രം കാട്ടിത്തരുന്നു
എത്ര വേഗത്തിലാണ് കാറിന്റെ ലേസറുകൾ പ്രതലങ്ങളെ പ്രതിഫലിപ്പിക്കുന്നതെന്നത്, ഒരു കെട്ടിടമോ വസ്തുവോ എത്ര അകലെയാണെന്ന് വ്യക്തമാക്കുകയും ലോകത്തിന്റെ 3D മോഡലുകൾ നിർമ്മിക്കുന്നതിന് ഞങ്ങളെ സഹായിക്കുകയും ചെയ്യും. Street View-വിൽ അകലെയുള്ള ഒരു സ്ഥലത്തേക്ക് നിങ്ങൾ നീങ്ങുമ്പോൾ, ആ ലൊക്കേഷൻ കാണിക്കാനുള്ള മികച്ച പനോരമ ഏതെന്ന് 3D മോഡൽ നിർണ്ണയിക്കുന്നു.