നിങ്ങളുടെ സ്വന്തം Street View ഇമേജറി സൃഷ്ടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക
പുതിയ സമീപ പ്രദേശങ്ങളും ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകളും പ്രാദേശിക ബിസിനസുകളും ക്യാപ്ചർ ചെയ്യുന്നത് മുമ്പത്തേക്കാൾ എളുപ്പമാണ്. നിങ്ങളുടെ ക്യാമറ തിരഞ്ഞെടുത്ത്, 360 വീഡിയോകൾ ശേഖരിച്ച് Street View Studio-യിലേക്ക് അപ്ലോഡ് ചെയ്യുക.
നിങ്ങളുടെ സമീപ പ്രദേശങ്ങളും സാംസ്കാരിക പൈതൃകവും പ്രാദേശിക ബിസിനസുകളും ആഗോള പ്രേക്ഷകരെ കാണിക്കുക.
റോഡ് ട്രാഫിക് നിരീക്ഷിക്കാനും അടിസ്ഥാന സൗകര്യങ്ങളുടെ കേടുപാടുകൾ വിലയിരുത്താനും അറ്റകുറ്റപ്പണികൾ ഒപ്റ്റിമൈസ് ചെയ്യാനും നഗരങ്ങളെ സഹായിക്കുക, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സഹായിക്കുക.
നടപ്പാതകളും ഭിന്നശേഷി സൗഹൃദ സ്ഥലങ്ങളും മാപ്പ് ചെയ്ത് ടൂറിസ്റ്റ് അനുഭവം മെച്ചപ്പെടുത്തുക.
ആഗോളതലത്തിൽ നിങ്ങളുടെ 360 ഇമേജറി പ്രസിദ്ധീകരിക്കാൻ 3 ഘട്ടങ്ങൾ മാത്രം
Street View-വിന് അനുയോജ്യമായ ക്യാമറ ഉപയോഗിച്ച് തെരുവുകൾ, പാതകൾ, ടൂറിസ്റ്റ് സൈറ്റുകൾ, ബിസിനസുകൾ എന്നിവ ക്യാപ്ചർ ചെയ്യുക. നിങ്ങളുടെ തെരുവ്
Google Maps-ൽ ഇല്ലെങ്കിൽ, ഞങ്ങളുടെGoogle Maps ഉള്ളടക്ക പങ്കാളികൾ പേജിൽ ഡാറ്റ മാനേജ് ചെയ്യാനോ സംഭാവന ചെയ്യാനോ ഉള്ള മറ്റ് വഴികൾ കാണുക.
*Note that Google does not certify any operational or mechanical functions. Any specific technical or logistical issues should be addressed directly with the supplier.
ഡ്രൈവ് ചെയ്യുമ്പോഴോ യാത്ര ചെയ്യുമ്പോഴോ നടക്കുമ്പോഴോ നിങ്ങളുടെ ക്യാമറ എടുക്കുക
യാത്ര ചെയ്യുമ്പോൾ, ഡ്രൈവ് ചെയ്യുന്നതിനിടയിൽ തന്നെ നിങ്ങളുടെ 360 ഇമേജറി സൃഷ്ടിക്കുക. നിങ്ങളുടെ തെരുവ് മാപ്പ് ചെയ്യുമ്പോൾ വാഹനത്തിലോ ഹെൽമെറ്റിലോ ഘടിപ്പിക്കുന്ന മൗണ്ട് ഉപയോഗിക്കുക, അല്ലെങ്കിൽ നിങ്ങൾ ഇൻഡോർ ഇമേജറി സൃഷ്ടിക്കുകയാണെങ്കിൽ മിനി ട്രൈപോഡോ മോണോപോഡോ ഉപയോഗിച്ച് ക്യാമറ മൗണ്ട് ചെയ്യുക.
ഒരേ സമയം ഒന്നിലധികം ഫയലുകൾ അപ്ലോഡ് ചെയ്യുക, അപ്ലോഡ് പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങളുടെ ചിത്രങ്ങൾ പ്രിവ്യൂ ചെയ്യുക. നിങ്ങളുടെ 360 ഇമേജറിയുടെ സ്ഥിതിവിവരക്കണക്കുകൾ ആക്സസ് ചെയ്ത് ഭാവിയിൽ ക്യാപ്ചർ ചെയ്യേണ്ട റൂട്ടുകൾ എളുപ്പത്തിൽ ആസൂത്രണം ചെയ്യുക.
ലോകമെമ്പാടുമുള്ള പൊതു സ്ഥാപനങ്ങളും ടൂറിസം ഓർഗനൈസേഷനുകളും തങ്ങളുടെ ലക്ഷ്യസ്ഥാനത്തിന്റെ ദൃശ്യപരത മെച്ചപ്പെടുത്താൻ Street View എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അറിയുക.
Street View ഉപയോഗിച്ച് പ്രാദേശിക കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുന്നു
2019-ൽ, ഒരു കൂട്ടം ഫോട്ടോഗ്രഫർമാർ സാൻസിബാർ മാപ്പ് ചെയ്യാൻ ആരംഭിച്ചു. ടൂറിസത്തിലും പ്രാദേശിക സമ്പദ്വ്യവസ്ഥയിലും പ്രോജക്റ്റ് ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് കൂടുതലറിയുക.
ഫ്രഞ്ച് പോളിനേഷ്യയിലെ ദ്വീപുകളുടെ ദൃശ്യം പകർത്തുന്ന ഓൾ ടെറൈൻ വാഹനങ്ങൾ
ഫ്രഞ്ച് പോളിനേഷ്യയുടെ ദൃശ്യങ്ങൾ പകർത്തി അവ മാപ്പിൽ ചേർക്കാനും പ്രാദേശിക തലത്തിൽ അടിയന്തര സേവനം നൽകുന്നവരെ അവരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കാനും ഒരു പ്രാദേശിക ഫോട്ടോഗ്രഫർ വളരെ സർഗാത്മകമായി ഗോൾഫ് കാർട്ടുകളും ജെറ്റ് സ്കീകളും കുതിരകളും ഉപയോഗിച്ചു.
സാൻസിബാർ മാപ്പ് ചെയ്യുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടപ്പാക്കൽ
രാജ്യം മാപ്പ് ചെയ്യാനും Street View സാങ്കേതികവിദ്യയെ കുറച്ച് പ്രദേശവാസികൾക്ക് അവബോധം നൽകാനും പ്രോജക്റ്റിൽ തുടരാൻ അവരെ ശാക്തീകരിക്കുന്നതിനും സർക്കാർ WT360-യുമായി ചേർന്ന് പ്രവർത്തിച്ചു.
മ്യാൻമറിനെ ഡിജിറ്റലൈസ് ചെയ്ത് അതിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നു
രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിന് ഒരു വെർച്വൽ റിയാലിറ്റി പ്രൊഡക്ഷൻ കമ്പനി Street View ഉപയോഗിച്ച് മ്യാൻമറിനെ ഡിജിറ്റലൈസ് ചെയ്ത് തുടങ്ങിയത് എങ്ങനെയെന്ന് കാണൂ.
കാർ, ബൈക്ക്, ബോട്ട് എന്നിവ ഉപയോഗിച്ച് സിംബാബ്വെ മാപ്പ് ചെയ്യുന്നു
ട്വാൻഡ കേൻഹേമ അദ്ദേഹത്തിന്റെ രാജ്യം മാപ്പ് ചെയ്യുന്നു. അദ്ദേഹം വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ ഇമേജറി പകർത്തിയതും കൂടുതൽ ലൊക്കേഷനുകൾ Street View-വിലേക്ക് ചേർക്കുന്നതും എങ്ങനെയെന്നത് സംബന്ധിച്ച് കൂടുതലറിയുക.
പ്രാദേശിക ഗൈഡുകൾ കെനിയയുടെ സൗന്ദര്യം ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നു
കെനിയ മാപ്പ് ചെയ്യാനും അതിന്റെ സൗന്ദര്യം ലോകത്തിന് മുന്നിലേക്ക് എത്തിക്കാനും പ്രാദേശിക ഗൈഡുകളും പ്രൊഫഷണൽ ഫോട്ടോഗ്രഫർമാരും ചേർന്ന് പ്രവർത്തിച്ചു. അവരുടെ യാത്രയെ കുറിച്ച് കൂടുതലറിയുക.
ബെർമുഡയുടെ ഓൺലൈൻ സാന്നിധ്യം ഒപ്റ്റിമൈസ് ചെയ്യാനും പ്രാദേശിക ബിസിനസുകളുടെ ദൃശ്യപരത വർദ്ധിപ്പിക്കാനും വിനോദസഞ്ചാരികളെ അവരുടെ യാത്ര പ്ലാൻ ചെയ്യാൻ സഹായിക്കാനും Bermuda Tourism Authority-യും Miles Partnership-ഉം സഹകരിച്ച് പ്രവർത്തിച്ചു.
ടോംഗയുടെ സംസ്കാരം ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നു
ടോംഗയുടെയും മറ്റ് പസഫിക് ദ്വീപുകളുടെയും സംസ്കാരത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കാൻ, ദ്വീപസമൂഹം മുഴുവൻ മാപ്പ് ചെയ്യാനും അത് Street View-വിൽ ചേർക്കാനുമുള്ള സ്വപ്നപദ്ധതിക്ക് തുടക്കം കുറിക്കുകയായിരുന്നു Grid Pacific സ്ഥാപകർ.
നിങ്ങളുടെ 360 വീഡിയോകൾ പ്രസിദ്ധീകരിക്കാൻ തയ്യാറായോ?
നിങ്ങളുടെ തെരുവ് Google Maps-ൽ ഇല്ലെങ്കിൽ, ഞങ്ങളുടെ Google Maps ഉള്ളടക്ക പങ്കാളികൾ പേജിൽ ഡാറ്റ മാനേജ് ചെയ്യാനോ സംഭാവന ചെയ്യാനോ ഉള്ള മറ്റ് മാർഗ്ഗങ്ങൾ കാണുക.