Street View ഉപയോഗിച്ച് സാൻസിബാറിലെ പ്രാദേശിക കമ്മ്യൂണിറ്റികളെ ശാക്തീകരിക്കൽ

സ്വന്തം സമ്പദ്‌വ്യവസ്ഥ വളർത്താൻ ടൂറിസത്തെ ആശ്രയിക്കുന്ന ഏത് സ്ഥലവും അന്താരാഷ്‌ട്ര അവബോധം വളർത്തൽ മുൻഗണനയായി എടുക്കേണ്ടതുണ്ട്, സാൻസിബാറിന്റെ കാര്യവും വ്യത്യസ്തമല്ല. രാജ്യത്ത് സാമ്പത്തിക മുന്നേറ്റം സൃഷ്‌ടിക്കുന്നതിന്, സാൻസിബാറിലെ ദ്വീപ സമൂഹത്തിന്റെ സൗന്ദര്യം പ്രദർശിപ്പിക്കാൻ സാൻസിബാർ ആസൂത്രണ കമ്മീഷൻ തീരുമാനിച്ചു – സഹായത്തിന് Street View ഉണ്ടായിരുന്നു. World Travel in 360-ലെ (WT360) പ്രൊഫഷണൽ ഫോട്ടോഗ്രഫർമാരായ ഫെഡരിക്കോ ഡെബറ്റോ, നിക്കൊളായ് ഒമൽചങ്കോ, ക്രിസ് ഡു പ്ലെസിസ് എന്നിവർക്കൊപ്പം അവർ 'പ്രോജക്‌റ്റ് സാൻസിബാർ' ആരംഭിക്കുകയും അത് സ്വന്തമായി ഏറ്റെടുക്കാൻ അവിടെയുള്ള പ്രാദേശിക കമ്മ്യൂണിറ്റികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

Google Street View സാൻസിബാറിലെ പ്രാദേശിക കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുന്നു

Watch the film

Link to Youtube Video (visible only when JS is disabled)

1,700 കി.മീ

ഫോട്ടോ എടുത്തു

980,000

ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു

33 മില്ല്യൺ

കാഴ്‌ചകൾ

105 ഹോട്ടലുകൾ

ലിസ്‌റ്റ് ചെയ്തു

ഒരുമിച്ച് വളർച്ച കെെവരിക്കൽ

വലിയ തോതിൽ മാപ്പ് ചെയ്യുന്നത് ഒരു വെല്ലുവിളിയാണ്. അതിനാൽ, മനോഹരമായ ഉങ്കുജ ദ്വീപ് മാപ്പ് ചെയ്യാൻ സാൻസിബാറിലെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പന്ത്രണ്ട് വിദ്യാർത്ഥി വളണ്ടിയർമാർക്കൊപ്പം WT360 ടീം കെെക്കോർത്തു. ഫെഡരിക്കോ, നിക്കൊളായ്, ക്രിസ് എന്നിവരുടെ വിദഗ്‌ധാഭിപ്രായം അനുസരിച്ച് അവർ 1,700 കിലോമീറ്ററിന്റെ ഫൂട്ടേജ് പകർത്തി.

ഞങ്ങളുടെ GDP-യുടെ 30%-ത്തിലധികം വരുന്നത് ടൂറിസത്തിൽ നിന്നാണ്. തൽഫലമായി, യുവജനങ്ങളെയും ഇതിനകം തന്നെ ടൂറിസം വ്യവസായത്തിൽ പ്രവർത്തിക്കുന്നവരെയും പരിശീലിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുന്നു. ടൂറിസം എന്നാൽ കേവലം ഹോട്ടൽ വ്യവസായമാണെന്ന് ആളുകൾ കരുതിയിരുന്ന കാലമുണ്ടായിരുന്നു. ടൂറിസം അതിലും വിശാലമാണ്. നിങ്ങൾക്ക് ചരിത്രം, എയർലെെനുകൾ, മാർക്കറ്റിംഗ് വശം എന്നിവ ടൂറിസത്തിൽ ഉൾപ്പെടുത്താം. സാൻസിബാറിലെ കൂടുതൽ പൗരന്മാർ ടൂറിസം വ്യവസായത്തിൽ പങ്കാളികളാകുന്നത് സർക്കാറിനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്കും കൂടുതൽ പ്രയോജനപ്പെടും.

-

സിമായ് മുഹമ്മദ് സൈദ് - സാൻസിബാർ ടൂറിസം, പെെതൃക വകുപ്പ് മന്ത്രി.

സാൻസിബാർ വികസിക്കുന്നതോടൊപ്പം, അവിടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തെ പിന്തുണയ്‌ക്കാനും പുതിയ സന്ദർശകരെ അവിടേക്ക് ആകർഷിക്കാനുമായി ഫെഡരിക്കോയുടെ ടീം, പ്രാദേശിക തെരുവുകളുടെ 360 ചിത്രങ്ങൾ സ്ഥിരമായി റീഫ്രഷ്‌ ചെയ്യുന്നു.

Google Street View സാൻസിബാറിലെ ഫെഡറിക്കോ ഡെബേറ്റോയിൽ നിന്നുള്ള തെരുവിന്റെ ഫോട്ടോ

360 ചിത്രങ്ങൾ ഉപയോഗിച്ച് ബിസിനസുകളെ ആഗോളതലത്തിൽ എത്തിക്കൽ

ഈ വർഷത്തിന്റെ ആരംഭത്തിൽ, വടക്കൻ ദ്വീപായ പെമ്പ അടുത്തറിയാൻ ഫെഡരിക്കോ ആരംഭിച്ചു. വെറും 6 ദിവസത്തിനുള്ളിൽ ഫെഡരിക്കോയും മുൻ വിദ്യാർത്ഥി വളണ്ടിയറായ ഇബ്രാഹീം ഖാലിദും ചേർന്ന് 500-ലധികം കിലോമീറ്ററിന്റെ ചിത്രങ്ങളും 40 ഏരിയൽ പനോരമകളും പകർത്തുകയും Street View Studio ഉപയോഗിച്ച് അവ Google Maps-ലേക്ക് അപ്‌ലോഡ് ചെയ്യുകയുമുണ്ടായി.

വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പെെതൃക സ്ഥലങ്ങളുടെയും ഹോട്ടലുകളുടെയും ബിസിനസുകളുടെയും കൃത്യമായ ഫൂട്ടേജുകൾ ഉപയോഗിച്ച്, സാൻസിബാറിലെ ദ്വീപുകളെ ആഗോളതലത്തിൽ പ്രമോട്ട് ചെയ്യുന്ന, അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ചിത്ര പ്ലാറ്റ്‌ഫോമായ National Global Tour of Zanzibar സൃഷ്‌ടിക്കാൻ അവർക്ക് കഴിഞ്ഞു.

മാപ്പ് ചെയ്‌ത് തുടങ്ങി തൊഴിൽ സൃഷ്‌ടിക്കുന്നതിലേക്ക്

ഫെഡരിക്കോ ആദ്യമായി ശമീമു യാസീനെ കണ്ടുമുട്ടുമ്പോൾ, ഡ്രോൺ പെെലറ്റാകാൻ ആഗ്രഹിച്ചിരുന്ന വിദ്യാർത്ഥിനിയായിരുന്നു അവർ. സാൻസിബാറിന്റെ ഭാവി മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധതയിൽ പ്രചോദനം ഉൾക്കൊണ്ട്, Street View സാങ്കേതികവിദ്യയെക്കുറിച്ച് പഠിക്കാൻ ശമീമു WT360 ടീമിൽ ചേർന്നു. ഉപയോഗിക്കേണ്ട ഏറ്റവും മികച്ച ക്യാമറയെക്കുറിച്ചും ചിത്രങ്ങൾ പകർത്തേണ്ട രീതിയെക്കുറിച്ചും അവ Google Maps-ൽ അപ്‌ലോഡ് ചെയ്യേണ്ട രീതിയെക്കുറിച്ചും അവർ പഠിച്ചു. ശമീമു ഈ കഴിവുകളിൽ പ്രാഗത്ഭ്യം നേടി, സാൻസിബാറിലെ ദ്വീപുകളെ അടുത്തറിയുകയും മാപ്പ് ചെയ്യുകയും ചെയ്യുന്ന പ്രൊഫഷണൽ ഫോട്ടോഗ്രഫറായി അവർ മാറി.

അടുത്തിടെ വികസനം കെെവരിച്ച പ്രദേശങ്ങൾ, പുതിയ ബിസിനസുകൾ, നവീകരിച്ച ഹോട്ടലുകൾ എന്നിവയ്‌ക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട്, ഫെഡരിക്കോ, ശമീമു, ഇബ്രാഹീം എന്നിവർ നിലവിൽ സാൻസിബാറിലെ പുതിയ ഏരിയൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്ന തിരക്കിലാണ്. സാൻസിബാറിലെ അമ്യൂസ്‌മെന്റ് പാർക്ക് തുറന്നതോടെ, അവരുടെ ദൗത്യം വളർന്നുകൊണ്ടിരിക്കുന്നു.

സാൻസിബാറിലെ വലിയ തോതിലുള്ള മാപ്പിംഗ്: Street View Studio ഉപയോഗിച്ച് കൂടുതൽ സ്‌മാർട്ടായും കൂടുതൽ വേഗത്തിലും ഡാറ്റ പ്രസിദ്ധീകരിക്കൽ

2019 മുതൽ ചിത്രത്തിന്റെയും ക്യാമറയുടെയും നിലവാരം മെച്ചപ്പെട്ടു, Street View Studio അവതരിപ്പിച്ചതോടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് കൂടുതൽ എളുപ്പവും വേഗതയുള്ളതുമായി മാറി. ഫോട്ടോഗ്രഫർമാർക്ക് ഒരു സമയത്ത് ഒന്നിലധികം 360 വീഡിയോകൾ അപ്‌ലോഡ് ചെയ്യാം, പുരോഗതി നിരീക്ഷിക്കാം, അപ്‌ലോഡ് ചെയ്‌ത മെറ്റീരിയൽ, സ്ഥലമോ ഒറിജിനൽ ഫിലിം പേരോ പ്രകാരം തിരയാം, ഇന്ററാക്‌ടീവ് മാപ്പ് ലെയറുകൾ ഉപയോഗിച്ച് ഭാവി ശേഖരങ്ങൾ ആസൂത്രണം ചെയ്യാം.

 

Street View Studio ഉപയോഗിച്ച് പെമ്പ ദ്വീപിന്റെ മുഴുവൻ ചിത്രങ്ങളും ഞങ്ങൾ പ്രസിദ്ധീകരിച്ചു. ടൂളിലെ പ്രധാനപ്പെട്ട മെച്ചപ്പെടുത്തലുകൾ സംഘാടനപരമാണ്, താൽക്കാലികമായി നിർത്തിയതോ തടസ്സം നേരിട്ടതോ ആയ അപ്‌ലോഡുകൾ പുനരാരംഭിക്കൽ, പുതിയ ഫയലുകൾ ചേർക്കാനായി രാത്രി സമയങ്ങളിൽ ഉണർന്നിരിക്കാതെത്തന്നെ വ്യത്യസ്ത വീഡിയോകൾ ഒരുമിച്ച് അപ്‌ലോഡ് ചെയ്യൽ എന്നിവ അവയിൽ ചില ഉദാഹരണങ്ങളാണ്. ഉറങ്ങാനുള്ള കൂടുതൽ സമയം ഞങ്ങൾ ഇതിലൂടെ ലാഭിച്ചു!

-

ഫെഡറിക്കോ ഡെബെറ്റോ, പ്രൊഫഷണൽ ഫോട്ടോഗ്രഫർ

 

ഭാവി വാർത്തെടുക്കൽ

സ്വന്തം രാജ്യം മാപ്പ് ചെയ്യാൻ പ്രാദേശിക വിദ്യാർത്ഥികളെ ശാക്തീകരിക്കലും പഠിപ്പിക്കലും ലക്ഷ്യം വെച്ചാണ് പ്രോജക്‌റ്റ് സാൻസിബാർ ആരംഭിച്ചത്, ആഗോളതലത്തിൽ വൻ സ്വാധീനമാണ് ഇത് ഉണ്ടാക്കിയത്. മൂന്ന് വർഷം കഴിഞ്ഞപ്പോൾ, ഈ പ്രോജക്‌റ്റ് പ്രാദേശിക ബിസിനസുകളെ മുൻനിരയിൽ എത്തിക്കുകയും ശമീമു, ഇബ്രാഹീം പോലുള്ള മുൻ വളണ്ടിയർമാർക്ക് തൊഴിൽ സാധ്യതകൾ തുറന്ന് കൊടുക്കുകയും ചെയ്തു.

കൂടുതൽ ഉള്ളടക്കം അടുത്തറിയുക

നിങ്ങളുടെ സ്വന്തം Street View ഇമേജറി പങ്കിടൂ