വിനോദമായി തുടങ്ങി ലോക വേദിയിലേക്ക് - ഫ്രഞ്ച് പോളിനേഷ്യയുടെ ആകർഷണീയത മാപ്പിൽ ചേർത്തതിലൂടെ എങ്ങനെയാണ് തദ്ദേശീയർക്ക് അളവറ്റ നേട്ടങ്ങൾ ലഭിച്ചത്.
ഫ്രഞ്ച് പോളിനേഷ്യ - വെള്ള മണൽ നിറഞ്ഞ ബീച്ചുകൾ, റോളിംഗ് ഹൈക്കിംഗ് പാതകൾ, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള സ്ഥലങ്ങൾ എന്നിവ ഇതിനെ ജനപ്രിയമായ സ്വപ്ന സഞ്ചാരകേന്ദ്രമാക്കി മാറ്റുന്നു. ചിലർ ഇതിനെ കുറിച്ചുള്ള സ്വപ്നങ്ങളിൽ മുഴുകിയപ്പോൾ, ക്രിസ്റ്റോഫ് കൊർക്കോഡ് Street View-ന്റെ സഹായത്തോടെ വിസ്മയകരമായ അനുഭവം സാക്ഷാത്കരിക്കുന്നതിനും തഹീതിയുടെ ടൂറിസം വളർച്ചയെ സഹായിക്കുന്നതിനുമുള്ള അതുല്യ അവസരമായി ഇതിനെ തിരിച്ചറിഞ്ഞു.
+450
ബിസിനസ് വിവരങ്ങൾ
സൃഷ്ടിച്ചു
ബിസിനസ് ആനന്ദകരമാക്കി മാറ്റൽ
Street View-വിനോടും അതിമനോഹരമായ ഫ്രഞ്ച് പോളിനേഷ്യ ദ്വീപുകളോടുമുള്ള ഇഷ്ടത്താൽ പ്രചോദിതനായി 2019-ൽ ക്രിസ്റ്റോഫ് Tahiti 360 സ്ഥാപിച്ചു. ഹൈക്കിംഗ് പാതകളും ബീച്ചുകളും ഉൾപ്പെടെ, ഫ്രഞ്ച് പോളിനേഷ്യയിലെ സ്ഥലങ്ങളുടെ ഫോട്ടോകൾ എടുത്ത് Street view-വിൽ 360 ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നതിലാണ് കമ്പനിയുടെ വൈദഗ്ദ്ധ്യം. ദ്വീപ് ജീവിതത്തിന്റെ ഭംഗി പകർത്തുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നതിലാണ് ക്രിസ്റ്റോഫ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും Street View-വിലൂടെയുള്ള ഇമേഴ്സീവ് ഇൻഡോർ വെർച്വൽ ടൂറുകൾ വഴി പ്രാദേശിക ബിസിനസുകൾക്ക് കൂടുതൽ ദൃശ്യപരത ലഭിക്കാനും അദ്ദേഹം സഹായിക്കുന്നു.
ഫ്രഞ്ച് പോളിനേഷ്യയെ മാപ്പിൽ ചേർക്കൽ
എല്ലാം ഡിജിറ്റലൈസ് ചെയ്തിരിക്കുന്ന ഇക്കാലത്ത്, ക്രിസ്റ്റോഫും Tahiti 360-ഉം ഫ്രഞ്ച് പോളിനേഷ്യയിൽ എത്തുന്നത് വരെ ദ്വീപിന്റെ സാറ്റലൈറ്റ് കാഴ്ചകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ എന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും. ബോറ ബോറ, തഹീതി പോലുള്ള ദ്വീപുകളിലെ തെരുവുകൾക്ക് പേരുകളൊന്നും ഇല്ലാതിരുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി, ഇത് തദ്ദേശീയർക്കും വിനോദസഞ്ചാരികൾക്കും ആ പ്രദേശങ്ങളിലെ യാത്ര ഒരേപോലെ വെല്ലുവിളി നിറഞ്ഞതാക്കി. ഏറ്റവും പ്രധാനമായി അഗ്നിശമനസേന, അടിയന്തര സാഹചര്യങ്ങളിൽ ആദ്യസഹായമെത്തിക്കുന്നവർ, നിയമനിർവ്വഹണ വിഭാഗം എന്നിവ പോലുള്ള അടിയന്തര സേവനങ്ങളുടെ ജോലി ഇത് കാരണം അതീവ ദുഷ്കരമായി മാറി.
പ്രാദേശിക കമ്മ്യൂണിറ്റികൾക്ക് വലിയ നേട്ടങ്ങൾ നൽകാനുള്ള ശേഷി Street View-ന് ഉണ്ടെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. വീട്ടിൽ നിന്നിറങ്ങുന്നതിന് മുമ്പ് തന്നെ ആ സ്ഥലം നേരിട്ട് കണ്ടറിഞ്ഞ അനുഭൂതി നേടാനും ചുറ്റുപാടുകളെ മനസ്സിലാക്കാനും സാധിക്കുന്നത് എന്നെ എപ്പോഴും ആകർഷിച്ചിരുന്നു. സുഗമമായ യാത്ര ഏതാണ്ട് അസാധ്യമായിരുന്ന ഫ്രഞ്ച് പോളിനേഷ്യയുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും ഉപകാരപ്പെട്ടു.
-
ക്രിസ്റ്റോഫ് കൊർക്കോഡ്, Tahiti 360 സ്ഥാപകൻ
Street View-വിന് ദ്വീപ് ജീവിതത്തിൽ കൊണ്ടുവരാനാകുന്ന നേട്ടങ്ങൾ തിരിച്ചറിഞ്ഞ് പ്രാദേശിക അധികൃതർ തഹീതി, മൊറിയ, ബോറ ബോറ, റയാറ്റെയ, മോപിച്ചി, ഹോഹൈൻ, ഫാക്കറാവ, റാംഗിറോവ എന്നിവിടങ്ങളിലെ റോഡുകൾ മാപ്പ് ചെയ്യാനും റഫറൻസ് നൽകാനും Tahiti 360-മായി പങ്കാളിത്തതിൽ ഏർപ്പെട്ടു. ഫ്രഞ്ച് പോളിനേഷ്യയിലെ 1,800 കി.മീ. പകർത്താൻ ഓൾ ടെറൈൻ വെഹിക്കിളുകൾ, ഗോൾഫ് കാർട്ടുകൾ, ഇലക്ട്രിക് ബൈക്കുകൾ, ജെറ്റ് സ്കീകൾ എന്നിവ മുതൽ കുതിരകളെ വരെ ക്രിസ്റ്റോഫ് ഉപയോഗിച്ചു. ക്രിസ്റ്റോഫിന്റെ കവറേജിന്റെയും അധികൃതർ പങ്കിട്ട പ്രാദേശിക ഭൗമ ഡാറ്റയുടെയും സഹായത്തോടെ തത്സമയ ട്രാഫിക് അപ്ഡേറ്റുകളും ഏറ്റവും വേഗത്തിൽ എത്തിച്ചേരാവുന്ന വഴിയെ കുറിച്ചുള്ള നിർദ്ദേശങ്ങളും തഹീതിയിലെ പ്രാദേശിക ബിസിനസുകളിലേക്കുള്ള വഴികളും ഇപ്പോൾ Google Maps-ലൂടെ ലഭ്യമാകും. അടിയന്തര സേവനങ്ങൾക്ക് ഇത് പ്രത്യേകിച്ചും സഹായകരമാണ്, ഇതിന്റെ ഫലമായി ദ്വീപിൽ ഉടനീളം അവർക്ക് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നു. അവസാനമായി, Street View-വിലെ Tahiti 360 ചിത്രങ്ങളിലേക്കുള്ള ആക്സസിലൂടെ നഗരാസൂത്രണവും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയും റോഡ് ഗതാഗതയോഗ്യമാക്കലും എളുപ്പമായി മാറി.
യുനെസ്കോയുടെ ലോകപൈതൃക പട്ടികയിലുള്ള സ്ഥലത്തേക്കുള്ള ആക്സസ്
Tahiti 360-ന്റെ ഏറ്റവും ഇമേഴ്സീവ് ആയ ടൂർ റയാറ്റെയ ദ്വീപിലെ തപുറ്റപൗത്തിയയിലൂടെയുള്ളതാണ്. ഫ്രഞ്ച് പോളിനേഷ്യയിലേക്ക് എല്ലാ വർഷവും 300,000-ത്തിലേറെ സന്ദർശകർ എത്തുന്നതിൽ യുനെസ്കോ പൈതൃക പട്ടികയിലുള്ള ഈ സ്ഥലത്തിന് വലിയ പങ്കുണ്ട്. എന്നാൽ ഇതിന്റെ ആകർഷണീയത 360-ൽ പകർത്തിയതിലൂടെ ക്രിസ്റ്റോഫ് ഇത് ദശലക്ഷക്കണക്കിന് ആളുകൾക്ക് വെർച്വൽ ആയി അനുഭവിക്കാൻ അവസരമൊരുക്കി. Street View-വിൽ പ്രസിദ്ധീകരിച്ച ക്രിസ്റ്റോഫിന്റെ വർക്കിലൂടെ, നമ്മളെല്ലാവർക്കും അടുത്തറിയാൻ കഴിയുന്ന തരത്തിൽ വിസ്മയകരമായ ലോകമാണ് നമ്മുടെ സ്ക്രീനുകളിലേക്കെത്തിയത്.
ഒരു ദ്വീപ് മുഴുവൻ പകർത്തുന്നത് ചെറിയ കാര്യമല്ല, എന്നാൽ വെല്ലുവിളി ഏറ്റെടുക്കാൻ ക്രിസ്റ്റോഫ് തയ്യാറായിരുന്നു. 360-ൽ ലഭ്യമാക്കാൻ ബോറ ബോറയിൽ നിന്ന് സാധ്യമായതൊക്കെ പകർത്തുന്നതിന് കാറിലും ബോട്ടിലും കാൽനടയായും ദ്വീപിൽ ഉടനീളം ക്രിസ്റ്റോഫ് സഞ്ചരിച്ചു. ദ്വീപ് പൂർണ്ണമായും മാപ്പിൽ പകർത്തി Street View-ലൂടെ എല്ലാവർക്കും അനുഭവിക്കാവുന്ന തരത്തിൽ ലഭ്യമാക്കുന്നതിന് ക്രിസ്റ്റോഫ് ഏഴ് ദിവസം മാത്രമാണെടുത്തത്.
ബോറ ബോറയ്ക്ക് പുറമേ ക്രിസ്റ്റോഫ്, തഹീതിയുടെ തലസ്ഥാന നഗരമായ പപീറ്റിയിലെയും പിറേ എന്ന പട്ടണത്തിലെയും എല്ലാ തെരുവുകളുടെയും ഫോട്ടോകൾ എടുത്തു. രണ്ട് പട്ടണങ്ങളുടെയും ചിത്രങ്ങൾ Street View-യിൽ ദൃശ്യമായതോടെ ദൃശ്യപരതയ്ക്ക് ഫലം ലഭിച്ചു.
പ്രാദേശിക ബിസിനസുകൾക്കും Street View-വിൽ ദൃശ്യമാകാൻ അവസരം ലഭിച്ചു. തങ്ങളുടെ സൗകര്യങ്ങൾ ആഗോള തലത്തിൽ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചത് Intercontinental, Manava, Hilton എന്നിവ പോലുള്ള വലിയ ഹോട്ടലുകൾക്കും ചെറിയ B&B ബിസിനസുകൾക്കും ആവേശകരമായ അനുഭവമായി.
ബക്കറ്റ് ലിസ്റ്റിലേക്ക് കൂടുതൽ ചേർക്കൽ
ഇനി ചേർക്കാനുള്ള പ്രദേശങ്ങളായ മോപിച്ചി, തഹാ, മക്വൈസസ് ദ്വീപുകൾ, ഗാംബിയേഴ്സ് ദ്വീപുകൾ, ഓസ്ട്രൽ ദ്വീപുകൾ എന്നിവ ഉൾപ്പെടെ, ഫ്രഞ്ച് പോളിനേഷ്യയിലെ എല്ലാ ദ്വീപുകളും വർഷാവസാനത്തോടെ പകർത്താനാകുമെന്ന് Tahiti 360 പ്രതീക്ഷിക്കുന്നു. ഫ്രഞ്ച് പോളിനേഷ്യയിലെ നിരവധി സ്ഥലങ്ങൾ ഇനിയും പകർത്താനിരിക്കേ, ക്രിസ്റ്റോഫ് തന്റെ അടുത്ത സാഹസിക ഉദ്യമത്തെ കുറിച്ച് ചിന്തിക്കുകയാണ്. 400 കി.മീ. ഉള്ള സൈക്ലിംഗ് പാതകൾ, അംയയിലെ ഒഴുകുന്ന ഉദ്യാനങ്ങൾ, സാം ടൂറിസ്മെയിലേക്കുള്ള ടൂറിസ്റ്റിക് ട്രെയിൻ എന്നിവ പകർത്താൻ തന്റെ സ്വന്തം നാട്ടിൽ ഫ്രഞ്ച് പ്രാദേശിക അധികൃതർക്കൊപ്പം പ്രവർത്തിക്കാമെന്ന് ഇതിനകം അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. 2024 ഒളിമ്പിക് ഗെയിമുകളിലെ സർഫിംഗ് ഇവന്റുകൾക്ക് ആതിഥ്യം വഹിക്കുന്ന ടിയഹുപ്പോയും ക്രിസ്റ്റോഫ് പകർത്തും. മാത്രമല്ല, ഇതിനിടയിൽ ദൈനംദിന ജീവിതം മെച്ചപ്പെടുത്താൻ തദ്ദേശീയരെ സഹായിക്കാനും വിസ്മയകരമായ ഈ പ്രദേശങ്ങൾ അടുത്തറിയാൻ കൂടുതൽ ആളുകളെ സഹായിക്കാനും ന്യൂ കാലിഡോണിയ, വാലിസ്, ഫ്യൂറ്റൂന ദ്വീപുകൾ എന്നിവ Street View-ലേക്ക് ചേർക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
Google Maps-ൽ ഇമേഴ്സീവ് ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിലൂടെ കമ്മ്യൂണിറ്റികളുടെ വികാസത്തിനും ബിസിനസുകളുടെ വളർച്ചയ്ക്കും സഹായിക്കാനും ലോകത്തിലെ വിസ്മയങ്ങളെ തൊട്ടടുത്തേക്ക് കൊണ്ടുവരാനും സംഭാവകർക്ക് കഴിയുന്ന സഹകരണാടിസ്ഥാനത്തിലുള്ള പ്ലാറ്റ്ഫോമാണ് Street View. ഇതിനെല്ലാമുപരി, ഏതൊരാൾക്കും Street View-ലൂടെ വിജയം കൈവരിക്കാം, ഇതിനായി ആകെ ചെയ്യേണ്ടത് സംഭാവന ചെയ്യുന്നതിനുള്ള ആദ്യഘട്ടത്തിലേക്ക് കടക്കുകയാണ്.
കൂടുതൽ ഉള്ളടക്കം അടുത്തറിയുക