എന്തുകൊണ്ടാണ് ഞങ്ങൾ പരസ്യം വിൽക്കുകയും തിരയൽ ഫലങ്ങൾ വിൽക്കാതിരിക്കുകയും ചെയ്യുന്നത്
എല്ലാം വിൽപ്പനച്ചരക്കായി മാറിയിരിക്കുന്ന ഈ ലോകത്തിൽ, പരസ്യ ദാതാക്കൾ തിരയൽ ഫലങ്ങളിലെ മേൽക്കോയ്മ പണം കൊടുത്ത് വാങ്ങുന്നതിൽ എന്താണ് തെറ്റ്?
ഉത്തരം ലളിതമാണ്. Google ഉപയോഗിച്ച് നിങ്ങൾ കണ്ടെത്തുന്നത് വിശ്വസനീയ വിവരങ്ങളായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഉപയോക്താക്കൾക്ക് ഏറ്റവും പ്രസക്തമായ ഫലങ്ങൾ ലഭിക്കണം എന്നാണ്, തുടക്കം മുതലേ തിരയലിനോടുള്ള ഞങ്ങളുടെ സമീപനം.
ഒരു വെബ് പേജിലേക്ക് ആരാണ് ലിങ്കുചെയ്യുന്നതെന്നും നിങ്ങളുടെ തിരയലുമായി ബന്ധപ്പെട്ട ആ പേജിലെ ഉള്ളടക്കത്തിന് എത്ര പ്രസക്തിയുണ്ടെന്നും Google തിരയൽ ഫലങ്ങൾ പരിഗണിക്കുന്നു. ഓൺലൈൻ സമൂഹം പ്രധാനപ്പെട്ടതെന്ന് കരുതുന്നതാണ് ഞങ്ങളുടെ ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നത്, അല്ലാതെ നിങ്ങൾ എന്ത് കാണണമെന്ന് ഞങ്ങളോ ഞങ്ങളുടെ പങ്കാളികളോ ചിന്തിക്കുന്നതല്ല.
യഥാർത്ഥ തിരയൽ ഫലങ്ങൾ പോലെ തന്നെ പ്രസക്തമായ പരസ്യങ്ങളും ഉപയോഗപ്രദമാണെന്ന് ഞങ്ങൾ കരുതുന്നു, എന്നാൽ പരസ്യമേത്, തിരയൽ ഫലമേത് എന്ന് ആർക്കും ആശയക്കുഴപ്പം ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
Google-ലെ എല്ലാ പരസ്യങ്ങളിലും അവ പരസ്യങ്ങളാണെന്ന് വ്യക്തമായി അടയാളപ്പെടുത്തിയിരിക്കും, തിരയൽ ഫലങ്ങളിൽ നിന്ന് വേറിട്ടാണ് ഇവ കാണിക്കുക. കൂടുതൽ പണം നൽകിക്കൊണ്ട് പരസ്യത്തിനായുള്ള ഇടത്തിൽ ഏറ്റവും മുകളിലായി പരസ്യം കൊണ്ടുവരാൻ പരസ്യദാതാക്കൾക്ക് കഴിയും, എന്നാൽ പണം നൽകിക്കൊണ്ട് ആർക്കും തിരയൽ ഫലങ്ങളിൽ പ്രമുഖ സ്ഥാനം വാങ്ങാൻ കഴിയില്ല. മാത്രമല്ല, നിങ്ങൾ നൽകിയ തിരയൽ പദത്തിനോട് ബന്ധമുണ്ടെങ്കിൽ മാത്രമേ പരസ്യങ്ങൾ കാണിക്കുകയുള്ളൂ. യഥാർത്ഥത്തിൽ ഉപയോഗപ്രദമായ പരസ്യങ്ങൾ മാത്രമാണ് നിങ്ങൾ കാണുക എന്ന് സാരം.
തിരയൽ ഫലങ്ങളും പരസ്യങ്ങളും തമ്മിലുള്ള വ്യത്യാസം അത്ര പ്രധാനപ്പെട്ടതല്ലെന്ന് ചില ഓൺലൈൻ സേവനങ്ങൾ കരുതുന്നു.
ഞങ്ങൾ മറിച്ചാണ് വിശ്വസിക്കുന്നത്.