Google എങ്ങനെ കുക്കികൾ ഉപയോഗിക്കുന്നു

Google ഉപയോഗിക്കുന്ന കുക്കികളുടെ തരങ്ങളെക്കുറിച്ചും സമാനമായ സാങ്കേതികവിദ്യകളെക്കുറിച്ചും ഈ പേജ് വിവരിക്കുന്നു. Google-ഉം ഞങ്ങളുടെ പങ്കാളികളും പരസ്യം ചെയ്യൽ ആവശ്യങ്ങൾക്ക് കുക്കികൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നും ഇത് വിശദീകരിക്കുന്നു.

നിങ്ങൾ സന്ദർശിക്കുന്ന വെബ്‌സൈറ്റ് നിങ്ങളുടെ ബ്രൗസറിലേക്ക് അയയ്‌ക്കുന്ന ചെറിയ വാചകങ്ങളാണ് കുക്കികൾ. നിങ്ങളുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓർമ്മിക്കാൻ അവ സൈറ്റിനെ സഹായിക്കുന്നു, ഇത് നിങ്ങളുടെ അടുത്ത സന്ദർശനം എളുപ്പമാക്കുകയും സൈറ്റ് നിങ്ങൾക്ക് കൂടുതൽ പ്രയോജനകരമാക്കുകയും ചെയ്യുന്നു. ആപ്പ് അല്ലെങ്കിൽ ഉപകരണം, പിക്‌സൽ ടാഗുകൾ, ലോക്കൽ സ്റ്റോറേജ് എന്നിവ തിരിച്ചറിയാൻ ഉപയോഗിക്കുന്ന തനത് ഐഡന്റിഫയറുകൾ ഉൾപ്പെടെയുള്ള സമാനമായ സാങ്കേതികവിദ്യകൾക്ക് അതേ ഫംഗ്ഷൻ നിറവേറ്റാനാകും. ഈ പേജിൽ ഉടനീളം വിവരിച്ചിരിക്കുന്ന കുക്കികളും സമാനമായ സാങ്കേതികവിദ്യകളും ചുവടെ വ്യക്തമാക്കിയിരിക്കുന്ന ആവശ്യങ്ങൾക്ക് ഉപയോഗിച്ചേക്കാം.

ഞങ്ങൾ കുക്കികളും മറ്റ് വിവരങ്ങളും ഉപയോഗിക്കുമ്പോൾ നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് അറിയാൻ സ്വകാര്യതാ നയം കാണുക.

Google ഉപയോഗിക്കുന്ന കുക്കികളുടെ തരങ്ങളും സമാനമായ സാങ്കേതികവിദ്യകളും

ചുവടെ വ്യക്തമാക്കിയിരിക്കുന്ന കുക്കികൾ എല്ലാമോ അവയിൽ ചിലതോ സമാനമായ സാങ്കേതികവിദ്യകളോ നിങ്ങളുടെ ബ്രൗസറിലോ ആപ്പിലോ ഉപകരണത്തിലോ സംരക്ഷിച്ചേക്കാം. ചില കുക്കികളുടെ ഉപയോഗം നിരസിക്കുന്നത് ഉൾപ്പെടെ, കുക്കികളുടെ ഉപയോഗം മാനേജ് ചെയ്യാൻ നിങ്ങൾക്ക് g.co/privacytools സന്ദർശിക്കാം. നിങ്ങളുടെ ബ്രൗസറിലെ കുക്കികളും നിങ്ങൾക്ക് മാനേജ് ചെയ്യാനാകും (മൊബൈലുകൾക്കുള്ള ബ്രൗസറുകൾ ഈ ദൃശ്യപരത ലഭ്യമാക്കിയേക്കില്ല). ഈ സാങ്കേതികവിദ്യകളിൽ ചിലത് നിങ്ങളുടെ ഉപകരണത്തിന്റെ ക്രമീകരണത്തിലോ ആപ്പിന്റെ ക്രമീകരണത്തിലോ മാനേജ് ചെയ്യാം.

പ്രവർത്തനം

പ്രവർത്തനത്തിന് ഉപയോഗിക്കുന്ന കുക്കികളും സമാനമായ സാങ്കേതികവിദ്യകളും ഒരു സേവനത്തിന് അടിസ്ഥാനമായ ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. സേവനത്തിന്റെ അടിസ്ഥാനമായി പരിഗണിക്കുന്ന കാര്യങ്ങളിൽ നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കൽ; ഒരു ഷോപ്പിംഗ് കാർട്ടിന്റെ ഉള്ളടക്കം പോലുള്ള നിങ്ങളുടെ സെഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ സംഭരിക്കൽ; ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കലും നിങ്ങൾ അഭ്യർത്ഥിച്ച ടാസ്‌കുകൾ നിറവേറ്റലും; ഒരു സേവനം പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ഉൽപ്പന്ന ഒപ്റ്റിമൈസേഷനുകൾ എന്നിവ പോലുള്ള ചോയ്‌സുകളും മുൻഗണനകളും ഓർമ്മിക്കുന്നത് ഉൾപ്പെടുന്നു.

ചില കുക്കികളും സമാനമായ സാങ്കേതികവിദ്യകളും നിങ്ങളുടെ മുൻഗണനകൾ നിലനിർത്താൻ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, Google സേവനങ്ങൾ ഉപയോഗിക്കുന്ന മിക്ക ആളുകളുടെയും ബ്രൗസറിൽ, കുക്കികൾക്കുള്ള അവരുടെ തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തിൽ ‘NID’ അല്ലെങ്കിൽ ‘_Secure-ENID’ എന്ന കുക്കി ഉണ്ടാകും. നിങ്ങൾ മുൻഗണന നൽകുന്ന ഭാഷ, തിരയൽ ഫലങ്ങളുടെ പേജിൽ കാണാനാഗ്രഹിക്കുന്ന ഫലങ്ങളുടെ എണ്ണം (ഉദാഹരണത്തിന്, 10 അല്ലെങ്കിൽ 20), Google-ന്റെ SafeSearch ഫിൽട്ടർ ഓണാക്കണോ വേണ്ടയോ എന്നിവ പോലുള്ള നിങ്ങളുടെ മുൻഗണനകളും മറ്റ് വിവരങ്ങളും ഓർമ്മിക്കാൻ ഈ കുക്കികൾ ഉപയോഗിക്കുന്നു. ഉപയോക്താവ് അവസാനമായി ഉപയോഗിച്ചതിന് ശേഷം 6 മാസത്തിനുള്ളിൽ ഓരോ ‘NID’ കുക്കിയും കാലഹരണപ്പെടുന്നു, അതേസമയം ‘_Secure-ENID’ കുക്കി 13 മാസം വരെ നിലനിൽക്കും. YouTube-ലെ സമാന ആവശ്യങ്ങൾ നിറവേറ്റാൻ ‘VISITOR_INFO1_LIVE’, ‘__Secure-YEC’ എന്നീ കുക്കികൾ സഹായിക്കുന്നു, സേവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും അവ ഉപയോഗിക്കുന്നു. ഈ കുക്കികൾ യഥാക്രമം 6 മാസം, 13 മാസം എന്നീ കാലയളവ് വരെ നിലനിൽക്കുന്നു.

മറ്റ് കുക്കികളും സമാനമായ സാങ്കേതികവിദ്യകളും ഒരു നിർദ്ദിഷ്‌ട സെഷനിൽ നിങ്ങളുടെ അനുഭവം നിലനിർത്താനും മെച്ചപ്പെടുത്താനും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ മുൻഗണന നൽകുന്ന പേജ് കോൺഫിഗറേഷനും സ്വയമേവ പ്ലേ ചെയ്യലിന്റെ നേരിട്ടുള്ള തിരഞ്ഞെടുപ്പുകൾ, ഉള്ളടക്കം ഇടകലർത്തൽ, പ്ലേയർ വലുപ്പം മുതലായ പ്ലേബാക്ക് മുൻഗണനകളും പോലുള്ള വിവരങ്ങൾ സംഭരിക്കാൻ YouTube, ‘PREF’ കുക്കി ഉപയോഗിക്കുന്നു. YouTube Music-ന്, ഈ മുൻഗണനകളിൽ വോളിയം, ആവർത്തന മോഡ്, സ്വയമേവ പ്ലേ ചെയ്യൽ എന്നിവ ഉൾപ്പെടുന്നു. ഉപയോക്താവ് അവസാനമായി ഉപയോഗിച്ചതിന് ശേഷം 8 മാസത്തിനുള്ളിൽ ഈ കുക്കി കാലഹരണപ്പെടുന്നു. ‘pm_sess’ എന്ന കുക്കി നിങ്ങളുടെ ബ്രൗസർ സെഷൻ നിലനിർത്താനും സഹായിക്കുന്നു, അത് 30 മിനിറ്റ് നേരം നിലനിൽക്കും.

Google സേവനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും കുക്കികളും സമാനമായ സാങ്കേതികവിദ്യകളും ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, ഒരു ഉപയോക്താവിന്റെ പ്രാരംഭ ഇൻപുട്ട് അടിസ്ഥാനമാക്കി തിരയേണ്ട പദങ്ങൾ സ്വയം പൂർത്തീകരിച്ച് തിരയൽ ഫലങ്ങൾ നൽകുന്നത് ‘CGIC’ കുക്കി മെച്ചപ്പെടുത്തുന്നു. ഈ കുക്കി 6 മാസം നിലനിൽക്കും.

ഒരു ഉപയോക്താവിന്റെ കുക്കികളുടെ ചോയ്‌സുകൾ സംബന്ധിച്ച നില സംഭരിക്കുന്നതിന്, 13 വർഷം നിലനിൽക്കുന്ന ‘SOCS’ കുക്കി Google ഉപയോഗിക്കുന്നു.

സുരക്ഷ

സുരക്ഷാ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കുക്കികളും സമാനമായ സാങ്കേതികവിദ്യകളും ഉപയോക്താക്കളെ പരിശോധിച്ചുറപ്പിക്കാനും വഞ്ചന തടയാനും സേവനവുമായി ഇടപഴകുമ്പോൾ നിങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു.

ഉപയോക്താക്കളെ പരിശോധിച്ചുറപ്പിക്കാൻ ഉപയോഗിക്കുന്ന കുക്കികളും സമാനമായ സാങ്കേതികവിദ്യകളും ഒരു അക്കൗണ്ടിന്റെ യഥാർത്ഥ ഉടമയ്‌ക്ക് മാത്രമേ ആ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിയൂ എന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു. ഉദാഹരണത്തിന്, ‘SID’, ‘HSID’ എന്നീ കുക്കികളിൽ ഉപയോക്താവിന്റെ Google Account ഐഡിയുടെ ഡിജിറ്റലായി ഒപ്പിട്ടതും എൻക്രിപ്റ്റ് ചെയ്‌തതുമായ റെക്കോർഡുകളും ഏറ്റവും പുതിയ സൈൻ ഇൻ സമയവും അടങ്ങിയിരിക്കുന്നു. Google സേവനങ്ങളിൽ സമർപ്പിച്ച ഫോമുകളുടെ ഉള്ളടക്കം മോഷ്‌ടിക്കാൻ ശ്രമിക്കുന്നത് പോലെയുള്ള വിവിധ തരത്തിലുള്ള ആക്രമണം തടയുന്നതിന് ഈ കുക്കികളുടെ സമ്മിശ്രണം Google-നെ അനുവദിക്കുന്നു.

സ്‌പാം, വഞ്ചന, ദുരുപയോഗം എന്നിവ കണ്ടെത്താൻ ചില കുക്കികളും സമാനമായ സാങ്കേതികവിദ്യകളും നിങ്ങളുടെ മുൻഗണനകൾ നിലനിർത്താൻ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ബ്രൗസിംഗ് സെഷനിലെ അഭ്യർത്ഥനകൾ നടത്തിയത് ഉപയോക്താവാണെന്നും മറ്റ് സൈറ്റുകളല്ലെന്നും ‘pm_sess’, ‘YSC’ എന്നീ കുക്കികൾ ഉറപ്പാക്കുന്നു. ഉപയോക്താവ് അറിയാതെ ഉപയോക്താവിന്റെ പേരിൽ പ്രവർത്തിക്കുന്നതിൽ നിന്ന് ദോഷകരമായ സൈറ്റുകളെ ഈ കുക്കികൾ തടയുന്നു. ‘pm_sess’ കുക്കി 30 മിനിറ്റ് വരെ നിലനിൽക്കുന്നു, അതേസമയം ‘YSC’ കുക്കി ഒരു ഉപയോക്താവിന്റെ ബ്രൗസിംഗ് സെഷൻ അവസാനിക്കുന്നത് വരെ നിലനിൽക്കും. വഞ്ചനാപരമോ മറ്റ് തരത്തിൽ അസാധുവോ ആയ ഇംപ്രഷനുകൾക്കും പരസ്യങ്ങളുമായുള്ള ഇടപഴലുകൾക്കും പരസ്യദാതാക്കളിൽ നിന്ന് തെറ്റായി നിരക്ക് ഈടാക്കുന്നില്ലെന്നും YouTube പങ്കാളി പ്രോഗ്രാമിലെ YouTube സ്രഷ്‌ടാക്കൾക്ക് ന്യായമായ തരത്തിൽ പണം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ സഹായിക്കുന്നതിന് സ്‌പാം, വഞ്ചന, ദുരുപയോഗം എന്നിവ കണ്ടെത്താൻ ‘__Secure-YEC’, ‘AEC’ എന്നീ കുക്കികൾ ഉപയോഗിക്കുന്നു. ‘AEC’ കുക്കി 6 മാസം വരെ നിലനിൽക്കുന്നു, ‘__Secure-YEC’ കുക്കി 13 മാസം വരെ നിലനിൽക്കും.

അനലിറ്റിക്‌സ്

വിശകലനത്തിന് ഉപയോഗിക്കുന്ന കുക്കികളും സമാനമായ സാങ്കേതികവിദ്യകളും, നിങ്ങൾ ഒരു നിർദ്ദിഷ്‌ട സേവനവുമായി ഇടപഴകുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ സേവനങ്ങളെ അനുവദിക്കുന്ന ഡാറ്റ ശേഖരിക്കാൻ സഹായിക്കുന്നു. ഈ ഉൾക്കാഴ്‌ചകൾ ഉള്ളടക്കം മെച്ചപ്പെടുത്താനും നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്ന മികച്ച ഫീച്ചറുകൾ സൃഷ്ടിക്കാനും സേവനങ്ങളെ സഹായിക്കുന്നു.

ചില കുക്കികളും സമാനമായ സാങ്കേതികവിദ്യകളും, സന്ദർശകർ എങ്ങനെയാണ് സേവനങ്ങളുമായി ഇടപഴകുന്നതെന്ന് മനസ്സിലാക്കാൻ സൈറ്റുകളെയും ആപ്പുകളെയും സഹായിക്കുന്നു. ഉദാഹരണത്തിന്, വ്യക്തിഗത സന്ദർശകരെ വ്യക്തിപരമായി തിരിച്ചറിയാതെ, Google Analytics സേവനം ഉപയോഗിക്കുന്ന ബിസിനസുകളുടെ പേരിൽ വിവരങ്ങൾ ശേഖരിക്കാനും സൈറ്റിന്റെ ഉപയോഗ വിവരക്കണക്ക് അവർക്ക് റിപ്പോർട്ട് ചെയ്യാനും Google Analytics ഒരു കൂട്ടം കുക്കികൾ ഉപയോഗിക്കുന്നു. Google Analytics ഉപയോഗിക്കുന്ന പ്രധാന കുക്കിയായ ‘_ga’, സന്ദർശിക്കുന്ന ഒരാളെ മറ്റൊരാളിൽ നിന്ന് വേർതിരിച്ചറിയാൻ സേവനത്തെ പ്രവർത്തനക്ഷമമാക്കുകയും അത് 2 വർഷത്തേക്ക് നിലനിർത്തുകയും ചെയ്യുന്നു. Google സേവനങ്ങൾ ഉൾപ്പെടെ Google Analytics നടപ്പാക്കുന്ന എല്ലാ സൈറ്റുകളും ‘_ga’ കുക്കി ഉപയോഗിക്കുന്നു. ഓരോ ‘_ga’ കുക്കിയും ഒരു നിർദ്ദിഷ്‌ട പ്രോപ്പർട്ടിക്ക് മാത്രമുള്ളതായതിനാൽ, ബന്ധമില്ലാത്ത വെബ്സൈറ്റുകളിൽ ഉടനീളം ഒരു ഉപയോക്താവിനെയോ ബ്രൗസറിനെയോ പ്രത്യേകമായി ട്രാക്ക് ചെയ്യാൻ ഇത് ഉപയോഗിക്കാനാകില്ല.

വിശകലനത്തിന്, Google Search-ൽ ‘NID’, ‘_Secure-ENID’ കുക്കികളും YouTube-ൽ ‘VISITOR_INFO1_LIVE’, ‘__Secure-YEC’ കുക്കികളും Google സേവനങ്ങൾ ഉപയോഗിക്കുന്നു. വിശകലനത്തിന്, Google മൊബൈൽ ആപ്പുകളും ‘Google ഉപയോഗ ഐഡി’ പോലുള്ള തനത് ഐഡന്റിഫയറുകൾ ഉപയോഗിച്ചേക്കാം.

പരസ്യം ചെയ്യൽ

പരസ്യങ്ങൾ നൽകലും റെൻഡർ ചെയ്യലും, പരസ്യങ്ങൾ വ്യക്തിപരമാക്കൽ (myadcenter.google.com -ലെയും adssettings.google.com/partnerads -ലെയും നിങ്ങളുടെ ക്രമീകരണം അനുസരിച്ച്), ഒരു പരസ്യം ഉപയോക്താവിനെ എത്ര തവണ കാണിക്കുന്നുവെന്നത് പരിമിതപ്പെടുത്തൽ, കാണുന്നത് നിർത്താൻ നിങ്ങൾ തിരഞ്ഞെടുത്ത പരസ്യങ്ങൾ മ്യൂട്ട് ചെയ്യൽ, പരസ്യങ്ങളുടെ കാര്യക്ഷമത കണക്കാക്കൽ എന്നിവയുൾപ്പെടെയുള്ള പരസ്യം ചെയ്യൽ ആവശ്യങ്ങൾക്ക് Google, കുക്കികൾ ഉപയോഗിക്കുന്നു.

സൈൻ ഔട്ട് ചെയ്ത ഉപയോക്താക്കളെ Google സേവനങ്ങളിൽ Google പരസ്യങ്ങൾ കാണിക്കാൻ ‘NID’ കുക്കി ഉപയോഗിക്കുന്നു, Google-ഇതര സൈറ്റുകളിൽ Google പരസ്യങ്ങൾ കാണിക്കാൻ ‘ANID’, ‘IDE’, ‘id’ എന്നീ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ ഉപകരണ ക്രമീകരണം അടിസ്ഥാനമാക്കി, സമാനമായ ആവശ്യത്തിന് മൊബൈൽ ആപ്പുകളിൽ Android-ന്റെ പരസ്യം ചെയ്യൽ ഐഡി (AdID) പോലുള്ള മൊബൈൽ പരസ്യം ചെയ്യൽ ഐഡികൾ ഉപയോഗിക്കുന്നു. വ്യക്തിപരമാക്കിയ പരസ്യങ്ങൾ നിങ്ങൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങൾ കാണുന്ന പരസ്യങ്ങൾ വ്യക്തിപരമാക്കാൻ ‘ANID’, ‘IDE’ കുക്കികൾ ഉപയോഗിക്കുന്നു. വ്യക്തിപരമാക്കിയ പരസ്യങ്ങൾ നിങ്ങൾ ഓഫാക്കിയിട്ടുണ്ടെങ്കിൽ, വ്യക്തിപരമാക്കിയ പരസ്യങ്ങൾ നിങ്ങൾ കാണാതിരിക്കുന്നതിന് ഈ മുൻഗണന ഓർമ്മിക്കാൻ ‘ANID’, ‘id’ കുക്കികൾ ഉപയോഗിക്കുന്നു. ഉപയോക്താവിന്റെ അവസാന ഉപയോഗം കഴിഞ്ഞ് 6 മാസം തികയുമ്പോൾ ‘NID’ കുക്കി കാലഹരണപ്പെടുന്നു. യൂറോപ്യൻ സാമ്പത്തിക മേഖല (EEA), സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്‌ഡം (UK), എന്നിവിടങ്ങളിൽ ‘ANID,’ ‘IDE,’ ‘id’ കുക്കികൾ 13 മാസവും മറ്റെല്ലായിടത്തും 24 മാസവും നിലനിൽക്കുന്നു.

നിങ്ങളുടെ പരസ്യ ക്രമീകരണം അനുസരിച്ച്, പരസ്യം ചെയ്യൽ ആവശ്യങ്ങൾക്ക് YouTube പോലുള്ള മറ്റ് Google സേവനങ്ങൾ ഇവയും ‘VISITOR_INFO1_LIVE’ കുക്കി പോലുള്ള മറ്റ് കുക്കികളും സാങ്കേതികവിദ്യകളും ഉപയോഗിച്ചേക്കാം.

പരസ്യം ചെയ്യൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ചില കുക്കികളും സമാനമായ സാങ്കേതികവിദ്യകളും Google സേവനങ്ങൾ ഉപയോഗിക്കാൻ സൈൻ ഇൻ ചെയ്യുന്ന ഉപയോക്താക്കൾക്കുള്ളതാണ്. ഉദാഹരണത്തിന്, ഉപയോക്താവിന്റെ പരസ്യങ്ങൾ വ്യക്തിപരമാക്കൽ ക്രമീകരണം ശരിയായി കണക്കിലെടുക്കുന്ന തരത്തിൽ, Google ഇതര സൈറ്റുകളിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന ഉപയോക്താവിനെ തിരിച്ചറിയാൻ ‘DSID’ കുക്കി ഉപയോഗിക്കുന്നു. ‘DSID’ കുക്കി 2 ആഴ്‌ച നിലനിൽക്കും.

Google-ന്റെ പരസ്യം ചെയ്യൽ പ്ലാറ്റ്‌ഫോമിലൂടെ, ബിസിനസുകൾക്ക് Google സേവനങ്ങളിലും Google ഇതര സൈറ്റുകളിലും പരസ്യം ചെയ്യാനാകും. മൂന്നാം കക്ഷി സൈറ്റുകളിൽ Google പരസ്യങ്ങൾ കാണിക്കുന്നതിനെ ചില കുക്കികൾ പിന്തുണയ്‌ക്കുന്നു, നിങ്ങൾ സന്ദർശിക്കുന്ന വെബ്‌സൈറ്റിന്റെ ഡൊമെയ്‌നിലാണ് അവ സജ്ജീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, Google പരസ്യങ്ങൾ കാണിക്കുന്നതിന് ‘_gads’ കുക്കി സൈറ്റുകളെ പ്രവർത്തനക്ഷമമാക്കുന്നു. _gac_’ എന്ന് തുടങ്ങുന്ന കുക്കികൾ, Google Analytics-ൽ നിന്നുള്ളതാണ്, പരസ്യദാതാക്കൾ അവരുടെ പരസ്യ ക്യാമ്പെയ്‌നുകളുടെ പ്രകടനവും ഉപയോക്തൃ ആക്റ്റിവിറ്റിയും കണക്കാക്കാൻ അവ ഉപയോഗിക്കുന്നു. ‘_gads’ കുക്കികൾ 13 മാസവും ‘_gac_’ കുക്കികൾ 90 ദിവസവും നിലനിൽക്കുന്നു.

പരസ്യങ്ങൾ, ക്യാമ്പെയ്‌ൻ പ്രകടനം, നിങ്ങൾ സന്ദർശിക്കുന്ന സൈറ്റിലെ Google പരസ്യങ്ങളുടെ കൺവേർഷൻ നിരക്കുകൾ എന്നിവ കണക്കാക്കാൻ ചില കുക്കികളും സമാനമായ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, പരസ്യദാതാക്കളുടെ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്ന ഉപയോക്താക്കൾ അവരുടെ സൈറ്റിൽ എന്തെങ്കിലും വാങ്ങുന്നത് പോലുള്ള പ്രവർത്തനം എത്ര തവണ നടത്തിയെന്ന് നിർണ്ണയിക്കാൻ പരസ്യദാതാക്കളെ സഹായിക്കുന്നതിനാണ് ‘_gcl_’ എന്ന് തുടങ്ങുന്ന കുക്കികൾ പ്രധാനമായും ഉപയോഗിക്കുന്നത്. കൺവേർഷൻ നിരക്കുകൾ കണക്കാക്കാൻ ഉപയോഗിക്കുന്ന കുക്കികൾ പരസ്യങ്ങൾ വ്യക്തിപരമാക്കാൻ ഉപയോഗിക്കുന്നില്ല. ‘_gcl_’ കുക്കികൾ 90 ദിവസം നിലനിൽക്കുന്നു. പരസ്യത്തിന്റെയും ക്യാമ്പെയ്‌നിന്റെയും പ്രകടനം കണക്കാക്കാൻ, Android ഉപകരണങ്ങളിലെ പരസ്യം ചെയ്യൽ ഐഡി പോലുള്ള സമാനമായ സാങ്കേതികവിദ്യകളും ഉപയോഗിച്ചേക്കാം. നിങ്ങൾക്ക് Android ഉപകരണത്തിൽ നിങ്ങളുടെ പരസ്യ ഐഡി ക്രമീകരണം മാനേജ് ചെയ്യാം.

പരസ്യം ചെയ്യൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കുക്കികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ കാണുക.

വ്യക്തിപരമാക്കൽ

g.co/privacytools എന്നതിലെ നിങ്ങളുടെ ക്രമീകരണമോ നിങ്ങളുടെ ആപ്പിലെയും ഉപകരണത്തിലെയും ക്രമീകരണമോ അടിസ്ഥാനമാക്കി, വ്യക്തിപരമാക്കിയ ഉള്ളടക്കവും ഫീച്ചറുകളും നൽകുന്നതിലൂടെ വ്യക്തിപരമാക്കലിന് ഉപയോഗിക്കുന്ന കുക്കികളും സമാനമായ സാങ്കേതികവിദ്യകളും നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നു.

കൂടുതൽ പ്രസക്തമായ ഫലങ്ങളും നിർദ്ദേശങ്ങളും, ഇഷ്ടാനുസൃതമാക്കിയ YouTube ഹോംപേജ്, നിങ്ങളുടെ താൽപ്പര്യങ്ങളനുസരിച്ച് അനുയോജ്യമാക്കിയ പരസ്യങ്ങൾ എന്നിവ പോലുള്ള കാര്യങ്ങൾ വ്യക്തിപരമാക്കിയ ഉള്ളടക്കത്തിലും ഫീച്ചറുകളിലും ഉൾപ്പെടുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ കാല കാഴ്‌ചകളും തിരയലുകളും അനുസരിച്ച്, ‘VISITOR_INFO1_LIVE’ കുക്കി YouTube-ൽ വ്യക്തിപരമാക്കിയ നിർദ്ദേശങ്ങൾ പ്രവർത്തനക്ഷമമാക്കാം. നിങ്ങൾ തിരയൽ പദങ്ങൾ ടൈപ്പ് ചെയ്യുന്നതിനനുസരിച്ച് Search-ലെ വ്യക്തിപരമാക്കിയ സ്വയംപൂർത്തിയാക്കൽ ഫീച്ചറുകൾ ‘NID’ കുക്കി പ്രവർത്തനക്ഷമമാക്കുന്നു. ഉപയോക്താവിന്റെ അവസാന ഉപയോഗം കഴിഞ്ഞ് 6 മാസം തികയുമ്പോൾ ഈ കുക്കികൾ കാലഹരണപ്പെടുന്നു.

‘UULE’ എന്ന മറ്റൊരു കുക്കി, നിങ്ങളുടെ ബ്രൗസറിൽ നിന്ന് Google-ന്റെ സെർവറുകളിലേക്ക് കൃത്യമായ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ അയയ്‌ക്കുന്നു, അതിലൂടെ Google-ന് നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട പ്രസക്തമായ ഫലങ്ങൾ കാണിക്കാനാകും. ഈ കുക്കിയുടെ ഉപയോഗം നിങ്ങളുടെ ബ്രൗസർ ക്രമീകരണത്തെയും ബ്രൗസറിന്റെ ലൊക്കേഷൻ ഓണാക്കാൻ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടോ എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. ‘UULE’ കുക്കി 6 മണിക്കൂർ വരെ നിലനിൽക്കും.

വ്യക്തിപരമാക്കലിന് ഉപയോഗിക്കുന്ന കുക്കികളും സമാനമായ സാങ്കേതികവിദ്യകളും നിങ്ങൾ നിരസിച്ചാലും, നിങ്ങൾ കാണുന്ന വ്യക്തിപരമാക്കാത്ത ഉള്ളടക്കത്തെയും ഫീച്ചറുകളെയും നിങ്ങളുടെ ലൊക്കേഷൻ, ഭാഷ, ഉപകരണ തരം, നിങ്ങൾ നിലവിൽ കാണുന്ന ഉള്ളടക്കം എന്നിവ പോലുള്ള സാന്ദർഭിക ഘടകങ്ങൾ തുടർന്നും സ്വാധീനിച്ചേക്കാം.

നിങ്ങളുടെ ബ്രൗസറിലെ കുക്കികൾ നിയന്ത്രിക്കൽ

നിങ്ങൾ ബ്രൗസ് ചെയ്യുമ്പോൾ കുക്കികൾ സജ്ജീകരിച്ചിരിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്നത് മാനേജ് ചെയ്യാനും കുക്കികളും ബ്രൗസിംഗ് ഡാറ്റയും മായ്‌ക്കാനും മിക്ക ബ്രൗസറുകളും നിങ്ങളെ അനുവദിക്കുന്നു. കൂടാതെ, സൈറ്റുകൾ അനുസരിച്ച് കുക്കികൾ മാനേജ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ക്രമീകരണവും നിങ്ങളുടെ ബ്രൗസറിൽ ഉണ്ടായിരിക്കാം. ഉദാഹരണത്തിന്, നിലവിലുള്ള കുക്കികൾ ഇല്ലാതാക്കാനും എല്ലാ കുക്കികളും അനുവദിക്കാനും ബ്ലോക്ക് ചെയ്യാനും വെബ്‌സൈറ്റുകൾക്ക് കുക്കി മുൻഗണനകൾ സജ്ജീകരിക്കാനും chrome://settings/cookies -ലെ Google Chrome ക്രമീകരണം നിങ്ങളെ അനുവദിക്കുന്നു. Google Chrome-ൽ അദൃശ്യ മോഡും ലഭ്യമാണ്, നിങ്ങൾ എല്ലാ അദൃശ്യ വിൻഡോകളും അടച്ച് കഴിഞ്ഞാൽ ഇത് നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം ഇല്ലാതാക്കുകയും നിങ്ങളുടെ ഉപകരണത്തിലെ അദൃശ്യ വിൻഡോകളിൽ നിന്ന് കുക്കികൾ മായ്ക്കുകയും ചെയ്യും.

നിങ്ങളുടെ ആപ്പുകളിലെയും ഉപകരണങ്ങളിലെയും സമാനമായ സാങ്കേതികവിദ്യകൾ മാനേജ് ചെയ്യൽ

ആപ്പ്, ഉപകരണം എന്നിവ തമ്മിൽ തിരിച്ചറിയാൻ ഉപയോഗിക്കുന്ന തനത് ഐഡന്റിഫയറുകൾ പോലുള്ള സമാനമായ സാങ്കേതികവിദ്യകൾ എങ്ങനെയാണ് സജ്ജീകരിക്കേണ്ടതെന്നും ഉപയോഗിക്കേണ്ടതെന്നും മാനേജ് ചെയ്യാൻ മിക്ക മൊബൈലുകളും ആപ്പുകളും നിങ്ങളെ അനുവദിക്കുന്നു. ഉദാഹരണത്തിന്, Android ഉപകരണങ്ങളിലെ പരസ്യം ചെയ്യൽ ഐഡിയും Apple-ന്റെ പരസ്യം ചെയ്യൽ ഐഡന്റിഫയറും നിങ്ങളുടെ ഉപകരണത്തിന്റെ ക്രമീകരണത്തിൽ മാനേജ് ചെയ്യാം, എന്നാൽ ആപ്പ് അധിഷ്ഠിത ഐഡന്റിഫയറുകൾ സാധാരണയായി ആപ്പ് ക്രമീകരണത്തിലായിരിക്കാം മാനേജ് ചെയ്യാനാകുക.

Google ആപ്സ്
പ്രധാന മെനു