പരസ്യം ചെയ്യൽ

Google, നിരവധി വെബ്‌സൈറ്റുകൾ, സേവനങ്ങൾ എന്നിവ സൗജന്യ നിരക്കിൽ ഉപയോഗിക്കാൻ സഹായിക്കുന്നത് പരസ്യംചെയ്യലാണ്. പരസ്യങ്ങൾ സുരക്ഷിതവും ഉചിതവും പരമാവധി ആനുകാലിക പ്രാധാന്യമുള്ളതുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ Google-ൽ പോപ്പ് അപ്പ് പരസ്യങ്ങൾ കാണുകയില്ല, ഒപ്പം മാൽവേർ അടങ്ങിയ പരസ്യങ്ങൾ, വ്യാജ ഉൽപ്പന്നങ്ങൾ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന പരസ്യങ്ങൾ എന്നിവ ഉൾപ്പെടെ ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന ആയിരക്കണക്കിന് പ്രസാധകരുടെയും പരസ്യദാതാക്കളുടെയും അക്കൗണ്ടുകൾ ഓരോ വർഷവും ഞങ്ങൾ ഇല്ലാതാക്കാറുണ്ട്.

Chrome-ലെയും Android-ലെയും സ്വകാര്യതാ സാൻഡ്ബോക്‌സ് സംരംഭം വഴി ഓൺലൈനിൽ ആളുകളുടെ സ്വകാര്യത മികച്ച രീതിയിൽ പരിരക്ഷിക്കുന്ന മാർഗ്ഗങ്ങളിലൂടെ, ഡിജിറ്റൽ പരസ്യത്തിന്റെ ഡെലിവറിയും തിട്ടപ്പെടുത്തലും പിന്തുണയ്ക്കുന്ന പുതിയ മാർഗ്ഗങ്ങൾ Google പരസ്യം ചെയ്യൽ സേവനങ്ങൾ പരീക്ഷിക്കുന്നു. Chrome-ലോ Android-ലോ പ്രസക്തമായ സ്വകാര്യതാ സാൻഡ്ബോക്‌സ് ക്രമീകരണം പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന ഉപയോക്താക്കൾ, അവരുടെ ബ്രൗസറിലോ മൊബൈലിലോ സംഭരിച്ചിരിക്കുന്ന വിഷയങ്ങളെയോ പരിരക്ഷിത പ്രേക്ഷകരെയോ കുറിച്ചുള്ള ഡാറ്റയെ അടിസ്ഥാനമാക്കി Google-ന്റെ പരസ്യം ചെയ്യൽ സേവനങ്ങളിൽ നിന്നുള്ള പ്രസക്തമായ പരസ്യങ്ങൾ കണ്ടേക്കാം. അവരുടെ ബ്രൗസറിലോ മൊബൈലുകളിലോ സംഭരിച്ചിരിക്കുന്ന ആട്രിബ്യൂഷൻ റിപ്പോർട്ടിംഗ് ഡാറ്റ ഉപയോഗിച്ച് പരസ്യങ്ങളുടെ പ്രകടനം Google-ന്റെ പരസ്യം ചെയ്യൽ സേവനങ്ങൾ തിട്ടപ്പെടുത്തുകയും ചെയ്തേക്കാം. സ്വകാര്യതാ സാൻഡ്ബോക്‌സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ.

പരസ്യത്തിൽ Google കുക്കികൾ ഉപയോഗിക്കുന്നതെങ്ങനെയാണ്

പരസ്യംചെയ്യൽ കൂടുതൽ ഫലപ്രദമാക്കാൻ കുക്കികൾ സഹായിക്കുന്നു. കുക്കികളില്ലാതെ, പരസ്യദാതാവിന് അവരുടെ പ്രേക്ഷകരിലേക്ക് എത്തുകയെന്നതും അല്ലെങ്കിൽ എത്ര പരസ്യങ്ങൾ കാണിക്കുന്നു, അവയ്ക്ക് എത്ര ക്ലിക്കുകൾ ലഭിച്ചുവെന്നുമൊക്കെ അറിയുന്നതും ദുഷ്‌കരമാണ്.

വാർത്താ സൈറ്റുകൾ ബ്ലോഗുകൾ എന്നിവ പോലുള്ള നിരവധി വെബ്‌സൈറ്റുകൾ അവരുടെ സന്ദർശകർക്കായി പരസ്യം കാണിക്കുന്നതിനായി Google-മായി പങ്കാളിത്തതിൽ ഏർപ്പെടുന്നുണ്ട്. ഞങ്ങളുടെ പങ്കാളികളുമായി പ്രവർത്തിക്കുമ്പോൾ, നിങ്ങൾ കാണുന്ന ഒരേ പരസ്യം വീണ്ടും വീണ്ടും കാണുന്നത് നിർത്തലാക്കാൻ, വ്യാജമായത് കണ്ടെത്തി ക്ലിക്കുചെയ്യുന്നത് നിർത്തലാക്കാൻ, കൂടുതൽ ഉചിതമായ പരസ്യങ്ങൾ കാണിക്കാൻ (നിങ്ങൾ സന്ദർശിച്ച വെബ്‌സൈറ്റുകളെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ പോലുള്ള) എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങൾക്കായി ഞങ്ങൾ കുക്കികൾ ഉപയോഗിക്കാം.

ഞങ്ങളുടെ ലോഗുകളിൽ നൽകുന്ന പരസ്യങ്ങളുടെ ഒരു റെക്കോർഡ് ഞങ്ങൾ സംഭരിക്കുന്നു. ഈ സെർവർ ലോഗുകളിൽ സാധാരണയായി നിങ്ങളുടെ വെബ് അഭ്യർത്ഥന, IP വിലാസം, ബ്രൗസർ തരം, ബ്രൗസർ ഭാഷ, അഭ്യർത്ഥനയുടെ തീയതിയും സമയവും, നിങ്ങളുടെ ബ്രൗസറിനെ തനതായി തിരിച്ചറിയുന്ന ഒന്നോ അതിലധികമോ കുക്കികൾ എന്നിവ ഉൾപ്പെടുന്നു. നിരവധി കാരണങ്ങളാൽ ഞങ്ങൾ ഈ ഡാറ്റ സംഭരിക്കുന്നു, അതിൽ പ്രധാനപ്പെട്ടവ ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതും സിസ്റ്റങ്ങളുടെ സുരക്ഷ പരിപാലിക്കുന്നതുമാണ്. IP വിലാസത്തിന്റെ ഭാഗം (9 മാസത്തിനുശേഷം), കുക്കി വിവരങ്ങൾ (18 മാസത്തിനുശേഷം) എന്നിവ നീക്കംചെയ്തുകൊണ്ട് ഞങ്ങൾ ഈ ലോഗ് ഡാറ്റ അജ്ഞാതമാക്കി സൂക്ഷിക്കുന്നു.

ഞങ്ങളുടെ പരസ്യംചെയ്യൽ കുക്കികൾ

ഞങ്ങളുടെ പങ്കാളികളെ അവരുടെ പരസ്യംചെയ്യലും വെബ്‌സൈറ്റുകളും നിയന്ത്രിക്കാൻ സഹായിക്കുന്നതിന്, AdSense, AdWords, Google Analytics എന്നിവയും DoubleClick-ബ്രാൻഡഡ് സേവനങ്ങളുടെ ഒരു ശ്രേണിയും ഉൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. Google സേവനങ്ങളിലോ മറ്റ് സൈറ്റുകളിലോ ആപ്‌സിലോ, ഈ ഉൽപ്പന്നങ്ങളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുന്ന ഒരു പേജ് നിങ്ങൾ സന്ദർശിക്കുമ്പോഴോ ഒരു പരസ്യം കാണുമ്പോഴോ നിങ്ങളുടെ ബ്രൗസറിലേക്ക് നിരവധി കുക്കികൾ അയയ്ക്കപ്പെട്ടേക്കാം.

google.com, doubleclick.net, googlesyndication.com, googleadservices.com അല്ലെങ്കിൽ ഞങ്ങളുടെ പങ്കാളികളുടെ സൈറ്റുകളുടെ ഡൊമെയ്‌ൻ എന്നിവ ഉൾപ്പെടെ, ചില വ്യത്യസ്‌ത ഡൊമെയ്‌നുകളിൽ നിന്നാകാം ഇവ സജ്ജമാക്കിയിരിക്കുന്നത്. ഞങ്ങളുടെ ചില പരസ്യം ചെയ്യൽ ഉൽപ്പന്നങ്ങൾ, ഞങ്ങളുടെ സേവനങ്ങൾക്കൊപ്പം (പരസ്യം കണക്കാക്കൽ അല്ലെങ്കിൽ റിപ്പോർട്ടിംഗ് സേവനം പോലെയുള്ളവ) തന്നെ മറ്റ് സേവനങ്ങളും ഉപയോഗിക്കാൻ പങ്കാളികളെ അനുവദിക്കുന്നു, ഒപ്പം ഇത്തരം സേവനങ്ങൾ അവരുടെ കുക്കികളെ നിങ്ങളുടെ ബ്രൗസറിലേക്കും അയച്ചേക്കാം. ഈ കുക്കികൾ അവരുടെ ഡൊമെയ്‌നിൽ നിന്നും സജ്ജമാക്കുന്നതാണ്.

Google-ഉം ഞങ്ങളുടെ പങ്കാളികളും ഉപയോഗിക്കുന്ന കുക്കികളുടെ തരങ്ങളെക്കുറിച്ചും, അവ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ കാണുക.

പരസ്യംചെയ്യൽ കുക്കികൾ നിങ്ങൾക്ക് എങ്ങനെ നിയന്ത്രിക്കാനാകും

നിങ്ങൾ കാണുന്ന Google പരസ്യങ്ങൾ മാനേജ് ചെയ്യാനും വ്യക്തിപരമാക്കിയ പരസ്യങ്ങൾ ഓഫാക്കാനും പരസ്യ ക്രമീകരണം ഉപയോഗിക്കാം. വ്യക്തിപരമാക്കിയ പരസ്യങ്ങൾ ഓഫാക്കുകയാണെങ്കിൽ പോലും, നിങ്ങളുടെ IP വിലാസത്തിൽ നിന്ന് മനസ്സിലാക്കാനാകുന്ന പൊതുവായ ലൊക്കേഷൻ, ബ്രൗസർ തരം, തിരയൽ പദങ്ങൾ എന്നിവ പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ തുടർന്നും കണ്ടേക്കാം.

നിരവധി രാജ്യങ്ങൾ സ്വയം നിയന്ത്രിത പ്രോഗാമുകൾക്ക് കീഴിൽ, ഓൺലൈൻ പരസ്യം ചെയ്യലുകൾക്കായി ഉപയോഗിക്കുന്ന നിരവധി കമ്പനികളുടെ കുക്കികൾ നിയന്ത്രിക്കുന്നതിന് ഉപയോക്തൃ പരിഗണന ഉപകരണങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇവ ഉപയോഗിച്ച് നിങ്ങൾക്ക് ഇത്തരം കുക്കികൾ നിയന്ത്രിക്കാം. യുഎസ് അധിഷ്‌ഠിത aboutads.info ചോയ്‌സുകൾ പേജ് അല്ലെങ്കിൽ EU-അടിസ്ഥാന നിങ്ങളുടെ ഓൺലൈൻ ചോയ്‌സുകൾ മുതലായവ ഇതിന് ഉദാഹരണങ്ങളാണ്.

അന്തിമമായി, നിങ്ങൾക്ക് നിങ്ങളുടെ വെബ് ബ്രൗസറിലെ കുക്കികൾ നിയന്ത്രിക്കാനാകും.

പരസ്യംചെയ്യലിൽ ഉപയോഗിക്കുന്ന മറ്റ് സാങ്കേതികവിദ്യകൾ

സംവേദനാത്‌മക പരസ്യ ഫോർമാറ്റുകളുടെ പ്രദർശനം പോലുള്ള പ്രവർത്തനങ്ങൾക്കായി Flash, HTML5 എന്നിവ ഉൾപ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകളും Google -ന്റെ പരസ്യംചെയ്യൽ സംവിധാനം ഉപയോഗിച്ചേക്കാം. ഞങ്ങൾ IP വിലാസം ഉപയോഗിക്കാനിടയുണ്ട്, ഉദാഹരണത്തിന്, നിങ്ങളുടെ പൊതുവായ ലൊക്കേഷൻ തിരിച്ചറിയാൻ. നിങ്ങളുടെ ഉപകരണ മോഡൽ, ബ്രൗസർ തരം അല്ലെങ്കിൽ നിങ്ങളുടെ ഉപകരണത്തിലെ ആക്‌സിലറോമീറ്റർ പോലെയുള്ള സെൻസറുകൾ എന്നിവ പോലെ നിങ്ങളുടെ കമ്പ്യൂട്ടറിനെക്കുറിച്ചോ ഉപകരണത്തെക്കുറിച്ചോ പരസ്യം ചെയ്യൽ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളും ഞങ്ങൾ തിരഞ്ഞെടുക്കാനിടയുണ്ട്.

ലൊക്കേഷന്‍

Google-ന്റെ പരസ്യ ഉൽപ്പന്നങ്ങൾക്ക് വ്യത്യസ്‌ത ഉറവിടങ്ങളിൽ നിന്ന് നിങ്ങളുടെ ലൊക്കേഷനെക്കുറിച്ചുള്ള വിവരം ലഭിക്കുകയോ അവ അനുമാനിക്കുകയോ ചെയ്യാം. ഉദാഹരണത്തിന്, നിങ്ങളുടെ സാധാരണ ലൊക്കേഷൻ കണ്ടെത്തുന്നതിന് ഞങ്ങൾ നിങ്ങളുടെ IP വിലാസം ഉപയോഗിക്കാം; നിങ്ങളുടെ മൊബൈലിൽ നിന്ന് കൃത്യമായ ലൊക്കേഷൻ ഞങ്ങൾക്ക് ലഭിച്ചേക്കാം; തിരയൽ അന്വേഷണങ്ങളിൽ നിന്ന് നിങ്ങളുടെ ലൊക്കേഷൻ ഞങ്ങൾ അനുമാനിച്ചേക്കാം; നിങ്ങൾ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളോ അപ്ലിക്കേഷനുകളോ നിങ്ങളുടെ ലൊക്കേഷനെക്കുറിച്ചുള്ള വിവരം ഞങ്ങൾക്ക് അയച്ചേക്കാം. കാണുന്ന പരസ്യങ്ങളുടെ പ്രസ‌ക്തി മെച്ചപ്പെടുത്തുന്നതിനും പരസ്യത്തിന്റെ പ്രകടനം കണക്കാക്കുന്നതിനും പരസ്യ ദാതാക്കൾക്ക് മൊത്തം സ്ഥിതിവിവരക്കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിനും Google ഞങ്ങളുടെ പരസ്യ ഉൽപ്പന്നങ്ങളിൽ പ്രദേശ വിവരങ്ങൾ അനുമാനിക്കുന്നതിനായി ലൊക്കേഷൻ വിവരം ഉപയോഗിക്കുന്നു.

മൊബൈൽ ആപ്പുകൾക്കായുള്ള പരസ്യം ചെയ്യൽ ഐഡന്‍റിഫയറുകൾ

കുക്കി സാങ്കേതികത ലഭ്യമല്ലാത്ത സേവനങ്ങളിൽ പരസ്യങ്ങൾ വിതരണം ചെയ്യാൻ (ഉദാഹരണത്തിന്, മൊബൈൽ അപ്ലിക്കേഷനുകളിൽ), കുക്കികളുടെ സമാന പ്രവർത്തനം ചെയ്യുന്ന സാങ്കേതിക വിദ്യകൾ ഞങ്ങൾ ഉപയോഗിച്ചേക്കാം. നിങ്ങളുടെ മൊബൈൽ ആപ്‌സിലും മൊബൈൽ ബ്രൗസറിലുമുടനീളം പരസ്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ചില സന്ദർഭങ്ങളിൽ Google, മൊബൈൽ അപ്ലിക്കേഷനുകളിലെ പരസ്യം ചെയ്യലുകൾക്ക് ഉപയോഗിക്കുന്ന ഐഡന്റിഫയറിനെ സമാന ഉപകരണത്തിലെ പരസ്യം ചെയ്യൽ കുക്കിയുമായി ലിങ്കുചെയ്യുന്നു. ഉദാഹരണത്തിന്, മൊബൈൽ ബ്രൗസറിൽ വെബ് പേജ് സമാരംഭിക്കുന്ന ആപ്പിൽ നിങ്ങൾ പരസ്യം കാണുമ്പോൾ ഇങ്ങനെ നടക്കാം. പരസ്യ ദാതാക്കൾക്ക്, അവരുടെ കാമ്പെയ്‌നുകളുടെ ഫലപ്രാപ്‌തിയെക്കുറിച്ച് ഞങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

നിങ്ങളുടെ ഉപകരണത്തിൽ കാണുന്ന പരസ്യങ്ങൾ, ഉപകരണത്തിന്റെ പരസ്യം ചെയ്യൽ ഐഡിയുടെ അടിസ്ഥാനത്തിൽ വ്യക്തിപരമാക്കാം. Android ഉപകരണങ്ങളിൽ നിങ്ങൾക്ക്:

  • നിങ്ങളുടെ ഉപകരണത്തിന്റെ പരസ്യം ചെയ്യൽ ഐഡി റീസെറ്റ് ചെയ്യാം, ഇത് നിലവിലെ ഐഡിക്ക് പകരം പുതിയൊരെണ്ണം നൽകും. വ്യക്തിപരമാക്കിയ പരസ്യങ്ങൾ തുടർന്നും നിങ്ങളെ കാണിക്കാൻ ആപ്പുകൾക്ക് കഴിയും, എന്നാൽ കുറച്ച് കാലത്തേക്ക് അവ നിങ്ങളെ സംബന്ധിച്ച് അത്ര പ്രസക്തിയുള്ളതോ താൽപ്പര്യമുളവാക്കുന്നതോ ആയിരിക്കണമെന്നില്ല.
  • നിങ്ങളുടെ ഉപകരണത്തിന്റെ പരസ്യം ചെയ്യൽ ഐഡി ഇല്ലാതാക്കാം, ഇത് പരസ്യം ചെയ്യൽ ഐഡി ഇല്ലാതാക്കുമെങ്കിലും പകരം പുതിയൊരെണ്ണം അസൈൻ ചെയ്യില്ല. പരസ്യങ്ങൾ തുടർന്നും നിങ്ങളെ കാണിക്കാൻ ആപ്പുകൾക്ക് കഴിയും, എന്നാൽ അവ നിങ്ങളെ സംബന്ധിച്ച് അത്ര പ്രസക്തിയുള്ളതോ താൽപ്പര്യമുളവാക്കുന്നതോ ആയിരിക്കണമെന്നില്ല. ഈ പരസ്യം ചെയ്യൽ ഐഡിയുടെ അടിസ്ഥാനത്തിൽ നിങ്ങൾ പരസ്യങ്ങൾ കാണില്ല, എന്നാൽ ആപ്പുകളുമായി നിങ്ങൾ പങ്കിട്ട വിവരങ്ങൾ പോലുള്ള മറ്റ് ഘടകങ്ങളുടെ അടിസ്ഥാനത്തിൽ തുടർന്നും നിങ്ങൾ പരസ്യങ്ങൾ കണ്ടേക്കാം.

നിങ്ങളുടെ Android ഉപകരണത്തിലെ പരസ്യം ചെയ്യൽ ഐഡിയിൽ മാറ്റങ്ങൾ വരുത്താൻ ചുവടെയുള്ള നിർദ്ദേശങ്ങൾ പാലിക്കുക.

Android

നിങ്ങളുടെ ഉപകരണത്തിന്റെ പരസ്യം ചെയ്യൽ ഐഡി റീസെറ്റ് ചെയ്യുക

നിങ്ങളുടെ ഉപകരണത്തിന്റെ പരസ്യം ചെയ്യൽ ഐഡി റീസെറ്റ് ചെയ്യാൻ:

  1. നിങ്ങളുടെ Android ഉപകരണത്തിൽ ക്രമീകരണത്തിലേക്ക് പോകുക.
  2. സ്വകാര്യത > പരസ്യങ്ങൾ ടാപ്പ് ചെയ്യുക.
  3. പരസ്യം ചെയ്യൽ ഐഡി റീസെറ്റ് ചെയ്യുക ടാപ്പ് ചെയ്യുക, നിങ്ങൾ വരുത്തിയ മാറ്റങ്ങൾ സ്ഥിരീകരിക്കുക.
നിങ്ങളുടെ ഉപകരണത്തിന്റെ പരസ്യം ചെയ്യൽ ഐഡി ഇല്ലാതാക്കുക

നിങ്ങളുടെ ഉപകരണത്തിന്റെ പരസ്യം ചെയ്യൽ ഐഡി ഇല്ലാതാക്കാൻ:

  1. നിങ്ങളുടെ Android ഉപകരണത്തിൽ ക്രമീകരണത്തിലേക്ക് പോകുക.
  2. സ്വകാര്യത > പരസ്യങ്ങൾ ടാപ്പ് ചെയ്യുക.
  3. പരസ്യം ചെയ്യൽ ഐഡി ഇല്ലാതാക്കുക ടാപ്പ് ചെയ്യുക, നിങ്ങൾ വരുത്തിയ മാറ്റങ്ങൾ സ്ഥിരീകരിക്കുക.

നിങ്ങളുടെ പരസ്യം ചെയ്യൽ ഐഡി റീസെറ്റ് ചെയ്യുകയോ ഇല്ലാതാക്കുകയോ ചെയ്യും, എന്നാൽ ആപ്പുകൾക്ക് മറ്റ് തരത്തിലുള്ള ഐഡന്റിഫയറുകൾ ഉപയോഗിക്കുന്ന അവയുടെ സ്വന്തമായ ക്രമീകരണങ്ങൾ ഉണ്ടാകാം, ഇതും നിങ്ങൾ കാണുന്ന പരസ്യങ്ങളുടെ തരങ്ങളെ സ്വാധീനിച്ചേക്കാം.

Android-ന്റെ ചില പഴയ പതിപ്പുകളിൽ

നിങ്ങളുടെ Android ഉപകരണത്തിന്റെ പതിപ്പ് 4.4 അല്ലെങ്കിൽ അതിന് മുമ്പുള്ളത് ആണെങ്കിൽ:

  1. ക്രമീകരണം തുറക്കുക
  2. സ്വകാര്യത > വിപുലമായത് > പരസ്യങ്ങൾ ടാപ്പ് ചെയ്യുക
  3. പരസ്യങ്ങൾ വ്യക്തിപരമാക്കൽ ഓണാക്കുക, നിങ്ങൾ വരുത്തിയ മാറ്റങ്ങൾ സ്ഥിരീകരിക്കുക.

iOS

iOS-ൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ Apple-ന്റെ പരസ്യ ഐഡന്റിഫയർ ഉപയോഗിക്കുന്നു. ഈ ഐഡന്റിഫയറിന്റെ ഉപയോഗത്തിനുള്ള നിങ്ങളുടെ ചോയ്‌സുകളെക്കുറിച്ച് കൂടുതൽ അറിയുന്നതിന്, ഉപകരണത്തിലെ ക്രമീകരണം എന്ന ആപ്പ് സന്ദർശിക്കുക.

കണക്റ്റ് ചെയ്ത ടിവി/ഓവർ ദി ടോപ്പ്

കണക്റ്റ് ചെയ്‌ത ടിവിക്കുള്ള പരസ്യം ചെയ്യൽ ഐഡന്റിഫയറുകൾ

കുക്കി സാങ്കേതികവിദ്യ ലഭ്യമല്ലാത്ത മറ്റൊരു ഏരിയയാണ് കണക്റ്റ് ചെയ്ത ടിവികൾ, പരസ്യങ്ങൾ നൽകാൻ പകരം Google ആശ്രയിക്കുന്നത് പരസ്യം ചെയ്യലിൽ ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഉപകരണ ഐഡന്റിഫയറുകളെയാണ്. കണക്റ്റ് ചെയ്ത നിരവധി ടിവികൾ, ഫംഗ്‌ഷന്റെ കാര്യത്തിൽ മൊബൈൽ ഐഡന്റിഫയറുകൾക്ക് സമാനമായ, പരസ്യം ചെയ്യലിനുള്ള ഐഡന്റിഫയറിനെ പിന്തുണയ്ക്കുന്നു. ഈ ഐഡന്റിഫയറുകൾ സൃഷ്ടിച്ചിരിക്കുന്നത് ഉപയോക്താക്കൾക്ക് അവ റീസെറ്റ് ചെയ്യാനുള്ള ഓപ്ഷൻ നൽകുന്നതിനോ വ്യക്തിപരമാക്കിയ പരസ്യം പൂർണ്ണമായും ഒഴിവാക്കാനോ ആണ്.

ഇനിപ്പറയുന്ന “പരസ്യങ്ങൾ” ക്രമീകരണം ഇനിപ്പറയുന്ന സ്ഥിരതയുള്ള ഭാഷയുള്ള ടിവികളിൽ ലഭ്യമാണ്:

  • പരസ്യം ചെയ്യൽ ഐഡി റീസെറ്റ് ചെയ്യുക
  • പരസ്യം ചെയ്യൽ ഐഡി ഇല്ലാതാക്കുക
  • പരസ്യങ്ങൾ വ്യക്തിപരമാക്കൽ ഒഴിവാക്കുക (ഓണാക്കുക അല്ലെങ്കിൽ ഓഫാക്കുക)
  • Google-ൽ നിന്നുള്ള പരസ്യങ്ങൾ (Google പരസ്യം വ്യക്തിപരമാക്കലിനെ കുറിച്ച് എന്നതിലേക്കുള്ള ലിങ്കുകൾ)
  • നിങ്ങളുടെ പരസ്യം ചെയ്യൽ ഐഡി (നീണ്ട സ്ട്രിംഗ്)

യഥാക്രമം Google TV-യിലെയും Android TV-യിലെയും ഇനിപ്പറയുന്ന പാത്തുകളിൽ ഈ പരസ്യ ക്രമീകരണങ്ങൾ ലഭ്യമാണ്.

Google TV

പരസ്യങ്ങളിലേക്കുള്ള സ്ഥിരതയുള്ള പാത്ത്:

  1. ക്രമീകരണം
  2. സ്വകാര്യത
  3. പരസ്യങ്ങള്‍

Android TV

ടിവി നിർമ്മാതാവ്/മോഡൽ ഏതാണെന്നത് അടിസ്ഥാനമാക്കി, Android TV-ക്കുള്ള പൊതുവായ രണ്ട് പാത്തുകളിലൊന്നിൽ പരസ്യ ക്രമീകരണം കാണിക്കുന്നു. Android TV-യിൽ ക്രമീകരണം പാത്ത് അനുയോജ്യമാക്കാൻ പങ്കാളികൾക്ക് സ്വാതന്ത്ര്യമുണ്ട്. പങ്കാളിയുടെ ഇഷ്ടാനുസൃത ടിവി അനുഭവത്തിന് ഏറ്റവും അനുയോജ്യമായത് ഏതാണെന്നത് അടിസ്ഥാനമാക്കി ഏത് പാത്ത് ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്, എന്നാൽ പരസ്യ ക്രമീകരണത്തിലേക്കുള്ള പൊതുവായ പാത്തുകൾ ചുവടെ നൽകിയിരിക്കുന്നു.

പാത്ത് A:

  1. ക്രമീകരണം
  2. ആമുഖം
  3. നിയമപരമായ വിവരങ്ങൾ
  4. പരസ്യങ്ങള്‍

പാത്ത് B:

  1. ക്രമീകരണം
  2. ഉപകരണങ്ങൾക്കുള്ള മുൻഗണനകൾ
  3. ആമുഖം
  4. നിയമപരമായ വിവരങ്ങൾ
  5. പരസ്യങ്ങള്‍
Google ഇതര ഉപകരണങ്ങൾ

കണക്റ്റ് ചെയ്ത നിരവധി ടിവികൾ പരസ്യം ചെയ്യലിനുള്ള ഐഡന്റിഫയറുകളെ പിന്തുണയ്ക്കുകയും വ്യക്തിപരമാക്കിയ പരസ്യം ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ ഉപയോക്താക്കൾക്ക് നൽകുകയും ചെയ്യുന്നു. ആ ഉപകരണങ്ങളുടെ പൂർണ്ണമായ ഒരു ലിസ്റ്റും ഒഴിവാക്കാൻ ഉപയോക്താക്കൾക്കുള്ള മാർഗ്ഗങ്ങളും ഇവിടെ Network Advertising Initiative-ന്റെ വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്ത് നൽകിയിരിക്കുന്നു: https://thenai.org/opt-out/connected-tv-choices/.

ഞാൻ കാണുന്ന Google-ന്റെ പരസ്യങ്ങൾ നിർണ്ണയിക്കുന്നതെങ്ങനെ?

ഏത് പരസ്യമാണ് നിങ്ങൾ കാണേണ്ടതെന്ന് നിരവധി തീരുമാനങ്ങൾ നിർണ്ണയിക്കുന്നു.

ചിലപ്പോഴൊക്കെ നിങ്ങളുടെ നിലവിലുള്ളതോ മുമ്പത്തെയോ ലൊക്കേഷനെ അടിസ്ഥാനമാക്കിയാണ് പരസ്യം കാണുന്നത്. സാധാരണയായി നിങ്ങളുടെ ഏകദേശ ലൊക്കേഷനെക്കുറിച്ചുള്ള ഒരു നല്ല സൂചകമാണ് IP വിലാസം. നിങ്ങളുടെ രാജ്യത്ത് വരാനിരിക്കുന്ന സിനിമയെ പ്രൊമോട്ടുചെയ്യുന്ന പരസ്യം ചിലപ്പോൾ YouTube.com-ന്റെ ഹോം പേജിൽ കണ്ടേക്കാം അല്ലെങ്കിൽ 'പിസ്സ' എന്നത് തിരയുമ്പോൾ നിങ്ങളുടെ നഗരത്തിൽ പിസ്സ ലഭിക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും തിരയൽ ഫലങ്ങളിൽ നിന്ന് ലഭിക്കാം.

ചില സമയങ്ങളിൽ കാണുന്ന പരസ്യം ഒരു പേജിന്റെ സന്ദർഭം അടിസ്ഥാനമാക്കിയുള്ളതാണ്. പൂന്തോട്ടപരിപാലന നുറുങ്ങുകളുടെ പേജ് തിരയുകയാണെങ്കിൽ, നിങ്ങൾ പൂന്തോട്ടപരിപാലന ഉപകരണത്തെക്കുറിച്ചുള്ള പരസ്യങ്ങൾ കാണാനിടയുണ്ട്.

ചില സന്ദർഭങ്ങളിൽ നിങ്ങളുടെ ആപ്പ് പ്രവർത്തനങ്ങളെയോ Google സേവനങ്ങളിലെ പ്രവർത്തനങ്ങളെയോ അടിസ്ഥാനമാക്കി വെബിലോ, വെബ്‌ പ്രവർത്തനം അടിസ്ഥാനമാക്കി ആപ്പിലോ, മറ്റൊരു ഉപകരണത്തിലെ പ്രവർത്തനം അടിസ്ഥാനമാക്കിയോ ഉള്ള പരസ്യങ്ങൾ നിങ്ങൾ കണ്ടേക്കാം.

ചില സമയങ്ങളിൽ ഒരു പേജിൽ നിങ്ങൾ കാണുന്ന പരസ്യം Google നൽകിയതാണെങ്കിലും അത് മറ്റൊരു കമ്പനി തിരഞ്ഞെടുത്തതായിരിക്കും. ഉദാഹരണത്തിന്, നിങ്ങൾ ഒരു വർത്തമാന പത്രത്തിന്റെ വെബ്സൈറ്റിൽ രജിസ്‌റ്റർചെയ്‌തിരിക്കാം. വർത്തമാന പത്രത്തിന് നിങ്ങൾ നൽകിയ വിവരത്തിൽ നിന്ന്, അതിന് ഏതുതരം പരസ്യങ്ങളാണ് നിങ്ങൾക്ക് കാണിക്കേണ്ടതെന്ന തീരുമാനങ്ങളെടുക്കാനും ആ പരസ്യങ്ങൾ നൽകുന്നതിന് Google-ന്റെ പരസ്യ സേവന ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും കഴിഞ്ഞേക്കാം.

പരസ്യ ദാതാക്കൾക്ക് നൽകിയതും പിന്നീട് പരസ്യ ദാതാക്കൾ Google-മായി പങ്കിട്ടതുമായ ഇമെയിൽ വിലാസം പോലെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരയൽ, Gmail, YouTube എന്നിവ ഉൾപ്പെടെയുള്ള Google ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും നിങ്ങൾ പരസ്യങ്ങൾ കണ്ടേക്കാം.

എന്തുകൊണ്ടാണ് ഞാൻ കണ്ട ഉൽപ്പന്നങ്ങൾക്കായി Google-ന്റെ പരസ്യങ്ങൾ കാണുന്നത്?

നിങ്ങൾ മുമ്പ് കണ്ടിട്ടുള്ള ഉൽപ്പന്നങ്ങൾക്കുള്ള പരസ്യങ്ങൾ കാണാനിടയുണ്ട്. നിങ്ങൾ ഗോൾഫ് ക്ലബുകൾ വിൽക്കുന്ന ഒരു വെബ്സൈറ്റ് സന്ദർശിച്ചുവെങ്കിലും ആദ്യ സന്ദർശനത്തിൽ ആ ക്ലബുകൾ വാങ്ങിയില്ലെന്ന് കരുതുക. തിരിച്ചുവന്ന് വാങ്ങൽ പൂർത്തിയാക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വെബ്‌സൈറ്റ് ഉടമ താൽപ്പര്യപ്പെട്ടേക്കും. വെബ്സൈറ്റ് ഓപ്പറേറ്റർമാരുടെ പേജുകൾ സന്ദർശിക്കുന്ന ആളുകളിലേക്ക് പരസ്യങ്ങൾ ടാർഗെറ്റുചെയ്യാൻ അവരെ അനുവദിക്കുന്ന സേവനങ്ങൾ Google നൽകുന്നു.

ഇത് പ്രാവർത്തികമാക്കാൻ, നിങ്ങൾ ഗോൾഫിംഗ് സൈറ്റ് സന്ദർശിക്കുമ്പോൾ, ബ്രൗസറിൽ നിലവിൽ ഉള്ള കുക്കി Google റീഡുചെയ്യുകയോ നിങ്ങളുടെ ബ്രൗസറിൽ ഒരു കുക്കിയെ സൂക്ഷിക്കുകയോ ചെയ്യും (ഇതിന് നിങ്ങളുടെ ബ്രൗസർ അനുവദിക്കുമെന്ന് കരുതുന്നു).

Google-നൊപ്പം പ്രവർത്തിക്കുന്ന, ഗോൾഫിംഗിനെ സംബന്ധിച്ചതല്ലാത്ത മറ്റൊരു സൈറ്റ് നിങ്ങൾ സന്ദർശിക്കുമ്പോൾ ആ ഗോൾഫ് ക്ലബ്ബുകൾക്കുള്ള പരസ്യം നിങ്ങൾ കാണാനിടയുണ്ട്. നിങ്ങളുടെ ബ്രൗസർ Google-ന് സമാന കുക്കി അയയ്ക്കുന്നതുകൊണ്ടാണിത്. തുടർന്ന്, ആ ഗോൾഫ് ക്ലബുകൾ വാങ്ങാൻ പ്രോത്സാഹിപ്പിച്ചേക്കാവുന്ന പരസ്യം നിങ്ങൾക്ക് നൽകുന്നതിന് ഞങ്ങൾ ആ കുക്കി ഉപയോഗിക്കാനിടയുണ്ട്.

നിങ്ങൾ പിന്നീട് Google-ൽ ഗോൾഫ് ക്ലബുകൾ തിരയുമ്പോൾ, വ്യക്തിപരമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിന് ഗോൾഫിംഗ് സൈറ്റിലേക്കുള്ള നിങ്ങളുടെ സന്ദർശനം സംബന്ധിച്ച വിവരങ്ങളും Google ഉപയോഗിച്ചേക്കാം.

ഇത്തരത്തിലുള്ള പരസ്യങ്ങളിൽ ഞങ്ങൾക്ക് പരിമിതികളുണ്ട്. ഉദാഹരണത്തിന്, ആരോഗ്യത്തെക്കുറിച്ചുള്ള വിവരമോ മതപരമായ വിശ്വാസങ്ങളോ പോലുള്ള സൂക്ഷ്‌മ സ്വഭാവമുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി പ്രേക്ഷകരെ തിരഞ്ഞെടുക്കുന്നതിൽ നിന്നും ഞങ്ങൾ പരസ്യദാതാക്കളെ വിലക്കാറുണ്ട്.

Google പരസ്യങ്ങളെക്കുറിച്ച് കൂടുതലറിയുക.

Google ആപ്സ്
പ്രധാന മെനു