ആരൊക്കെയാണ് Google പങ്കാളികൾ?
ബിസിനസ്സുകളുമായും സ്ഥാപനങ്ങളുമായും പലതരത്തിലും Google സഹകരിച്ച് പ്രവർത്തിക്കുന്നു. ഈ ബിസിനസ്സുകളെയും സ്ഥാപനങ്ങളെയും ഞങ്ങൾ “പങ്കാളികൾ” എന്ന് പരാമർശിക്കുന്നു. ഉദാഹരണത്തിന്, പരസ്യങ്ങൾ കാണിക്കുന്നതിന് Google-മായി രണ്ട് ദശലക്ഷത്തിലധികം വെബ്സൈറ്റുകളും ആപ്പുകളും സഹകരിക്കുന്നുണ്ട്. Google Play-യിൽ ദശലക്ഷക്കണക്കിന് ഡെവലപ്പർ പങ്കാളികൾ അവരുടെ ആപ്പുകൾ പ്രസിദ്ധീകരിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ സുരക്ഷിതമാക്കാൻ, മറ്റ് പങ്കാളികൾ Google-നെ സഹായിക്കുന്നു; നിങ്ങളുടെ അക്കൗണ്ടിൽ ആരെങ്കിലും നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് ഞങ്ങൾക്ക് തോന്നുകയാണെങ്കിൽ, സുരക്ഷാ ഭീഷണികളെ കുറിച്ചുള്ള വിവരങ്ങൾ, നിങ്ങളെ അക്കാര്യം അറിയിക്കാൻ ഞങ്ങളെ സഹായിക്കും (ഈ സമയത്ത് നിങ്ങളുടെ അക്കൗണ്ട് പരിരക്ഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്കാകും).
പങ്കാളികൾ എന്നതിലുപരി “ഡാറ്റാ പ്രോസസ്സർമാർ” എന്ന നിലയിൽ വിശ്വസനീയ ബിസിനസ്സുകളുമായി ഞങ്ങൾ സഹകരിക്കുന്നുമുണ്ട് എന്ന കാര്യം ശ്രദ്ധിക്കുക. ഇതിന്റെ അർത്ഥം ഞങ്ങൾക്ക് വേണ്ടി അവർ വിവരങ്ങൾ പ്രോസസ്സ് ചെയ്യും എന്നാണ്. ഞങ്ങളുടെ നിർദ്ദേശങ്ങൾക്കും സ്വകാര്യത നയങ്ങൾക്കും ഒപ്പം മറ്റേതെങ്കിലും ഉചിതമായ വിശ്വാസ്യതാ നടപടികൾക്കും സുരക്ഷാ നടപടികൾക്കും അനുസൃതമായി, ഞങ്ങളുടെ സേവനങ്ങളെ പിന്തുണയ്ക്കാനാണ് അവരിത് ചെയ്യുന്നത്. എങ്ങനെയാണ് ഞങ്ങൾ ഡാറ്റാ പ്രോസസ്സർമാരെ ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ Google സ്വകാര്യതാ നയത്തിൽ ഉണ്ട്.
നിങ്ങൾ ഞങ്ങളോട് ആവശ്യപ്പെടാത്ത പക്ഷം, നിങ്ങളുടെ പേരോ ഇമെയിലോ പോലെ, നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ ഞങ്ങൾ പരസ്യ പങ്കാളികളുമായി പങ്കിടില്ല. ഉദാഹരണത്തിന്, നിങ്ങൾ സമീപത്തുള്ള പൂക്കടയ്ക്കായുള്ള ഒരു പരസ്യം കണ്ട് “വിളിക്കാൻ ടാപ്പ് ചെയ്യുക” ബട്ടൺ തിരഞ്ഞെടുക്കുന്നുവെങ്കിൽ, നിങ്ങളുടെ കോൾ ഞങ്ങൾ ബന്ധിപ്പിക്കുകയും പൂക്കടയുമായി നിങ്ങളുടെ ഫോൺ പങ്കിടുകയും ചെയ്തേക്കാം.
പങ്കാളികളിൽ നിന്ന് ഉൾപ്പെടെ, Google ശേഖരിക്കുന്ന വിവരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്വകാര്യതാ നയത്തിൽ നിങ്ങൾക്ക് വായിക്കാവുന്നതാണ്.