ഡാറ്റാ കൈമാറ്റങ്ങൾക്കായുള്ള നിയമപരമായ ചട്ടക്കൂടുകൾ
പ്രാബല്യത്തിൽ വരുന്ന തീയതി: 2023, സെപ്റ്റംബർ 1
ഞങ്ങൾ ലോകമെമ്പാടും സെർവറുകൾ പരിപാലിച്ച് വരുന്നു, നിങ്ങൾ താമസിക്കുന്ന രാജ്യത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന സെർവറുകളിൽ നിങ്ങളുടെ വിവരങ്ങൾ പ്രോസസ് ചെയ്തേക്കാം. പല രാജ്യങ്ങളിലും പല തരത്തിലുള്ള ഡാറ്റാ പരിരക്ഷാ നിയമങ്ങൾ ആണുള്ളത്, ചില രാജ്യങ്ങൾ മറ്റുള്ളവയേക്കാൾ അധിക പരിരക്ഷ നൽകുന്നു. നിങ്ങളുടെ വിവരങ്ങൾ എവിടെയാണ് പ്രോസസ്സ് ചെയ്യപ്പെടുന്നത് എന്ന് പരിഗണിക്കാതെ, സ്വകാര്യതാ നയത്തിൽ വിവരിച്ചിട്ടുള്ള അതേ പരിരക്ഷകൾ ഞങ്ങൾ പ്രയോഗിക്കുന്നതാണ്. ഡാറ്റയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട, താഴെ വിവരിച്ചിട്ടുള്ള ചട്ടക്കൂടുകൾ പോലെയുള്ള, നിശ്ചിത നിയമപരമായ ചട്ടക്കൂടുകളും ഞങ്ങൾ പാലിക്കും.
പര്യാപ്തതാ തീരുമാനങ്ങൾ
യൂറോപ്യൻ സാമ്പത്തിക മേഖലയ്ക്ക് (EEA) പുറത്തുള്ള ചില രാജ്യങ്ങൾ, ആവശ്യമായ വിധത്തിൽ വ്യക്തിപരമായ വിവരങ്ങൾ പരിരക്ഷിക്കുന്നതായി യൂറോപ്യൻ കമ്മീഷൻ നിർണ്ണയിച്ചിട്ടുണ്ട്, യൂറോപ്യൻ യൂണിയൻ (EU), നോർവേ, ലിക്റ്റെൻസ്റ്റൈൻ, ഐസ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് അത്തരം രാജ്യങ്ങളിലേക്ക് ഡാറ്റ കൈമാറാനാകും എന്നാണ് ഇതിനർത്ഥം. യുകെ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ സമാനമായ പര്യാപ്തതാ സംവിധാനങ്ങൾ ബാധകമാക്കിയിട്ടുണ്ട്. ഞങ്ങൾ ചുവടെയുള്ള പര്യാപ്തതാ സംവിധാനങ്ങളെ ആശ്രയിക്കുന്നു:
- യൂറോപ്യൻ കമ്മീഷൻ പര്യാപ്തതാ തീരുമാനങ്ങൾ
- യുകെ പര്യാപ്തതാ നിയന്ത്രണങ്ങൾ
- സ്വിസ് പര്യാപ്തതാ തീരുമാനങ്ങൾ
EU-U.S. ഡാറ്റാ സ്വകാര്യതാ ചട്ടക്കൂടുകളും സ്വിസ്-യുഎസ് ഡാറ്റാ സ്വകാര്യതാ ചട്ടക്കൂടുകളും
ഞങ്ങളുടെ ഡാറ്റാ സ്വകാര്യതാ ചട്ടക്കൂടിനെ സംബന്ധിച്ച സാക്ഷ്യപത്രത്തിൽ വിവരിച്ചിരിക്കുന്നത് പ്രകാരം EEA, സ്വിറ്റ്സർലൻഡ്, യുകെ, എന്നിവിടങ്ങളിൽ നിന്നുള്ള വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കൽ, ഉപയോഗിക്കൽ, കൈവശം വയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട് യുഎസ് കൊമേഴ്സ് വിഭാഗം നിഷ്കർഷിച്ചിരിക്കുന്നത് പ്രകാരം EU-U.S., സ്വിസ്-U.S ഡാറ്റാ സ്വകാര്യതാ ചട്ടക്കൂടും (DPF) EU-U.S. DPF-ന്റെ യുകെ വിപുലീകരണവും യഥാക്രമം പാലിച്ചുകൊണ്ടാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. Google LLC (വ്യക്തമായി ഒഴിവാക്കാത്ത പക്ഷം, അതിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ള യുഎസ് അനുബന്ധ സ്ഥാപനങ്ങളും), 'DPF തത്വങ്ങൾ' കർശനമായി പാലിക്കുമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ “നിങ്ങളുടെ വിവരങ്ങൾ പങ്കിടൽ” എന്ന വിഭാഗത്തിൽ വിവരിച്ചിരിക്കുന്നത് പോലെ, 'ഓൺവാർഡ് ട്രാൻസ്ഫർ പ്രിൻസിപ്പിളി'ന് കീഴിൽ മൂന്നാം കക്ഷികളുമായി ഞങ്ങളുടെ പേരിൽ ബാഹ്യ പ്രോസസിംഗിനായി പങ്കിടുന്ന നിങ്ങളുടെ ഏതൊരു വ്യക്തിപരമായ വിവരങ്ങൾക്കുമുള്ള ഉത്തരവാദിത്തവും Google-ൽ നിക്ഷിപ്തമാണ്. DPF-നെ കുറിച്ച് കൂടുതലറിയാനും Google-ന്റെ സാക്ഷ്യപത്രം കാണുന്നതിനും DPF വെബ്സൈറ്റ് സന്ദർശിക്കുക.
ഞങ്ങളുടെ DPF സാക്ഷ്യപത്രവുമായി ബന്ധപ്പെട്ടുള്ള സ്വകാര്യതാ വ്യവസ്ഥകളെ സംബന്ധിച്ച് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങളെ ബന്ധപ്പെടുന്നതിന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന്റെ അന്വേഷണ അധികാരങ്ങൾക്കും നിയമം നടപ്പിലാക്കൽ അധികാരങ്ങൾക്കും Google വിധേയമാണ്. പ്രാദേശിക ഡാറ്റാ പരിരക്ഷാ അതോറിറ്റിയുടെ മുന്നിൽ നിങ്ങൾക്കൊരു പരാതി സമർപ്പിക്കാവുന്നതുമാണ്, നിങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അവരുമായി ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കും. DPF പ്രിൻസിപ്പിളുകളുടെ അനെക്സ് ഒന്നിൽ വിവരിച്ചിരിക്കുന്ന പ്രകാരം, ചില സാഹചര്യങ്ങളിൽ, മറ്റ് മാർഗ്ഗങ്ങൾ കൊണ്ട് പരിഹരിക്കപ്പെടാത്ത പരാതികൾ പരിഹരിക്കുന്നതിന് ഇരുകക്ഷികളും നിർബന്ധമായും അനുസരിക്കേണ്ട ആർബിട്രേഷൻ സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് DPF അധികാരം നൽകുന്നുണ്ട്.
ഞങ്ങൾ നിലവിൽ സ്വിസ്-U.S. DPF-നെയും EU-U.S DPF-ന്റെ UK വിപുലീകരണത്തെയും U.S.-ലേക്ക് വ്യക്തിപരമായ വിവരങ്ങൾ കൈമാറാൻ ആശ്രയിക്കുന്നില്ല.
സ്റ്റാൻഡേർഡ് കരാർ വ്യവസ്ഥകൾ
സ്റ്റാൻഡേർഡ് കരാർ വ്യവസ്ഥകൾ (SCC-കൾ) എന്നാൽ കക്ഷികൾ തമ്മിലുള്ള രേഖാമൂലമുള്ള ഉറപ്പുകളാണ്, ഇത് EEA-യിൽ നിന്ന്, ആവശ്യമായ ഡാറ്റാ പരിരക്ഷാ സംരക്ഷണത്തോട് കൂടി മൂന്നാം കക്ഷി രാജ്യത്തേക്ക് ഡാറ്റാ കൈമാറ്റം നടത്താനുള്ള അടിസ്ഥാനമായി ഉപയോഗിക്കാം. യൂറോപ്യൻ കമ്മീഷൻ SCC-കൾ അംഗീകരിച്ചിട്ടുണ്ട്, അവ ഉപയോഗിക്കുന്ന കക്ഷികൾക്ക് അവ പരിഷ്ക്കരിക്കാനാകില്ല (യൂറോപ്യൻ കമ്മീഷൻ ബാധകമാക്കിയ SCC-കൾ നിങ്ങൾക്ക് ഇവിടെയും ഇവിടെയുംഇവിടെയും കാണാം). ഇത്തരം ഉപാധികൾ യുകെയ്ക്കും സ്വിറ്റ്സർലൻഡിനും പുറത്തുള്ള രാജ്യങ്ങളിലേക്ക് ഡാറ്റാ കൈമാറ്റം നടത്താനും അംഗീകരിച്ചിട്ടുണ്ട്. ആവശ്യമുള്ളയിടത്തും പര്യാപ്തതാ തീരുമാനത്തിന് വിധേയമല്ലാത്ത സാഹചര്യങ്ങളിലും, ഡാറ്റാ കൈമാറ്റത്തിന് ഞങ്ങൾ SCC-കളെ ആശ്രയിക്കുന്നു. SCC-കളുടെ ഒരു പകർപ്പ് വേണമെങ്കിൽ, നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം.
Google Workspace, Google Cloud Platform, Google Ads, മറ്റ് പരസ്യ, അളവെടുക്കൽ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള Google-ന്റെ ബിസിനസ് സേവനങ്ങളുടെ ഉപഭോക്താക്കളുമായുള്ള കരാറുകളിൽ SCC-കളെയും Google ഉൾപ്പെടുത്തിയേക്കാം. privacy.google.com/businesses സന്ദർശിച്ച് കൂടുതലറിയുക.