ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.
"നിങ്ങളുടെ യഥാർത്ഥ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പ്രോസസ്സ് ചെയ്യാം"
ഉദാഹരണങ്ങള്‍
- ഉദാഹരണത്തിന്, നിങ്ങളുടെ നിലവിലെ ലൊക്കേഷനിൽ മാപ്‌സ് കാഴ്‌ചയെ കേന്ദ്രഭാഗത്താക്കാൻ Google മാപ്‌സിനാവും. കൂടുതലറിയുക. നിങ്ങൾ മൊബൈലിനായുള്ള Google മാപ്‌സ് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ ലൊക്കേഷൻ നിർണ്ണയിക്കുന്നതിന് ഞങ്ങൾ GPS, WiFi, സെൽ ടവർ സിഗ്നലുകൾ എന്നിവ ഉപയോഗിക്കും. കൂടുതലറിയുക.
- നിങ്ങൾ ഒരു ബസ്സ് സ്റ്റോപ്പ് അല്ലെങ്കിൽ റെയിൽവേ സ്റ്റേഷന് സമീപമാണെങ്കിൽ, അടുത്തതായി എത്തിച്ചേരുന്ന ബസ്സുകളോ ട്രെയിനുകളോ ഏതാണെന്ന് 'Google ഇപ്പോൾ' എന്നതിന് നിങ്ങളോട് പറയാനാകും.
- നിങ്ങളുടെ Google അക്കൗണ്ട് ലോഗ് ഇൻ ചെയ്‌ത് ലൊക്കേഷൻ റിപ്പോർട്ടിംഗ് പ്രവർത്തനക്ഷമമാക്കുന്ന എല്ലാ ഉപകരണങ്ങളിൽ നിന്നും നിങ്ങളുടെ ലൊക്കേഷന്റെ ഒരു ചരിത്രം സംഭരിക്കാൻ Google-നെ ലൊക്കേഷൻ ചരിത്രം അനുവദിക്കുന്നു. എല്ലാ Google അപ്ലിക്കേഷനോ സേവനമോ ലൊക്കേഷൻ ചരിത്രവും ലൊക്കേഷൻ റിപ്പോർട്ടുചെയ്യൽ ഡാറ്റയും ഉപയോഗിക്കാം. ഉദാഹരണത്തിന്, നിങ്ങൾ ആയിരിക്കുന്ന സ്ഥലങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ തിരയൽ ഫലങ്ങൾ മെച്ചപ്പെടുത്താൻ Google മാപ്‌സ് അത് ഉപയോഗിക്കാം. കൂടുതലറിയുക.