Google Maps അന്തിമ ഉപയോക്താക്കൾക്കുള്ള അധിക സേവന നിബന്ധനകൾ

അവസാനം പരിഷ്‌കരിച്ചത്: 2025 ജൂൺ 4

Google Maps അല്ലെങ്കിൽ Google Maps Platform സേവനങ്ങൾ സംയോജിപ്പിക്കുന്ന ഏതെങ്കിലും മൂന്നാം കക്ഷി ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഉപയോഗിക്കുന്നതിലൂടെ, ഒരു അന്തിമ ഉപയോക്താവ് എന്ന നിലയിൽ നിങ്ങൾ (1) Google സേവന നിബന്ധനകൾ, (2) ഈ Google Maps അധിക സേവന നിബന്ധനകൾ (“Maps അധിക നിബന്ധനകൾ”) എന്നിവ അംഗീകരിക്കണം. Maps അധിക നിബന്ധനകളിൽ Google Maps/Google Earth-നും Google Maps/Google Earth API-കൾക്കുമുള്ള നിയമപരമായ അറിയിപ്പുകൾ വ്യക്തമായി പരാമർശിച്ച് ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ ഡോക്യുമെന്റുകൾ ഓരോന്നും ശ്രദ്ധാപൂർവ്വം വായിക്കുക. ഈ ഡോക്യുമെന്റുകൾ മൊത്തത്തിൽ “നിബന്ധനകൾ” എന്നറിയപ്പെടുന്നു. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കാവുന്നതും നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് അവ വ്യക്തമാക്കുന്നു.

നിങ്ങളുടെ Business Profile മാനേജ് ചെയ്യാൻ Google Maps-ലെ, വ്യാപാരികൾക്ക് മാത്രമായുള്ള ഫീച്ചറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ, https://support.google.com/business/answer/9292476 -ൽ നൽകിയിട്ടുള്ള Google Business Profile നിബന്ധനകൾ ആ ഉപയോഗത്തിന് ബാധകമാകും.

ഞങ്ങളുടെ സ്വകാര്യതാ നയം വായിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങൾ എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും എന്തിനാണ് അവ ശേഖരിക്കുന്നതെന്നും നിങ്ങളുടെ വിവരങ്ങൾ നിങ്ങൾക്ക് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാനും മാനേജ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും ഇല്ലാതാക്കാനും കഴിയുമെന്നും ഇത് വിശദീകരിക്കുന്നു.

  1. ലൈസൻസ്. നിങ്ങൾ ഈ നിബന്ധനകൾ പാലിക്കുന്നിടത്തോളം കാലം, ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ഫീച്ചറുകൾ ഉൾപ്പെടെ, Google Maps ഉപയോഗിക്കാൻ Google സേവന നിബന്ധനകൾ നിങ്ങൾക്ക് ലൈസൻസ് നൽകുന്നു:

    1. മാപ്പുകൾ കാണാനും അനോട്ടേറ്റ് ചെയ്യാനും;

    2. KML ഫയലുകളും മാപ്പ് പാളികളും സൃഷ്ടിക്കാനും; ഒപ്പം

    3. ശരിയായ ആട്രിബ്യൂഷൻ ഉള്ള ഉള്ളടക്കം ഓൺലൈനായും വീഡിയോയിലും പ്രിന്റ് രൂപത്തിലും പബ്ലിക് ആയി ദൃശ്യമാക്കാൻ.

  2. Google Maps ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാൻ അനുവാദമുള്ള നിർദ്ദിഷ്ട കാര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക്, Google Maps, Google Earth, Street View എന്നിവ ഉപയോഗിക്കൽ അനുമതികൾ പേജ് കാണുക.

  3. നിരോധിച്ച പെരുമാറ്റം. നിങ്ങൾ വിഭാഗം 2 അനുസരിക്കുന്നത് Google Maps ഉപയോഗിക്കാനുള്ള ലൈസൻസിനുള്ള ഒരു വ്യവസ്ഥയാണ്. Google Maps ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യരുത് (അല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മറ്റുള്ളവരെ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ അനുവദിക്കരുത്):

    1. Google Maps-ന്റെ ഏതെങ്കിലും ഭാഗം പുനർവിതരണം ചെയ്യുകയോ വിൽക്കുകയോ Google Maps അടിസ്ഥാനമാക്കി പുതിയ ഉൽപ്പന്നമോ സേവനമോ സൃഷ്ടിക്കുകയോ ചെയ്യരുത്;

    2. ഉള്ളടക്കം പകർത്തരുത് (Google Maps, Google Earth, and Street View ഉപയോഗിക്കൽ അനുമതികൾ പേജ് അല്ലെങ്കിൽ "ന്യായമായ ഉപയോഗം" ഉൾപ്പെടെയുള്ള, ബാധകമായ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ പ്രകാരം മറ്റ് വിധത്തിൽ അങ്ങനെ ചെയ്യാൻ അനുവദിച്ചിട്ടില്ലാത്ത പക്ഷം);

    3. ഉള്ളടക്കം വൻതോതിൽ ഡൗൺലോഡ് ചെയ്യുകയോ ഉള്ളടക്കത്തിന്റെ ബൾക്ക് ഫീഡുകൾ സൃഷ്ടിക്കുകയോ ചെയ്യരുത് (അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ മറ്റാരെയെങ്കിലും അനുവദിക്കരുത്);

    4. Google Maps-ന് പകരമുള്ളതോ അതുമായി വളരെയധികം സാമ്യമുള്ളതോ ആയ ഒരു സേവനത്തിൽ ഉപയോഗിക്കാനുള്ള ഏതെങ്കിലും മാപ്പിംഗ് സംബന്ധമായ ഡാറ്റാസെറ്റ് (മാപ്പിംഗ് അല്ലെങ്കിൽ നാവിഗേഷൻ ഡാറ്റാസെറ്റ്, ബിസിനസ് വിവരങ്ങളുടെ ഡാറ്റാബേസ്, മെയിലിംഗ് ലിസ്റ്റ് അല്ലെങ്കിൽ ടെലിമാർക്കറ്റിംഗ് ലിസ്റ്റ് ഉൾപ്പെടെ) സൃഷ്ടിക്കുന്നതിനോ വികസിപ്പിച്ചെടുക്കുന്നതിനോ Google Maps ഉപയോഗിക്കരുത്; അല്ലെങ്കിൽ

    5. Android Auto പോലുള്ള Google നൽകുന്ന ഒരു നിർദ്ദിഷ്ട ഫീച്ചറിലൂടെയല്ലാതെ, തത്സമയ നാവിഗേഷന് വേണ്ടിയോ ഓട്ടോണമസ് വാഹനത്തിന്റെ നിയന്ത്രണത്തിന് വേണ്ടിയോ അതുമായി ബന്ധപ്പെട്ടോ, മറ്റുള്ളവരുടെ ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ ഒപ്പം Google Maps-ന്റെ ഏതെങ്കിലും ഘടകം ഉപയോഗിക്കരുത്.

  4. യഥാർത്ഥ സാഹചര്യങ്ങൾ; അപകടസാധ്യതാ അനുമാനം. Google Maps മാപ്പ് ഡാറ്റ, ട്രാഫിക്, വഴികൾ, മറ്റ് ഉള്ളടക്കം എന്നിവ ഉപയോഗിക്കുമ്പോൾ, മാപ്പിൽ നിന്നുള്ള ഫലങ്ങളും ഉള്ളടക്കവും യഥാർത്ഥ സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമാണെന്ന് നിങ്ങൾ കണ്ടേക്കാം, അതിനാൽ നിങ്ങളുടെ സ്വതന്ത്രമായ വിവേചനബോധം ഉപയോഗിച്ച് സ്വന്തം ഉത്തരവാദിത്തത്തിൽ Google Maps ഉപയോഗിക്കുക. നിങ്ങളുടെ പെരുമാറ്റത്തിന്റെയും അതിന്റെ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം എല്ലായ്‌പ്പോഴും നിങ്ങൾക്കായിരിക്കും.

  5. Google Maps-ലെ നിങ്ങളുടെ ഉള്ളടക്കം. Google Maps വഴി നിങ്ങൾ അപ്‌ലോഡ് ചെയ്യുന്നതോ സമർപ്പിക്കുന്നതോ സംഭരിക്കുന്നതോ അയയ്ക്കുന്നതോ സ്വീകരിക്കുന്നതോ ആയ ഉള്ളടക്കം, “നിങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കാനുള്ള അനുമതി” എന്ന വിഭാഗത്തിലെ ലൈസൻസ് ഉൾപ്പെടെ, Google-ന്റെ സേവന നിബന്ധനകൾക്ക് വിധേയമാണ്. എന്നിരുന്നാലും, നിങ്ങളുടെ ഉപകരണത്തിൽ മാത്രം ലോക്കൽ ആയി നിലനിൽക്കുന്ന ഉള്ളടക്കം (ലോക്കൽ ആയി സംഭരിച്ചിരിക്കുന്ന KML ഫയൽ പോലുള്ളത്) Google-ലേക്ക് അപ്‌ലോഡ് ചെയ്യുകയോ സമർപ്പിക്കുകയോ ചെയ്യില്ല, അതിനാൽ അവ ലൈസൻസിന് വിധേയമല്ല.

  6. സർക്കാർ അന്തിമ ഉപയോക്താക്കൾ. ഒരു സർക്കാർ സ്ഥാപനത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് നിങ്ങൾ Google Maps ഉപയോഗിക്കുന്നതെങ്കിൽ, ഇനിപ്പറയുന്ന നിബന്ധനകൾ ബാധകമാണ്:

    1. ഭരണനിർവ്വഹണ നിയമം.

      1. യുണൈറ്റഡ് സ്റ്റേറ്റ്സിലെയും യൂറോപ്യൻ യൂണിയനിലെയും സിറ്റി അല്ലെങ്കിൽ സ്‌റ്റേറ്റ് സർക്കാർ സ്ഥാപനങ്ങൾക്ക്, ഭരണനിർവ്വഹണ നിയമം, സ്ഥലം എന്നിവ സംബന്ധിച്ച Google സേവന നിബന്ധനകൾ വിഭാഗം ബാധകമല്ല.

      2. യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക്, ഭരണനിർവ്വഹണ നിയമം, സ്ഥലം എന്നിവ സംബന്ധിച്ച Google സേവന നിബന്ധനകൾ വിഭാഗത്തിന് പകരം ഇനിപ്പറയുന്നത് ബാധകമാകും:

        “നിയമ വൈരുദ്ധ്യത പരിഗണിക്കാതെ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ നിയമങ്ങൾ അനുസരിച്ച് ഈ നിബന്ധനകൾ നിയന്ത്രിക്കുകയും വ്യാഖ്യാനിക്കുകയും നടപ്പിലാക്കുകയും ചെയ്യും. ഫെഡറൽ നിയമം അനുവദിക്കുന്ന പരിധിവരെ മാത്രം: (A) ബാധകമായ ഫെഡറൽ നിയമത്തിന്റെ അഭാവത്തിൽ കാലിഫോർണിയ സ്റ്റേറ്റിലെ നിയമങ്ങളായിരിക്കും (നിയമ വൈരുദ്ധ്യത സംബന്ധിച്ച കാലിഫോർണിയയിലെ നയങ്ങൾ ഒഴികെ) ബാധകമാകുക (B) ഈ നിബന്ധനകളിൽ നിന്നോ Google Maps-ൽ നിന്നോ ഇവയുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന എല്ലാ തർക്കങ്ങളുടെയും വ്യവഹാരങ്ങൾ കാലിഫോർണിയയിലുള്ള സാന്താ ക്ലാരാ കൗണ്ടിയിലെ ഫെഡറൽ കോടതികളിൽ പ്രത്യേകമായി നടത്തപ്പെടും, ഇരുകക്ഷികളും ഈ കോടതികളുടെ വ്യക്തിപരമായ അധികാരപരിധി അംഗീകരിക്കുന്നു.”

    2. യു.എസ്. സർക്കാരിനുള്ള നിയന്ത്രിത അവകാശങ്ങൾ. യുണൈറ്റഡ് ‌സ്റ്റേറ്റ്സ് ‌ഫെഡറൽ സർക്കാരിന്റെയോ അല്ലെങ്കിൽ സർക്കാരിനായോ ഉള്ള എല്ലാ Google Maps ആക്‌സസ് അല്ലെങ്കിൽ ഉപയോഗവും Google Maps/Google Earth നിയമപരമായ അറിയിപ്പുകളിലെ "യു.എസ്. സർക്കാരിനുള്ള നിയന്ത്രിത അവകാശങ്ങൾ" എന്ന വിഭാഗത്തിന് വിധേയമായിരിക്കും.