Gmail പ്രോഗ്രാം നയങ്ങൾ

ചുവടെയുള്ള പ്രോഗ്രാം നയങ്ങൾ Gmail-ന് ബാധകമാണ്. Gmail ഉപയോഗിക്കുന്ന എല്ലാവർക്കുമായി നല്ല അനുഭവം നിലനിർത്തുന്നതിൽ നയങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

നിങ്ങൾ ഉപഭോക്തൃ അക്കൗണ്ട് ഉള്ള Gmail ആണ് ഉപയോഗിക്കുന്നതെങ്കിൽ (ഉദാ., @gmail.com), കൂടുതൽ വിവരങ്ങൾക്ക് Google-ന്റെ സേവന നിബന്ധനകളും പരിശോധിക്കുക. നിങ്ങൾ ജോലിസ്ഥലത്തെയോ സ്‌കൂളിലെയോ മറ്റൊരു സ്ഥാപനത്തിലെയോ അക്കൗണ്ടാണ് ഉപയോഗിക്കുന്നതെങ്കിൽ Google-മായുള്ള നിങ്ങളുടെ സ്ഥാപനത്തിന്റെ ഉടമ്പടിയോ മറ്റ് നയങ്ങളോ അടിസ്ഥാനമാക്കി നിബന്ധനകൾ ബാധകമായേക്കാം. കൂടുതൽ വിവരങ്ങൾ നൽകാൻ നിങ്ങളുടെ അഡ്‌മിന് കഴിഞ്ഞേക്കാം.

ഈ സേവനങ്ങൾ നൽകുന്നതിനുള്ള ഞങ്ങളുടെ കഴിവിന് ഭീഷണിയാകുന്ന ദുരുപയോഗങ്ങൾ ഞങ്ങൾക്ക് നിയന്ത്രിക്കേണ്ടതുണ്ട്, ഈ ലക്ഷ്യം നേടാൻ ഞങ്ങളെ സഹായിക്കുന്നതിന് എല്ലാവരും ചുവടെയുള്ള നയങ്ങൾ പാലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. നയ ലംഘന സാധ്യതയെ കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചാൽ ഞങ്ങൾ ഉള്ളടക്കം അവലോകനം ചെയ്ത് Google ഉൽപ്പന്നങ്ങളിലേക്കുള്ള ഉപയോക്താവിന്റെ ആക്സസ് പരിമിതപ്പെടുത്തുന്നതോ റദ്ദാക്കുന്നതോ ഉൾപ്പെടെയുള്ള നടപടി എടുത്തേക്കാം. നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയത് അബദ്ധവശാലാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഈ പേജിലെ.

നിർദ്ദേശങ്ങൾ പാലിക്കുക. സ്‌റ്റോറേജ് ക്വാട്ടാ പരിധിയ്ക്ക് മുകളിലുള്ള അക്കൗണ്ടുകളുടെ കാര്യത്തിൽ ഞങ്ങൾ നടപടിയെടുത്തേക്കാം. ഉദാഹരണത്തിന്, സ്‌റ്റോറേജ് ക്വാട്ട പരിധി കവിഞ്ഞാൽ സന്ദേശങ്ങൾ അയയ്ക്കുന്നതിൽ നിന്നോ സ്വീകരിക്കുന്നതിൽ നിന്നോ ഞങ്ങൾ നിങ്ങളെ തടഞ്ഞേക്കാം. നിങ്ങളുടെ സ്‌റ്റോറേജ് കുറയ്‌ക്കാനോ ആവശ്യമായ അധിക സ്‌റ്റോറേജ് നേടാനോ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ഞങ്ങൾ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഉള്ളടക്കം ഇല്ലാതാക്കുകയും ചെയ്തേക്കാം. സ്‌റ്റോറേജ് ക്വാട്ടകളെ കുറിച്ച് ഇവിടെ.

കൂടുതൽ വായിക്കുക. ഈ നയങ്ങളിൽ മാറ്റം വരാമെന്നതിനാൽ കാലാകാലങ്ങളിൽ അവ വീണ്ടും പരിശോധിക്കുന്നത് ഉറപ്പാക്കുക.

ദുരുപയോഗം റിപ്പോർട്ടുചെയ്യുക

അക്കൗണ്ട് ഞങ്ങളുടെ പ്രോഗ്രാം നയങ്ങൾ ലംഘിച്ചുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ ഇത് റിപ്പോർട്ട് ചെയ്യാൻ ഒന്നിലധികം വഴികളുണ്ട്:

  • പൊതുവായ ദുരുപയോഗം റിപ്പോർട്ട് ചെയ്യാൻ ഈ ഫോം
  • ഉപയോഗിക്കുക
  • കുട്ടിയെ മാനസികമായി പാകമാക്കിയെടുക്കുന്നത് റിപ്പോർട്ട് ചെയ്യാൻ ഈ ഫോം
  • ഉപയോഗിക്കുക
  • പകർപ്പവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഈ ഫോം
  • ഉപയോഗിക്കുക

ദുരുപയോഗം ചെയ്യുന്ന പെരുമാറ്റം ഞങ്ങൾ നിർവചിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ ചുവടെയുള്ള നയങ്ങൾ വായിക്കുന്നുവെന്ന് ഉറപ്പാക്കുക. ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ അക്കൗണ്ടുകൾ Google പ്രവർത്തനരഹിതമാക്കാം. നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയത് അബദ്ധവശാലാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഈ പേജിലെ നിർദ്ദേശങ്ങൾ പാലിക്കുക.

അക്കൗണ്ടിന്റെ നിഷ്‌ക്രിയത്വം

സജീവമാക്കി നിലനിർത്താൻ ഉൽപ്പന്നം ഉപയോഗിക്കുക. കുറഞ്ഞത് ഓരോ 2 വർഷവും ഉൽപ്പന്നമോ ഇതിന്റെ ഉള്ളടക്കമോ ആക്സസ് ചെയ്യുന്നത് ആക്റ്റിവിറ്റിയിൽ ഉൾപ്പെടുന്നു. നിഷ്‌ക്രിയമായ അക്കൗണ്ടുകളുടെ കാര്യത്തിൽ ഞങ്ങൾ നടപടിയെടുത്തേക്കാം, ഉൽപ്പന്നത്തിൽ നിന്ന് സന്ദേശങ്ങൾ ഞങ്ങൾ ഇല്ലാതാക്കുന്നത് ഇതിൽ ഉൾപ്പെടാം. ഇവിടെകൂടുതൽ വായിക്കുക.

സ്പാം മെയിലും ബൾക്ക് മെയിലും

സ്പാം മെയിലോ ആവശ്യപ്പെടാത്ത വാണിജ്യപരമായ മെയിലോ വിതരണം ചെയ്യുന്നതിന് Gmail ഉപയോഗിക്കരുത്.

CAN-SPAM ചട്ടമോ മറ്റ് സ്പാം വിരുദ്ധ നിയമങ്ങളോ ലംഘിച്ചുകൊണ്ട് ഇമെയിൽ അയയ്ക്കുന്നതിനോ; തുറന്ന, മൂന്നാം കക്ഷി സെർവറുകളിലൂടെ അനധികൃതമായ ഇമെയിൽ അയയ്ക്കുന്നതിനോ; ഏതെങ്കിലും വ്യക്തികളുടെ ഇമെയിൽ വിലാസങ്ങൾ അവരുടെ സമ്മതമില്ലാതെ വിതരണം ചെയ്യുന്നതിനോ Gmail ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് അനുവാദമില്ല.

ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ വഞ്ചിക്കുന്നതോ ആയ തരത്തിൽ, ഇമെയിൽ അയയ്ക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ഫിൽട്ടർ ചെയ്യുന്നതിനോ Gmail ഇന്റർഫേസ് സ്വയമേവ പ്രവർത്തിക്കുന്നതാക്കാൻ നിങ്ങൾക്ക് അനുവാദമില്ല.

“ആവശ്യപ്പെടാത്ത” മെയിലിന്റെയോ “അനാവശ്യ” മെയിലിന്റെയോ നിങ്ങളുടെ നിർവചനവും അത്തരം ഇമെയിലുകളെ കുറിച്ചുള്ള സ്വീകർത്താക്കളുടെ വീക്ഷണവും തമ്മിൽ വ്യത്യാസമുണ്ടായേക്കാമെന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങളിൽ നിന്ന് ഇമെയിലുകൾ സ്വീകരിക്കുന്നതിന് സ്വീകർത്താക്കൾ മുൻകാലത്ത് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ പോലും, ഒരുപാട് സ്വീകർത്താക്കൾക്ക് ഇമെയിൽ അയയ്ക്കുമ്പോൾ വിവേചനബുദ്ധി കാണിക്കുക. സ്പാമെന്ന് Gmail ഉപയോക്താക്കൾ ഇമെയിലുകളെ അടയാളപ്പെടുത്തുമ്പോൾ, നിങ്ങൾ അയയ്ക്കുന്ന ഭാവി സന്ദേശങ്ങളെ സ്പാമെന്ന് ഞങ്ങളുടെ ദുരുപയോഗ വിരുദ്ധ സംവിധാനങ്ങൾ വിഭാഗീകരിക്കുന്നതിനുള്ള സാധ്യത വർദ്ധിക്കുന്നു.

ഒന്നിലധികം Gmail അക്കൗണ്ടുകൾ സൃഷ്ടിക്കലും ഉപയോഗിക്കലും

Google നയങ്ങൾ ദുരുപയോഗിക്കാനോ Gmail അക്കൗണ്ട് പരിമിതികൾ ഒഴിവാക്കാനോ ഫിൽട്ടറുകൾ മറികടക്കാനോ നിങ്ങളുടെ അക്കൗണ്ടിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ മറ്റുതരത്തിൽ അട്ടിമറിക്കാനോ ഒന്നിലധികം അക്കൗണ്ടുകൾ സൃഷ്ടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. (ഉദാഹരണത്തിന്, ദുരുപയോഗം കാരണം നിങ്ങളെ മറ്റൊരു ഉപയോക്താവ് ബ്ലോക്ക് ചെയ്തിരിക്കുകയോ നിങ്ങളുടെ Gmail അക്കൗണ്ട് പ്രവർത്തനരഹിതമാക്കപ്പെട്ടിരിക്കുകയോ ആണെങ്കിൽ സമാനമായ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് ഒരു ബദൽ അക്കൗണ്ട് സൃഷ്ടിക്കരുത്.)

സ്വയമേവയുള്ള മാർഗ്ഗങ്ങളിലൂടെ Gmail അക്കൗണ്ടുകൾ സൃഷ്ടിക്കാനോ മറ്റുള്ളവരിൽ നിന്ന് Gmail അക്കൗണ്ടുകൾ വാങ്ങാനോ മറ്റുള്ളവർക്ക് വിൽക്കാനോ വ്യാപാരം നടത്താനോ പുനർവിൽപ്പന നടത്താനോ നിങ്ങൾക്ക് അനുവാദമില്ല.

മാൽവേർ

വൈറസുകൾ, മാൽവേർ, വേമുകൾ, ന്യൂനതകൾ, ട്രോജൻ ഹോഴ്‌സുകൾ, കേടായ ഫയലുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും നാശകരമോ വഞ്ചനാപരമോ ആയ ഇനങ്ങൾ വിതരണം ചെയ്യുന്നതിന് Gmail ഉപയോഗിക്കരുത്. മാത്രമല്ല, Google-ന്റെ അല്ലെങ്കിൽ മറ്റുള്ളവരുടെ നെറ്റ്‌വർക്കുകളുടെയോ സെർവറുകളുടെയോ മറ്റ് ആന്തരഘടനയുടെയോ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ ഉള്ളടക്കം വിതരണം ചെയ്യരുത്.

തട്ടിപ്പും ഫിഷിംഗും വഞ്ചിക്കുന്ന മറ്റ് രീതികളും

മറ്റൊരു ഉപയോക്താവിന്റെ Gmail അക്കൗണ്ട്, അയാളുടെ വ്യക്തമായ അനുമതിയില്ലാതെ നിങ്ങൾ ആക്സസ്സ് ചെയ്യരുത്.

ഫിഷിംഗിനായി Gmail ഉപയോഗിക്കരുത്. പാസ്‌വേഡുകൾ, സാമ്പത്തിക വിശദാംശങ്ങൾ, സാമൂഹ്യ സുരക്ഷാ നമ്പറുകൾ എന്നിവയുൾപ്പെടെ, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടാത്ത, സെൻസിറ്റീവായിട്ടുള്ള വ്യക്തിപരമായ ഡാറ്റ ആവശ്യപ്പെടുകയോ ശേഖരിക്കുകയോ ചെയ്യരുത്.

വ്യാജമായ കാര്യങ്ങൾ ധരിപ്പിച്ച് മറ്റ് ഉപയോക്താക്കളിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതിന് അവരെ കബളിപ്പിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ വഞ്ചിക്കാനോ സന്ദേശങ്ങൾ അയയ്ക്കരുത്. തെറ്റിദ്ധരിപ്പിക്കാനോ വഞ്ചിക്കാനോ ഉദ്ദേശിച്ച് മറ്റൊരു വ്യക്തിയായോ കമ്പനിയായോ എന്റിറ്റിയായോ ആൾമാറാട്ടം നടത്തുന്നത് ഇതിൽ ഉൾപ്പെടുന്നു.

കുട്ടികളുടെ സുരക്ഷ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കത്തിനെതിരെ ഒട്ടും സഹിഷ്‌ണുതയില്ലാത്ത നയമാണ് Google-ന് ഉള്ളത്. അത്തരം ഉള്ളടക്കത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിക്കുകയാണെങ്കിൽ, നിയമം ആവശ്യപ്പെടുന്ന പ്രകാരം 'നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ' എന്ന സംഘടനയ്ക്ക് ഞങ്ങളത് റിപ്പോർട്ട് ചെയ്യും. അത്തരം പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന Gmail അക്കൗണ്ടുകൾക്ക് എതിരെ ഞങ്ങൾ അക്കൗണ്ട് അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ എടുക്കുകയും ചെയ്തേക്കാം.

ലൈംഗിക ദുരുപയോഗമോ മനുഷ്യക്കടത്തോ മറ്റ് ചൂഷണമോ നടത്താനുള്ള തയ്യാറെടുപ്പ് എന്ന നിലയിൽ, കുട്ടിയുടെ സംഭ്രമം കുറയ്ക്കുന്നതിന് അവരുമായി ബന്ധം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം നടപടികളെന്ന് നിർവചിക്കപ്പെട്ടിരിക്കുന്ന, കുട്ടികളെ മാനസികമായി പാകമാക്കിയെടുക്കാൻ Gmail ഉപയോഗിക്കുന്നത് Google വിലക്കുന്നു.

ദുരുപയോഗത്തിനോ ചൂഷണത്തിനോ മനുഷ്യക്കടത്തിനോ കുട്ടി വിധേയരാകാൻ ഇടയുണ്ടെന്ന് അല്ലെങ്കിൽ അവയ്‌ക്ക് വിധേയരായിട്ടുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങളുടെ പ്രാദേശിക നിയമ നിർവ്വഹണ സംവിധാനവുമായി ഉടൻ ബന്ധപ്പെടുക.

നിങ്ങൾ മുമ്പേ തന്നെ നിയമ നിർവ്വഹണ സംവിധാനത്തിന് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും സഹായം ആവശ്യമുണ്ടെങ്കിലോ Gmail ഉപയോഗിച്ച് കുട്ടിയെ അപകടത്തിലാക്കുകയാണെന്നോ അപകടത്തിലാക്കിയെന്നോ നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിലോ ഈ ഫോം ഉപയോഗിച്ച് പെരുമാറ്റം നിങ്ങൾക്ക് Google-ന് റിപ്പോർട്ട് ചെയ്യാനാകും. നിങ്ങളെ Gmail-ലൂടെ ബന്ധപ്പെടരുത് എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയെയും എല്ലായ്‌പ്പോഴും ബ്ലോക്ക് ചെയ്യാമെന്ന് ഓർമ്മിക്കുക.

പകർപ്പവകാശം

പകർപ്പവകാശ നിയമങ്ങളെ ബഹുമാനിക്കുക. പേറ്റന്റ്, വ്യാപാരമുദ്ര, വ്യാപാര രഹസ്യം, മറ്റ് ഉടമസ്ഥാവകാശങ്ങൾ എന്നിവ ഉൾപ്പെടെ, മറ്റുള്ളവരുടെ ബൗദ്ധിക സ്വത്തവകാശങ്ങളെ ലംഘിക്കരുത്. ബൗദ്ധിക സ്വത്തവകാശങ്ങളെ ലംഘിക്കുന്നതിന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനോ പ്രേരിപ്പിക്കാനോ നിങ്ങൾക്ക് അനുവാദമില്ല. ഈ ഫോം ഉപയോഗിച്ച് പകർപ്പവകാശ ലംഘനം Google-ന് റിപ്പോർട്ട് ചെയ്യാനാകും.

ഉപദ്രവം

മറ്റുള്ളവരെ ശല്യപ്പെടുത്താനോ ഭയപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ Gmail ഉപയോഗിക്കരുത്. ഈ ഉദ്ദേശ്യങ്ങൾക്ക് ആരെങ്കിലും Gmail ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവരുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കപ്പെടാം.

നിയമവിരുദ്ധമായ പ്രവർത്തനം

ഇത് നിയമാനുസൃതമായി ഉപയോഗിക്കുക. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ പ്രമോട്ട് ചെയ്യാനോ സംഘടിപ്പിക്കാനോ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ Gmail ഉപയോഗിക്കരുത്.